എങ്ങനെ 4 രൂപയ്ക്ക് ഷവോമിയുടെ വാർഷിക ഫ്ലാഷ് ഓഫർ നേടാം ?

എങ്ങനെ 4 രൂപയ്ക്ക് ഷവോമിയുടെ വാർഷിക ഫ്ലാഷ് ഓഫർ നേടാം ?
HIGHLIGHTS

ഷവോമിയുടെ വാർഷിക ഫ്ലാഷ് ഓഫറുകൾ ഇന്നും കൂടി മാത്രം

കഴിഞ്ഞ രണ്ടു ദിവസ്സങ്ങളായി നമ്മൾ വൈകുനേരം വളരെ ആകാംഷയോടെ കാത്തിരുന്നു ചെയ്യുന്ന ഒരുകാര്യംമാണ് ഷവോമിയുടെ 4 രൂപയ്ക്ക് ലഭിക്കുന്ന ഫ്ലാഷ് സെയിൽ .എന്നാൽ ഈ വാർഷിക ഓഫറുകൾ കിട്ടുക എന്നത് അത്ര എളുപ്പമുള്ള കാര്യം അല്ല .നിമിഷങ്ങൾക്കുള്ളിൽ ഈ ഓഫറുകൾ തീർന്നുപോകുന്ന ഒരു അവസ്ഥയാണ് കഴിഞ്ഞ രണ്ടു ദിവസ്സങ്ങളായി കണ്ടുവരുന്നത് .എന്നാൽ ഇപ്പോൾ അതിന്നായി നമുക്ക് ഒന്ന് രണ്ടു ട്രിക്കുകൾ ഉപയോഗിക്കവുന്നതാണ് .ഞങ്ങൾ തന്നെ എക്സ്പീരിമെന്റ് ചെയ്ത കുറച്ചു വഴികൾ നിങ്ങൾക്കും ഒരു തവണ നോക്കാവുന്നതാണ് .

ആദ്യമായി Mi യുടെ ഈ  4 രൂപയുടെ ഫ്ലാഷ് സെയിലിനെ നേരിടണമെങ്കിൽ നമ്മൾ ഉപയോഗിക്കുന്ന ഇന്റർനെറ്റിനു നല്ല സ്പീഡ് ഉണ്ടായിരിക്കണം .നല്ല രീതിയിൽ 4ജി കിട്ടുന്ന ആളുകൾക്ക് മാത്രമേ കൂടുതൽ മുൻഗണന ഇതിൽ ലഭിക്കുകയുള്ളു .4 മണിയ്ക്ക് വരുന്ന ഈ സെയിലിൽ നിങ്ങൾക്ക് ആദ്യം Mi.com ൽ അക്കൗണ്ട് ഓപ്പൺ ചെയ്യേണ്ടതാണ് .അതിനു ശേഷം 3.55 മുതൽ നിങ്ങൾ അതിന്നായി തയ്യാറെടുക്കേണ്ടതാണ് .

നിങ്ങളുടെ ഇന്റർനെറ്റ് 3.59 ആകുബോൾ ഒരു പ്രാവിശ്യം റീ ഫ്രഷ് ചെയ്യുക .റിഫ്രഷ് ആയി കഴിഞ്ഞ നിങ്ങൾക്ക് 4 രൂപയ്ക്കു buy now എന്ന ഒരു ഓപ്‌ഷൻ വരുകയാന്നെകിൽ അപ്പോൾ തന്നെ അത് ബുക്കിങ് നടത്താവുന്നതാണ് .കൂടുതൽ ആളുകളും Mi യുടെ 55 ഇഞ്ചിന്റെ LED ടെലിവിഷൻ ആണ് നോക്കികൊണ്ടിരിക്കുന്നത് .അതുകൊണ്ടു തന്നെ നിങ്ങൾ മറ്റു ഉത്പന്നങ്ങളും നോക്കുന്നത് നന്നായിരിക്കും .

പിന്നെ നിങ്ങൾക്ക് ഫ്ലാഷ് സെയിൽ ട്രിക്ക് എന്ന ആപ്ലിക്കേഷന്റെ സഹായം തേടാവുന്നതാണ് .അത് നിങ്ങളെ കൂടുതൽ എളുപ്പത്തിൽ കാര്യങ്ങൾ നേടുവാൻ സഹായിക്കുന്നതാണ് .അതുവഴി നിങ്ങൾക്ക് ഏത് ഓൺലൈൻ ഷോപ്പിൽ ആണ് ഫ്ലാഷ് സെയിൽ നടക്കുന്നത് എന്ന് അറിയുവാൻ സാധിക്കുന്നു .അത് വഴി നിങ്ങൾക്ക് നേരിട്ട് ആ ഫ്ലാഷ് സെയിലിൽ പങ്കെടുക്കാവുന്നതാണ് .

ഈ കാര്യങ്ങൾ നിങ്ങൾക്ക് ഒന്ന് ചെയ്തു നോക്കാവുന്നത് മാത്രമാണ് .കിട്ടണമെന്ന് ഉറപ്പില്ല ..ജൂലൈ 10 മുതൽ ജൂലൈ 12 വരെയാണ് ഷവോമിയുടെ ഈ ആനിവേഴ്സറി ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത്.കൂടുതൽ വിവരങ്ങൾ അറിയുവാൻ ഷവോമിയുടെ ഒഫീഷ്യൽ വെബ് സൈറ്റ് സന്ദർശിക്കുക .

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo