PAN കാർഡും Aadhaarഉം ലിങ്ക് ചെയ്തോ?

Updated on 13-Mar-2023
HIGHLIGHTS

മാർച്ച് 31 ആണ് അവസാന തീയതി

എസ്എംഎസ് വഴിയും ലിങ്ക് ചെയ്യാം

ഇതിനകം ലിങ്ക് ചെയ്തിട്ടുണ്ടെങ്കിൽ അതും അറിയാം

പാൻ കാർഡും (Pan Card) ആധാർ കാർഡും(Aadhaar Card) തമ്മിൽ ലിങ്ക് ചെയ്യാനുള്ള അവസാന തിയ്യതി മാർച്ച് 31 ആണ്. സാമ്പത്തിക ഇടപാടുകൾ കാര്യക്ഷമമാക്കുന്നതിനും നികുതി വെട്ടിപ്പ് തടയുന്നതിനുമായാണ് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് (CBDT) പാൻ ആധാറുമായി ബന്ധിപ്പിക്കാൻ നിർദേശം നൽകിയിരിക്കുന്നത്. എല്ലാ നികുതിദായകരോടും 2023 മാർച്ച് 31 ന് മുമ്പ് 1,000 രൂപ പിഴയോടെ ഇത് ചെയ്യണമെന്ന് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.

മാർച്ച് 31ന് മുമ്പ് പാൻ കാർഡും (Pan Card) ആധാർ കാർഡും (Aadhaar Card) ലിങ്ക് ചെയ്തില്ലെങ്കിൽ പാൻ കാർഡ് പ്രവർത്തനരഹിതമാകുമെന്നും എല്ലാ സാമ്പത്തിക ഇടപാടുകളും തടസപ്പെടുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (SEBI) പോലും ആധാറും പാൻ കാർഡും (Pan Card) ബന്ധിപ്പിക്കുന്നത് സംബന്ധിച്ച് അറിയിപ്പ് നൽകിയിട്ടുണ്ട്. ഇത് ചെയ്തില്ലെങ്കിൽ എൻഎസ്ഇ, ബിഎസ്ഇ പോലുള്ള സാമ്പത്തിക വിപണികളിൽ ഇടപാടുകൾ നടത്താൻ സാധിക്കില്ല.

പാൻ ആധാറുമായി എങ്ങനെ ലിങ്ക് ചെയ്യാം

ആധാർ കാർഡും (Aadhaar Card) പാൻ കാർഡും(Pan Card) തമ്മിൽ ലിങ്ക് ചെയ്യാൻ എളുപ്പമാണ്. ഇതിനായി ചെയ്യേണ്ട കാര്യങ്ങൾ ഘട്ടം ഘട്ടമായി ചുവടെ കെടുക്കുന്നു.

ഇൻകം ടാക്സ് ഇ-ഫയലിംഗ് പോർട്ടലായ incometaxindiaefiling.gov.in സന്ദർശിക്കുക

'ലിങ്ക് ആധാർ' ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക

പ്രസക്തമായ ഫീൽഡുകളിൽ നിങ്ങളുടെ പാൻ, ആധാർ നമ്പർ, ആധാറിൽ നൽകിയിട്ടുള്ള പേര് എന്നിവ നൽകുക

വിശദാംശങ്ങൾ പരിശോധിച്ച് സബ്മിറ്റ് ചെയ്യുക

ലിങ്ക് ആയിക്കഴിഞ്ഞാൽ സ്‌ക്രീനിൽ ഇത് സംബന്ധിച്ച ഒരു മെസേജ് ലഭിക്കും

നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒരു ഒടിപിയും ലഭിക്കും

എസ്എംഎസ് വഴി ആധാറും പാൻ കാർഡും ലിങ്ക് ചെയ്യാം

എസ്എംഎസ് അയച്ചും ആധാർ കാർഡും പാൻ കാർഡും ലിങ്ക് ചെയ്യാം. ഇതിനായി UIDPAN (സ്പേസ്) 12 അക്ക ആധാർ നമ്പർ (സ്പേസ്) 10 അക്ക പാൻ നമ്പർ എന്ന ഫോർമാറ്റിൽ മെസേജ് ടൈപ്പ് ചെയ്യുക. ഈ മെസേജ് 567678 എന്ന നമ്പരിലേക്കോ 56161 എന്ന നമ്പരിലേക്കോ അയക്കുക.

ഓൺലൈനായി ലിങ്ക് ചെയ്തിട്ടുണ്ടോ എന്നറിയാം

https://uidai.gov.in/ എന്ന UIDAI ഔദ്യോഗിക വെബ്സൈറ്റിൽ കയറുക

"ആധാർ സർവ്വീസസ്" ക്ലിക്ക് ചെയ്ത് "ആധാർ ലിങ്കിംഗ് സ്റ്റാറ്റസ്" എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക

12 അക്കങ്ങളുള്ള ആധാർ നമ്പർ നൽകി "ഗെറ്റ് സ്റ്റാറ്റസ്" എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക

പാൻ കാർഡ് നമ്പറും ക്യാപ്‌ച കോഡും നൽകിയ ശേഷം ഗെറ്റ് ലിങ്കിങ് സ്റ്റാറ്റസ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കാം

https://www.nsdl.com/ എന്ന വെബ്സൈറ്റ് വഴിയും ആധാറും പാൻ കാർഡും ലിങ്ക് ചെയ്തിട്ടുണ്ടോ എന്നറിയാൻ സാധിക്കും

ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് മെസേജ് വഴി അറിയാം

ഫോണിലെ UIDPAN (സ്പേസ്) നിങ്ങളുടെ 12 അക്ക ആധാർ നമ്പർ (സ്പേസ്) 10 അക്ക പാൻ നമ്പർ നൽകുക

ഈ എസ്എംഎസ് 567678 എന്ന നമ്പരിലേക്കോ 56161 എന്ന നമ്പറിലേക്കോ എസ്എംഎസ് അയയ്‌ക്കുക

പാൻ നിങ്ങളുടെ ആധാറുമായി ലിങ്ക് ചെയ്‌തിട്ടുണ്ടെങ്കിൽ അത് അറിയിക്കുന്ന മെസേജ് വരും

പാൻ ആധാറുമായി ലിങ്ക് ചെയ്‌തിട്ടില്ലെങ്കിൽ, ലിങ്ക് ചെയ്തിട്ടില്ല എന്നുള്ള മെസേജ് ലഭിക്കും

Connect On :