ഇനി നിങ്ങളുടെ ഫയലുകൾ വാട്ട്സ് ആപ്പിൽ ഒളിപ്പിച്ചുവെക്കാം ;എങ്ങനെ ?

ഇനി നിങ്ങളുടെ ഫയലുകൾ വാട്ട്സ് ആപ്പിൽ ഒളിപ്പിച്ചുവെക്കാം ;എങ്ങനെ ?
HIGHLIGHTS

പുതിയ ഫീച്ചറുകളുമായി വാട്ട്സ് ആപ്പ് എത്തി കഴിഞ്ഞു

വാട്ട്സ് ആപ്പിൽ പുതിയ ഫീച്ചറുകൾ എത്തിക്കൊണ്ടിരിക്കുകയാണ് .ഏറ്റവും ഒടുവിൽ എത്തിയ ഫീച്ചറുളളിൽ ഒന്നാണ് ഫയലുകൾ സൂക്ഷിച്ചുവെക്കുവാനുള്ള സൗകര്യം ഏർപ്പെടുത്തി എന്നതാണ് .മീഡിയ വിസിബിലിറ്റി ഫീച്ചറുകളാണ് ഇപ്പോൾ വാട്ട്സ് ആപ്പിൽ ലഭിച്ചു തുടങ്ങുന്നത് .വാട്ട്സ് ആപ്പിന്റെ പുതിയ ആൻഡ്രോയിഡ് 2.18.194 പതിപ്പിലാണ് ഈ ഫീച്ചറുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .അതുപോലെതന്നെ ഡിഫോള്‍ട്ട്, Yes / No എന്നി ഓപ്ഷനുകളാണ് മീഡിയാ വിസിബിലിറ്റിയിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .ചിത്രങ്ങളും ,വിഡിയോകളും ഇനി നിങ്ങൾക്ക് മറച്ചുവെക്കുവാനും സാധിക്കുന്നതാണ്.

ഇപ്പോൾ ലഭിക്കുന്ന മറ്റു ഫീച്ചറുകൾ 

വാട്ട്സ് ആപ്പിൽ ഇപ്പോൾ കുറെ അപ്പ്ഡേഷനുകൾ പുറത്തിറക്കുന്നുണ്ട് .ഇപ്പോൾ വാട്ട്സ് ആപ്പിൽ ലഭിക്കാത്തതായി ഒന്നും തന്നെയില്ല .എന്നാൽ ഏറ്റവും ഒടുവിൽ പുറത്തിറക്കിയത് വോയിസ് മെസേജുകൾക്ക് വേണ്ടിയാണ് .ഇനി മുതൽ നിങ്ങൾക്ക് വോയിസ് മെസേജുകൾ ലോക്കിങ് ചെയ്യുവാൻ സാധിക്കുന്നു .വാട്ട്സ് ആപ്പിലെ റെക്കോർഡിങ് ഓപ്‌ഷൻ അമർത്തുമ്പോൾ തന്നെ റെക്കോർഡിങ്ങിനു മുകളിലായി ലോക്ക് ഓപ്‌ഷനുകൾ ലഭിക്കുന്നതാണ് .അതു വഴി നിങ്ങൾക്ക് നിങ്ങളുടെ വോയിസ് ലോക്ക് ചെയ്യുവാൻ സാധിക്കുന്നതായിരിക്കും .വാട്‌സ്‌ആപ്പിന്റെ പുതിയ പതിപ്പില്‍ ഈ വേര്‍ഷന്‍ ലഭ്യമാണ്. 

 ഇലട്രോണിക്സ് ഉത്പന്നങ്ങൾ വിലക്കുറവിൽ വാങ്ങിക്കാം Paytm മാളിൽ നിന്നും ,ക്ലിക്ക് ചെയ്യുക 

ഇനി വ്യാജനെ എളുപ്പത്തിൽ നിങ്ങൾക്ക് തിരിച്ചറിയുവാൻ സാധിക്കുന്നു

വാട്ട്സ് ആപ്പിൽ ഇപ്പോൾ പുതിയ അപ്പ്ഡേഷനുകൾ ഒരുപാടു വന്നുകൊണ്ടിരിക്കുകയാണ് .അതിൽ ഏറ്റവും അവസാനം പുറത്തിറക്കിയത് വാട്ട്സ് ആപ്പിൾ ഗ്രൂപ്പ് വീഡിയോ കോളിങ് സംവിധാനമാണ് .എന്നാൽ ഇപ്പോൾ ഇതാ മറ്റൊരു അപ്പ്ഡേഷൻ കൂടി എത്തിയിരിക്കുന്നു .വാട്ട്സ് ആപ്പിലെ ഫോർവേർഡ് മെസേജുകൾ വ്യാജമാണോ എന്ന് തിരിച്ചറിയാനുള്ള സംവിധാനമാണ് എത്തുന്നത് .

ഈ അപ്പ്ഡേഷനുകൾ എത്തിക്കഴിഞ്ഞാൽ നമ്മളുടെ വാട്ട്സ് ആപ്പിൽ വരുന്ന ഫോർവേഡ് വ്യാജ മെസേജുകളും 
കൂടതയെ അശ്ളീല ചിത്രങ്ങളുമൊക്കെ  ഒരു പരിധിവരെ തടയുവാൻ സാധിക്കുന്നതാണ് .ആൻഡ്രോയിഡിന്റെ ബീറ്റാ വേര്‍ഷന്‍ 2.18.179 ൽ ഇപ്പോൾ ഇത് ലഭ്യമാകുന്നു .

വാട്ട്സ് ആപ്പിലെ മറ്റൊരു അപ്പ്ഡേഷൻ 

വാട്ട്സ് ആപ്പിലെ ഗ്രൂപ്പുകളിൽ ഇനി വീഡിയോ കോളിങ് സംവിധാനവും ഏർപ്പെടുത്തുവാൻ പോകുകയാണ് .കൂടുതൽ വിവരങ്ങൾ മനസ്സിലാക്കാം വാട്ട്സ് ആപ്പിൽ ഇനി ലഭിക്കുവാൻ പോകുന്ന അപ്പ്ഡേഷനുകളിൽ ഒന്നാണ് വാട്ട്സ് ആപ്പിലെ ഗ്രൂപ്പുകളിൽ ഇനി വീഡിയോ കോളിങ്  സംവിധാനം .

ഈ അപ്പ്ഡേഷനുകൾ ലഭിച്ചുകഴിഞ്ഞാൽ ഒരേ സമയം ഗ്രൂപ്പുകളിലെ 3 ആളുകൾക്ക് പരസ്പരം വീഡിയോ കോളിംഗ് ചെയ്യുവാൻ സാധിക്കുന്നതാണ് .എന്നാൽ ഈ 3 എന്നുള്ളത് പരീക്ഷണ അടിസ്ഥാനത്തിൽ മാത്രം ലഭിക്കുന്നതാണ് .അതിനുശേഷം 4 ആളുകൾക്ക് മുകളിൽ കോളിങ് ലഭ്യമാകും എന്നാണ് ലഭിക്കുന്ന വിവരങ്ങൾ .

കഴിഞ്ഞ ദിവസം നടന്ന ഫേസ് ബുക്ക് എഫ് 8 ഡെവലപ്പേഴ്‌സ് കോണ്‍ഫറന്‍സില്‍ ഈ പുതിയ വാട്ട്സ് ആപ്പിന്റെ അപ്പ്ഡേഷനുകളെക്കുറിച്ചു പറയുകയുണ്ടായി .ഇത് പരീക്ഷണാടിസ്ഥാനത്തില്‍ ചില ആന്‍ഡ്രോയിഡ്, ആപ്പിള്‍ ഫോണുകളില്‍ ഇപ്പോള്‍ തന്നെ ലഭ്യമായി തുടങ്ങിയെന്നാണ് ലഭിക്കുന്ന വിവരങ്ങൾ .കൂടാതെ മറ്റു പുതിയ അപ്പ്ഡേഷനുകളും ഇതിനോടപ്പം പുറത്തിറക്കും .

 ഇലട്രോണിക്സ് ഉത്പന്നങ്ങൾ വിലക്കുറവിൽ വാങ്ങിക്കാം Paytm മാളിൽ നിന്നും ,ക്ലിക്ക് ചെയ്യുക 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo