വാട്ട്സ് ആപ്പിലെ കുറച്ചു ട്രിക്കുകൾ ഇവിടെ നിങ്ങൾക്കായി
കഴിഞ്ഞ വർഷമാണ് വാട്ട്സ് ആപ്പിന്റെ ഏറ്റവും വലിയ പോരായ്മ്മയായ ഡിലീറ്റ് ഫോർ എവെരി വൺ പുറത്തിറക്കിയത് .എന്നാൽ ഉപഭോതാക്കളിൽ നിന്നും മികച്ച പ്രതികരണമാണ് ഇതിനു ലഭിച്ചിരുന്നത് .ഡിലീറ്റ് ഫോർ എവെരി വൺ കൊടുത്താൽ അയച്ച മെസേജുകൾ ഡിലീറ്റ് ആകുന്നു .എന്നാൽ ഇപ്പോൾ അങ്ങനെ ഡിലീറ്റ് ചെയ്ത മെസേജുകളും ഇനി കാണുവാൻ സാധിക്കുന്നു .
പ്ലേസ്റ്റോറില്‍ നിന്ന് Notification History എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്‌റ്റോള്‍ ചെയ്യുക.ഈ ആപ്ലികേഷൻ നിങ്ങളുടെ സ്മാർട്ട് ഫോണിൽ ഇൻസ്റ്റാൾ ചെയ്യേണ്ടതാണ് .ഇൻസ്റ്റാൾ ചെയ്തതിനു ശേഷം ഈ ആപ്ലികേഷൻ നിങ്ങൾ എനേബിൾ ചെയ്യേണ്ടതാണ് .
അതിനു ശേഷം വാട്‌സാപ്പില്‍ അയച്ചയാള്‍ സന്ദേശം ഡിലീറ്റ് ചെയ്താലും നോട്ടിഫിക്കേഷന്‍ ഹിസ്റ്ററി ആപ്പ് അത് കാണിക്കുന്നതായിരിക്കും .അത് വഴി നിങ്ങൾക്ക് ഡിലീറ്റ് ചെയ്ത മെസേജുകളും മറ്റു ലഭിക്കുന്നു .മെസേജുകൾ അയച്ച സമയവും കൂടാതെ ഡിലീറ്റ് ചെയ്ത സമയവും ഇതിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .എന്നാൽ ഇത് ലഭിക്കണമെങ്കിൽ വാട്ട്സ് ആപ്പിന്റെ ഏറ്റവും പുതിയ വേർഷൻ ഉപയോഗിക്കണം .
കൂടാതെ Notification History പോലെത്തന്നെ ഒരുപാടു ആപ്ലികേഷനുകൾ നിങ്ങൾക്ക് പ്ലേ സ്റ്റോറുകളിൽ നിന്നും ലഭിക്കുന്നതാണ് .അങ്ങനെയുള്ള ആപ്ലികേഷനുകൾ ഉപയോഗിച്ചു നിങ്ങൾക്ക് ഇത്തരത്തിൽ മെസേജുകൾ തിരിച്ചെടുക്കാവുന്നതാണ് .