ട്വിറ്ററിന്റെ Golden Tick : പ്രത്യേകതകളും ഗുണങ്ങളും അറിയാം

Updated on 16-Feb-2023
HIGHLIGHTS

ട്വിറ്റർ ഗോൾഡൻ ടിക്ക് അവതരിപ്പിച്ചിരിക്കുന്നു.

ഔദ്യോഗികമായി വെരിഫൈ ചെയ്യപ്പെട്ടിട്ടുള്ള സ്ഥാപനങ്ങൾക്കാണ് ഈ ടിക്ക് ലഭിക്കുക.

ഗോൾഡൻ ടിക്ക് ലഭിക്കാനുള്ള ചെലവിനെപ്പറ്റിയും ഗുണത്തെപ്പറ്റിയും നമുക്ക് നോക്കാം.

ഔദ്യോഗികമായി വെരിഫൈ ചെയ്യപ്പെട്ട സ്ഥാപനങ്ങൾക്ക് ഗോൾഡൻ ടിക്കു(Golden Tick)മായി ട്വിറ്റർ (Twitter) എത്തി. വെരിഫൈ ചെയ്യപ്പെട്ട വ്യക്തിപരമായ അക്കൗണ്ടുകൾക്ക് നീല ടിക്ക് (Blue tick) നൽകിയിട്ടുള്ളതിനാൽ, സ്ഥാപനങ്ങൾക്ക് ആധികാരികത നൽകുന്നതിനാണ് ഗോൾഡൻ ടിക്കുമായി ട്വിറ്റർ വന്നിരിക്കുന്നത്. ഇത്തരത്തിൽ ഒരു സ്ഥാപനത്തിൻറെ അനൗദ്യോഗിക അക്കൗണ്ടുകളും മറ്റു സമാന പേരുകളിലുള്ള അക്കൗണ്ടുകളും ഉപഭോക്താക്കൾക്ക് വേർതിരിച്ച് അറിയാൻ സാധിക്കും. അതിനാൽ തന്നെ സ്ഥാപനങ്ങളുടെ ട്വിറ്റർ  അക്കൗണ്ടിന് ആധികാരികത നൽകാൻ ഗോൾഡൻ ടിക്ക് നൽകുന്നതിലൂടെ കഴിയും.

ഗോൾഡൻ ടിക്ക് അവതരിപ്പിച്ചതിന് പിന്നാലെ ട്വിറ്ററിന്റെ ബ്ലൂ സർവീസ് പുനരാരംഭിച്ചിരിക്കുകയാണ്. ഇന്ത്യയിൽ 999 രൂപയ്ക്കാണ് ഈ സർവീസ് ലഭ്യമാകുന്നത്. പ്രശസ്തരായ വ്യക്തികൾകളുടെയും സ്ഥാപനങ്ങളുടെയും പേരിൽ നിരവധി വ്യാജ അക്കൗണ്ടുകൾ ട്വിറ്ററിലുണ്ട്. വെരിഫിക്കേഷൻ സംവിധാനം ഓരോ വ്യക്തിയുടെയും സ്ഥാപനത്തിൻറെയും യഥാർത്ഥ അക്കൗണ്ട് ഏതാണ് എന്ന് വെളിപ്പെടുത്തുന്നു.

ബ്രാൻഡ് എൻഡോഴ്‌സ്‌മെനൻ്റായി തെറ്റിദ്ധരിക്കപ്പെടുന്നു എന്ന ആരോപണത്തെ തുടർന്നാണ് നിർത്തിവച്ച ട്വിറ്റർ വെരിഫിക്കേഷൻ നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടുമെത്തുന്നത്. അപേക്ഷിക്കുന്ന വ്യക്തിയുടെ, സ്ഥാപനത്തിന്റെ ട്വിറ്റർ അക്കൗണ്ടിൽ പ്രൊഫൈൽ പേര്, പ്രൊഫൈൽ ചിത്രം, സ്ഥിരീകരിച്ച ഇമെയിൽ ഐഡി അല്ലെങ്കിൽ ഫോൺ നമ്പർ എന്നിവ ഉണ്ടായിരിക്കണം. കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ നിങ്ങളുടെ അക്കൗണ്ട് സജീവമാണെങ്കിലും ഈ കാലയളവിൽ ട്വിറ്റർ നിയമങ്ങൾ പാലിച്ചിട്ടുണ്ട് എന്നുറപ്പുണ്ടെങ്കിൽ മാത്രം അപേക്ഷ സമർപ്പിച്ചാൽ മതി.

ഏതെങ്കിലും തരത്തിൽ ട്വിറ്റർ നിയമങ്ങൾക്ക് എതിരായി നിങ്ങളുടെ അക്കൗണ്ടിൽ നിന്നും ട്വീറ്റോ, റീട്വീറ്റോ കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട് എങ്കിലും അപേക്ഷ നിരസിക്കും. കുറച്ച് ദിവസങ്ങൾക്ക് ശേഷം നിങ്ങളുടെ അക്കൗണ്ട് വെരിഫൈ ആകുകയാണെങ്കിൽ നീല ടിക്ക് മാർക്ക് നിങ്ങളുടെ അക്കൗണ്ടിനൊപ്പം കാണാം. നിരസിക്കപ്പെടുകയാണെങ്കിൽ കൂടുതൽ രേഖകളുമായി 30 ദിവസത്തിന് ശേഷം വീണ്ടും അപേക്ഷ സമർപ്പിക്കാവുന്നതാണ്.

