LIC സേവനങ്ങള്‍ വാട്‌സ്ആപ്പിലൂടെ എങ്ങനെ ആക്ടിവേറ്റ് ചെയ്യാം?

LIC സേവനങ്ങള്‍ വാട്‌സ്ആപ്പിലൂടെ എങ്ങനെ ആക്ടിവേറ്റ് ചെയ്യാം?
HIGHLIGHTS

രജിസ്റ്റർ ചെയ്ത പോളിസി ഉടമകൾക്കായാണ് വാട്‌സ്ആപ്പ് സേവനങ്ങൾ ആരംഭിച്ചത്

ഉപയോക്താക്കളിൽ നിന്നുള്ള നിരന്തര ആവശ്യത്തെ തുടർന്നാണ് നടപടി

വാട്‌സ്ആപ്പ് വഴി ലഭ്യമായ സേവനങ്ങളുടെ ലിസ്റ്റ് പരിശോധിക്കാം

ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (LIC) പോളിസി ഉടമകള്‍ക്കായി വാട്‌സ്ആപ്പ് (Whatsapp) സേവനങ്ങള്‍ അവതരിപ്പിച്ചു. 8976862090 എന്ന മൊബൈല്‍ നമ്പറിലേക്ക് മെസ്സേജ് അയച്ചാൽ എല്‍ഐസി (LIC) പോര്‍ട്ടലില്‍ പോളിസികള്‍ രജിസ്റ്റര്‍ ചെയ്ത പോളിസി ഉടമകള്‍ക്ക് അവരുടെ വീട്ടിലിരുന്ന് വാട്‌സ്ആപ്പി (Whatsapp) ൽ ലിസ്റ്റ് ചെയ്ത സേവനങ്ങള്‍ ആക്സസ് ചെയ്യാന്‍ കഴിയും. എല്‍ഐസി (LIC) നല്‍കുന്ന വാട്‌സ്ആപ്പ് (Whatsapp) സേവനങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം.എൽഐസി (LIC) അതിന്റെ രജിസ്റ്റർ ചെയ്ത പോളിസി ