UPI പണമിടപാട് സുരക്ഷിതമാക്കാൻ ശ്രദ്ധിക്കുക!

Updated on 21-Feb-2023
HIGHLIGHTS

UPI വഴിയുള്ള പണമിടപാടുകള്‍ക്ക്‌ ജനപ്രിയത കൂട്ടിയിട്ടുണ്ട്

ഡിജിറ്റല്‍ ഇടപാടുകൾ കൂടിയതൊടെ തട്ടിപ്പുകളും വർധിച്ചു

UPI ഇടപാടുകള്‍ സുരക്ഷിതമാക്കാൻ SBI നല്‍കുന്ന ചില നിര്‍ദേശങ്ങള്‍ നോക്കാം

ഏതാണ്ട് ആറ് വർഷങ്ങൾക്ക് മുൻപാണ് ഇന്ത്യയിൽ യുപിഐ (UPI) ഇടപാട് സംവിധാനം ആദ്യമായി കേന്ദ്രം രംഗത്ത് കൊണ്ട് വരുന്നത്. അന്ന് പക്ഷേ പലർക്കും അറിയില്ലായിരുന്നു ഭാവിയിൽ നമ്മുടെയൊക്കെ ജീവിതത്തിന്റെ ഏറ്റവും പ്രധാന ഭാഗമായി മാറാൻ പോവുന്നൊരു സാങ്കേതിക വിദ്യയുടെ പതിഞ്ഞ തുടക്കമാണതെന്ന്. 2022 അവസാനിക്കാറായപ്പോൾ ഇന്ത്യയിലെ ഏത് മുക്കിലും മൂലയിലും സാധാരണക്കാർ പോലും ആശ്രയിക്കുന്ന ഒന്നായി (UPI) സംവിധാനങ്ങൾ മാറിയെന്നത് യാഥാർഥ്യമാണ്.

UPI വഴിയുള്ള പണമിടപാട് ഇന്ന് ഏറെ ജനകീയമാണ്. നാട്ടിന്‍പുറത്തെ ചെറിയ കടകളില്‍ പോലും പണമിടപാടിന് യുപിഐ ഉപയോഗിക്കുന്നുണ്ട്. UPI പണമിടപാടിന് സാധാരണക്കാര്‍ക്കിടയില്‍ പോലും അത്രയേറെ സ്വീകാര്യതയുണ്ട് . കാരണം ബാങ്കില്‍ പോയി ക്യൂ നിന്ന് പണമടച്ച കാലത്തുനിന്നും പണമിടപാടുകളെ സിംപിളാക്കിയത് UPI എന്ന യൂണിഫൈഡ് ഇന്റര്‍ഫേസിന്റ കൂടി വരവാണ്.

UPI വഴിയുള്ള പണമിടപാടുകള്‍ പരാജയപ്പെടുന്നത് കുറവാണെന്നതും ജനപ്രിയത കൂട്ടിയിട്ടുണ്ട്. അതേസമയം കൂടുതല്‍ ആളുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയതോടെ ഡിജിറ്റല്‍ ഇടപാടുമായി ബന്ധപ്പെട്ട് തട്ടിപ്പുകളും വര്‍ധിച്ചു. സാമ്പത്തിക തട്ടിപ്പുകള്‍ക്ക് എളുപ്പമുള്ള വഴിയാണ് ഡിജിറ്റല്‍ പേയ്മെന്റ് എന്നത് കൂടി ഉപയോക്താക്കള്‍ അറിഞ്ഞിരിക്കണം. കാരണം സാമ്പത്തിക തട്ടിപ്പിനിരയാകുന്നവരുടെ എണ്ണവും നാള്‍ക്കുനാള്‍ കൂടിവരുന്നുണ്ട്.

UPI  ഇടപാടുകള്‍ സുരക്ഷിതമായി തന്നെ ഉപയോഗിക്കാം. ഇതിനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നല്‍കുന്ന ചില നിര്‍ദ്ദേശങ്ങള്‍ നോക്കാം.

പണം സ്വീകരിക്കുമ്പോള്‍, സ്വീകരിക്കുന്ന വ്യക്തിയുടെ യുപിഐ പിന്‍ നമ്പര്‍ നല്‍കേണ്ടതില്ല

നിങ്ങള്‍ പണം ട്രാന്‍സ്ഫര്‍ ചെയ്യുമ്പോള്‍, അയക്കുന്ന വ്യക്തിയുടെ പ്രൊഫൈല്‍ പരിശോധിക്കുക, തെറ്റില്ലെന്ന് ഉറപ്പുവരുത്തുക

നിങ്ങളുടെ യുപിഐ പിന്‍ ആരുമായും പങ്കുവെയ്ക്കരുത്

പരിചയമില്ലാത്ത വ്യക്തികളില്‍ നിന്നുള്ള പേയ്മെന്റ് അഭ്യര്‍ത്ഥനങ്ങള്‍ തള്ളിക്കളയുക, അവ സ്വീകരിക്കരുത്

ക്യു ആര്‍ കോഡ് ഉപയോഗിച്ച് പണം അടയ്ക്കുമ്പോള്‍,  ഗുണഭോക്താവിന്റെ ഐഡന്റിറ്റി കൃത്യമായി പരിശോധിക്കുക

ചെറിയ ചെറിയ ഇടവേളകളില്‍ യുപിഐ പിന്‍ നമ്പര്‍ മാറ്റുക

UPIയെ നിയന്ത്രിക്കുന്ന നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് ദൈനം ദിന ഇടപാടുകള്‍ക്കുള്ള പരിധി നിശ്ചയിക്കുന്നത്. ഇത് പ്രകാരം ദിവസം 20 ഇടപാടുകള്‍ മാത്രമേ ഒരു ആപ്പ് വഴി നടത്താന്‍ കഴിയുകയുള്ളു. പരിധി കഴിഞ്ഞാല്‍  അടുത്ത 24 മണിക്കൂറിന് ശേഷം മാത്രമേ വീണ്ടും ഇടപാട് നടത്താന്‍ കഴിയുകയുള്ളു. മാത്രമല്ല നാഷണല്‍ പേയ്മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ നിര്‍ദ്ദേശപ്രകാരം ദിവസം 1 ലക്ഷം വരെയുള്ള ഇടപാടുകള്‍ നടത്താം.

Connect On :