ഗോൾഡൻ ടിക്കിന് അടയ്ക്കേണ്ട തുകയും നേട്ടങ്ങളും

എന്താണ് ട്വിറ്ററിന്റെ ഗോൾഡൻ ടിക്ക്?

ഒരു സ്ഥാപനം ഔദ്യോഗികമായി ട്വിറ്ററിനാൽ വെരിഫൈ ചെയ്യപ്പെട്ടു എന്നുള്ളതും അത്തരമൊരു സ്ഥാപനം  നിലവിലുള്ളതാണ് എന്ന് കാണിക്കുന്നതിനും ഗോൾഡൻ ടിക്ക് പ്രയോജനപ്പെടും. അക്കൗണ്ട് ഹാൻഡിലിനോട് ചേർന്നുള്ള ടിക്കിൽ ക്ലിക്ക് ചെയ്യുമ്പോൾ 'ഒഫീഷ്യൽ ബിസിനസ് ഓൺ ട്വിറ്റർ' എന്ന് ഡിസ്പ്ലേ ചെയ്ത് കാണിക്കും.

ഗോൾഡൻ ടിക്കിനുള്ള ചെലവ് എന്താണ്?

ട്വിറ്റർ ഗോൾഡൻ ടിക്ക് അവതരിപ്പിച്ചതോടെ വീണ്ടും സജീവമായ ട്വിറ്റർ ബ്ലൂ സർവീസ് ലഭ്യമാക്കിയിട്ടുള്ള എല്ലാവർക്കും ഗോൾഡൻ ടിക്ക് സേവനവും ലഭിക്കും. അതായത് മാസവും 999 രൂപ നിരക്കിൽ ബ്ലൂ സർവീസ് സേവനം ഉള്ളവർക്ക് അധികമായി യാതൊരു തുകയും മുടക്കേണ്ടതില്ല. അതായത് ബ്ലൂ സേവനത്തിന് നൽകി വരുന്ന തുക മാത്രം അടച്ചാൽ മതിയാകും. 

ട്വിറ്റർ ഗോൾഡൻ ടിക്കിന്റെ പ്രയോജനങ്ങൾ

ഈ സേവനത്തോട് കൂടി ഗോൾഡൻ ടിക്ക് ലഭിച്ചിക്കുന്ന സ്ഥാപനങ്ങൾക്ക് താഴെ പറയുന്ന പ്രയോജനങ്ങൾ ലഭിക്കും

  1. ട്വീറ്റുകളെ എഡിറ്റ് ചെയ്യാൻ സാധിക്കും
  2. 1080p റസല്യൂഷനിലുള്ള നീണ്ട വീഡിയോകൾ പോസ്റ്റ് ചെയ്യാൻ സാധിക്കും
  3. ശ്രദ്ധ മാറിപ്പോകാതെ വേറിട്ടൊരു വായന അനുഭവം സമ്മാനിക്കുന്ന റീഡർ മോഡ് ലഭിക്കും
  4. 50 ശതമാനം പരസ്യങ്ങൾ കുറവായിരിക്കും
  5. ഇൻസ്റ്റാഗ്രാം അവതരിപ്പിക്കുന്ന പുതിയ ഫീച്ചറുകളിലേക്ക് വളരെ വേഗത്തിൽ ആക്സസ് ലഭിക്കും

നിങ്ങൾ ഒരു വ്യക്തി ആയിക്കോട്ടെ, അല്ലെങ്കിൽ നിങ്ങളുടേത് ഒരു പ്രസ്ഥാനം ആയിക്കോട്ടെ, നിങ്ങളുടെ ട്വിറ്റർ ഹാൻഡിലിന് ബ്ലൂ ടിക്ക് അല്ലെങ്കിൽ ഗോൾഡൻ ടിക്ക് ലഭിക്കുന്നതിനായി നിങ്ങൾ ഒരു വെരിഫിക്കേഷൻ പ്രോസസ്സിലൂടെ കടന്നു പോകേണ്ടതായിട്ടുണ്ട്. ട്വിറ്റർ നടത്തുന്ന ഈ പ്രോസസ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് യോഗ്യതയ്ക്ക് അനുസരിച്ച് വ്യക്തിപരമായ ഹാൻഡിൽ ആണെങ്കിൽ ബ്ലൂടിക്കും അതല്ലാ നിങ്ങളുടേത് ഒരു സ്ഥാപനമാണെങ്കിൽ ആ സ്ഥാപനത്തിൻറെ ട്വിറ്റർ ഹാൻഡിലിന് ഗോൾഡൻ ടിക്കും ലഭിക്കും. ഇതിനായി ട്വിറ്റർ ബ്ലൂ സർവീസ് ആവശ്യമാണ്.

സ്ഥാപനങ്ങളെയും വ്യക്തികളെയും വേർതിരിച്ചറിയാൻ ബ്ലൂ, ഗോൾഡൻ ടിക്ക് എന്നിവയിലൂടെ സാധിക്കുന്ന അവസരത്തിൽ മാധ്യമ സ്ഥാപനങ്ങളെയും ചാരിറ്റി സ്ഥാപനങ്ങളെയും മറ്റു സെലിബ്രിറ്റികളെയും തിരിച്ചറിയാൻ വേറിട്ട ടിക്കുകളുടെ ട്രിക്കുകളുമായി ടിറ്റർ ഇനിയും വരുമെന്ന് പ്രതീക്ഷിക്കാം.

Connect On :