നമ്മുടെ സ്വന്തം BSNL പുതിയ ടെക്നോളോജിയുമായി എത്തിയിരിക്കുന്നു .ഏറ്റവും പുതിയ ആപ്ലികേഷനുകൾ വഴിയാണ് BSNL ഉപഭോതാക്കൾക്ക് ഇത് ഉടൻ ലഭ്യമാകുന്നത് .പുതിയ വിങ്‌സ് എന്ന ആപ്ലികേഷൻ ആണ് ഇതിന്നായി ഡെവലപ്പ് ചെയ്തിരിക്കുന്നത് .ഇത് വഴി നിങ്ങൾക്ക് കോളുകൾ ചെയ്യുവാൻ സാധിക്കുന്നതാണ് .ഇത് ഒരു ആപ്ലികേഷൻ ആണ് .അതുകൊണ്ടു ഇത് ഉപയോഗിക്കണമെങ്കിൽ ഉപഭോതാക്കൾക്ക് വൈഫൈയുടെ സഹായം ആവിശ്യമാണ് .
BSNL പുറത്തിറക്കുന്ന ഈ പുതിയ ആപ്ലികേഷനുകൾ എല്ലാ സ്മാർട്ട് ഫോണുകളിലും ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് .വിങ്‌സ് കണക്ഷനുകൾ ആക്ടിവേറ്റ് ചെയ്തുകഴിഞ്ഞു നിങ്ങൾക്ക് ഒരു യൂസർ നെയിം & പാസ്സ്‌വേർഡ് ലഭിക്കുന്നതാണ് .ഇത് വഴി ലോഗിൻ ചെയ്യാവുന്നതുമാണ് .രാജ്യത്തെ എല്ലാ നമ്ബറുകളിലേക്കും ലോക്കല്‍ കോള്‍ നിരക്കില്‍ ഉപഭോതാക്കൾക്ക്
ഇത് വഴി കോളുകൾ ചെയ്യുവാൻ സാധിക്കുന്നു .
കൂടാതെ ഇന്ത്യക്ക് പുറത്താണെങ്കിലും ഇന്ത്യയിലെ ഫോണ്‍ നമ്ബറുകളിലേക്കു ഇവിടുത്തെ ലോക്കല്‍ കോള്‍ നിരക്കില്‍ വിളിക്കാം.BSNL നെ സംബദ്ധിച്ചടത്തോളോം ഇത് ഒരു പ്രധാന നേട്ടങ്ങളിൽ ഒന്ന് തന്നെയാണ് .ഈ ആപ്ലികേഷനുകൾ ഉടൻ തന്നെ പ്ലേ സ്റ്റോറുകളിൽ ലഭ്യമാകുന്നു എന്നാണ് സൂചനകൾ .
BSNL ചോട്ടാ ഓഫറുകൾ പുറത്തിറക്കി
BSNL പുറത്തിറക്കിയ ഒരു ചെറിയ ഓഫറുകളിൽ ഒന്നാണ് 39 രൂപയുടേത് .39 രൂപയുടെ റീച്ചാർജിൽ BSNL ഉപഭോതാക്കൾക്ക് ലഭിക്കുന്നു അൺലിമിറ്റഡ് വോയിസ് കോളുകൾ കൂടാതെ ദിവസേന 100 SMS എന്നിവ ലഭിക്കുന്നതാണ് .കൂടാതെ ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് BSNL നൽകുന്ന കോളർ ട്യൂണുകളും ലഭിക്കുന്നതാണ് .ചോട്ടാ ഓഫറുകളിൽ ഏറ്റവും മികച്ച ഓഫറുകളിൽ ഒന്ന് തന്നെയാണ് ഇപ്പോൾ BSNL പുറത്തിറക്കിയിരിക്കുന്നത് .
10 ദിവസ്സത്തെ വാലിഡിറ്റിയാണ് ഇതിൽ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .എന്നാൽ ഈ ഓഫറുകൾ ഇപ്പോൾ BSNL ന്റെ തിരെഞ്ഞെടുത്ത ഏരിയകളിൽ മാത്രമാണ് ലഭിക്കുന്നത് .എന്നാൽ ജിയോ ഉപഭോതാക്കൾക്കായി നൽകുന്നത് 49 രൂപയുടെ ഓഫറുകൾ ഉണ്ട് .49 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു അൺലിമിറ്റഡ് വോയിസ് കോളുകളും കൂടാതെ 50 SMS ലഭിക്കുന്നതാണ് .
എന്നാൽ ഇതിൽ ഉപഭോതാക്കൾക്ക് 1 ജിബിയുടെ ഡാറ്റയും ലഭ്യമാകുന്നതാണ് .ഇതിൽ എടുത്തുപറയേണ്ടത് ഇതിന്റെ വാലിഡിറ്റിയാണ് .28 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഈ ഓഫറുകൾ പുറത്തിറക്കിയിരിക്കുന്നത് .