എന്താണ് ക്ലബ് ഹൗസ് ;ഇൻസ്റ്റാൾ ചെയ്തു ഉപയോഗിക്കേണ്ട വിധം നോക്കാം
കഴിഞ്ഞ കുറച്ചു മണിക്കൂറുകളായി ട്രെൻഡിങ്ങിൽ ഉള്ള ഒരു ആപ്പ് ആണ് ക്ലബ് ഹൗസ്
ലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം തന്നെ ഈ ആപ്ലികേഷനുകൾ ഡൗൺലോഡ് ചെയ്തിരിക്കുന്നത്
കഴിഞ്ഞകുറച്ചു ദിവസ്സങ്ങളായി മലയാളികൾ ഏറെ ചർച്ചചെയ്യുന്ന ഒരു ആപ്ലികേഷൻ ആണ് ക്ലബ് ഹൗസ് എന്ന ആപ്ലികേഷനുകൾ .ഈ ആപ്പ്ലികേഷനുകൾ 2020 ൽ ആയിരുന്നു പുറത്തിറക്കിയിരുന്നത് .എന്നാൽ തുടക്കത്തിൽ ഈ ആപ്പ്ലികേഷനുകൾ ഐ ഓ എസ് പ്ലാറ്റ് ഫോമുകളിൽ മാത്രമായിരുന്നു ലഭിച്ചിരുന്നത് .എന്നാൽ ഇപ്പോൾ ഇതാ ആൻഡ്രോയിഡിന്റെ ഉപഭോതാക്കൾക്കും ഈ പുതിയ ആപ്ലികേഷനുകൾ ലഭിച്ചു തുടങ്ങിയിരിക്കുന്നു .ലക്ഷകണക്കിന് ആളുകളാണ് ഇതുവരെ ഈ ആപ്ലികേഷനുകൾ പ്ലേ സ്റ്റോറുകളിൽ നിന്നും ഡൗൺലോഡ് ചെയ്തിരിക്കുന്നത് .
എന്നാൽ ഈ ആപ്ലികേഷനുകൾ വാട്ട്സ് ആപ്പ് പോലെയാണ് എന്ന് കരുതരുത് .ഈ ആപ്ലികേഷനുകൾ തികച്ചും വോയ്‌സ് കൊണ്ട് സംവാദിക്കുവാൻ സാധിക്കുന്ന ഒരു പ്ലാറ്റ് പ്ലാറ്റ് ഫോമാത്രമാണ് .ഇതിൽ നിങ്ങൾക്ക് പല തരത്തിലുള്ള സംവാദങ്ങളിൽ പങ്കെടുക്കുവാൻ സാധിക്കുന്നു .അതിൽ നിങ്ങൾക്കും നിങ്ങളുടെ അനുഭവങ്ങളും കൂടാതെ നിങ്ങളുടെ മറ്റു കാര്യങ്ങളും ആളുകളുമായി പങ്കിടുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ നിങ്ങൾക്കും ഇത്തരത്തിൽ സംവാദങ്ങൾ ക്രിയേറ്റ് ചെയ്യുവാനും സാധിക്കുന്നതാണ് .
ആദ്യം തന്നെ പ്ലേ സ്റ്റോറിൽ നിന്നും ക്ലബ് ഹൗസ് എന്ന ആപ്ലികേഷൻ നിങ്ങളുടെ സ്മാർട്ട് ഫോണുകളിൽ ഡൗൺലോഡ് ചെയ്യുക .അതിനു ശേഷം നിങ്ങളെ അതിൽ മെമ്പർ ആയിരിക്കുന്ന ഒരു വ്യക്തിയ്ക്ക് Invite ചെയ്യുവാൻ സാധിക്കുന്നതാണ് .നിങ്ങളുടെ കോൺടാക്റ്റ് ലിസ്റ്റിൽ ഈ ആപ്ലികേഷൻ ഉപയോഗിക്കുന്ന ഒരു സുഹൃത്തിനു നിങ്ങളെ ഇതിലേക്ക് Invite ചെയ്താൽ മാത്രമേ നിങ്ങൾക്ക് ഇതിൽ അക്കൗണ്ട് ക്രിയേറ്റ് ചെയ്യുവാൻ സാധിക്കുനയുള്ളു .വാട്ട്സ് ആപ്പ് പോലെ ഡൗൺലോഡ് ചെയ്തു ഉടനെ തന്നെ ഉപയോഗിക്കുവാൻ സാധിക്കുകയില്ല .
അത്തരത്തിൽ നിങ്ങളെ നിങ്ങളുടെ ഒരു സുഹൃത്തു Invite ചെയ്തു കഴിഞ്ഞാൽ നിങ്ങൾക്ക് അതിൽ യൂസർ നെയിം എടുത്തു അതിൽ മെമ്പർ ആകുവാൻ സാധിക്കുന്നതാണ് .നിങ്ങൾ തിരഞ്ഞെടുക്കുന്ന യൂസർ നെയിം മറ്റൊരാൾ നിങ്ങൾക്ക് മുൻപ് തന്നെ എടുത്തിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് അതിൽ ലഭിക്കില്ല .അതുകൊണ്ടു തന്നെ യൂസർ നെയിം പുതിയതായിരിക്കണം .
അതിനു ശേഷം നിങ്ങളുടെ അക്കൗണ്ട് ഓപ്പൺ ആകുന്നതാണ് .നിങ്ങളെ ആരാണ് അതിലേക്കു Invite ചെയ്തത് അയാളുടെ വിവരങ്ങൾ നിങ്ങളുടെ ക്ലബ് ഹൗസ് അക്കൗണ്ടിൽ കൊടുക്കുന്നതായിരിക്കും .അതിനു ശേഷം നിങ്ങൾക്കും പുതിയ സംവാദങ്ങളിലും മറ്റു ഇതിൽ പങ്കെടുക്കുവാൻ സാധിക്കുന്നതാണ് .ഒരു കാര്യം പ്രതേകം ശ്രദ്ധിക്കുക .ഇത് ഒരു പേർസണൽ ചാറ്റ് ആപ്ലികേഷൻ അല്ല .ഒരു ഗ്രൂപ്പ് ഡിസ്കഷൻ പോലെ സംവദിക്കുവാൻ ഉള്ള ഒരു ആപ്ലികേഷൻ മാത്രമാണ് .