ഇനി വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ ഇലട്രിസിറ്റി ബിൽ അടയ്ക്കാം
ഇപ്പോൾ നീണ്ട Q നിൽക്കാതെ തന്നെ ഇലട്രിസിറ്റി ബിൽ അടക്കാം
അതിന്നായി നിങ്ങൾ മൊബൈലിൽ UPI ആപ്പുകൾ ഡൗൺലോഡ് ചെയ്യണം
അതുവഴി എളുപ്പത്തിൽ നിങ്ങൾക്ക് വൈദുതി ബിൽ അടക്കുവാൻ സാധിക്കും
ഇപ്പോൾ എല്ലാം ഓൺലൈനിലേക്കു മാറിയിരിക്കുകയാണ് .നേരത്തെ നമ്മൾ ലാൻഡ് ഫോണുകളുടെയോ അല്ലെങ്കിൽ വൈദുതി ബില്ലോ അടക്കണമെങ്കിൽ നേരെ അവരുടെ ഓഫീസിൽ പോകണമായിരുന്നു .എന്നാൽ ഇപ്പോൾ എല്ലാം ഒരു വിരൽ തുമ്പിൽ എത്തിയിരിക്കുന്നു എന്നതാണ് സത്യം .ഡിജിറ്റൽ ഇന്ത്യയുടെ വളർച്ചയ്ക്ക് ഒരു പ്രധാന പങ്കു വഹിക്കുന്നതും ഇതുതന്നെയാണ് .
ഇപ്പോൾ ഫോൺ ബില്ലുകളോ ,ഗ്യാസ് ,ഇലട്രിസിറ്റി ബില്ലുകൾ എന്നിവ സ്മാർട്ട് ഫോണുകൾ വഴി അടക്കുവാൻ സാധിക്കുന്നു .അതിന്നായി നിങ്ങൾ ഉപയോഗിക്കുന്ന സ്മാർട്ട് ഫോണുകളിൽ ഗൂഗിൾ പേ ,ഫോൺ പേ ,Paytm പോലെയുള്ള UPI ആപ്ലികേഷനുകൾ ഉണ്ടായിരിക്കണം എന്ന് മാത്രം .ഇത്തരത്തിൽ ഈ ആപ്ലികേഷനുകൾ ഉപയോഗിച്ച് ബില്ലുകൾ എല്ലാം തന്നെ ഓൺലൈൻ വഴി അടക്കുവാൻ സാധിക്കുന്നു .
ഇത്തരത്തിൽ ഓൺലൈൻ വഴി എങ്ങനെയാണു കറന്റ് ബിൽ അടക്കേണ്ടത് എന്ന് നോക്കാം .പ്രതേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം UPI ആപ്ലിക്കേഷനുകളുടെ പിൻ നമ്പറുകളോ അല്ലെങ്കിൽ OTP നമ്പറുകളോ മാറ്റരുമായി ഷെയർ ചെയ്യുവാൻ പാടുള്ളതല്ല .
1.ആദ്യം തന്നെ നിങ്ങളുടെ സ്മാർട്ട് ഫോണുകളിൽ ഉള്ള UPI ആപ്ലികേഷൻ ഓപ്പൺ ചെയ്യുക
2.ഗൂഗിൾ പേ ,ഫോൺ പേ അല്ലെങ്കിൽ Paytm എന്നി UPI ആപ്ലികേഷനുകൾ
3.അതിൽ നിന്നും ബിൽ എന്ന ഓപ്‌ഷനുകൾ തിരഞ്ഞെടുക്കുക
4.അതിൽ ഇലട്രിക്സിറ്റി എന്ന ഓപ്‌ഷൻ വീണ്ടും സെലെക്റ്റ് ചെയ്യുക
5.അവിടെ നിങ്ങൾ ഏത് സ്റ്റേറ്റ് ഇലട്രിക്സിറ്റി ആണ് ഉപയോഗിക്കുന്നത് എങ്കിൽ അത് സെലെക്റ്റ് ചെയ്യുക
6.ശേഷം അവിടെ നിങ്ങളുടെ കൺസ്യുമർ നമ്പർ നൽകേണ്ടതാണ്
7.നമ്പർ നൽകുമ്പോൾ തന്നെ നിങ്ങളുടെ ബിൽ വിവരങ്ങൾ താഴെ വരുന്നതായിരിക്കും
8.ശേഷം അതിൽ ക്ലിക്ക് ചെയ്തു എത്രയാണോ നിങ്ങളുടെ ബിൽ തുക അത് നിങ്ങളുടെ ലിങ്ക് ചെയ്തിരിക്കുന്ന ബാങ്ക് അക്കൗണ്ട് വഴി അടക്കാവുന്നതാണ്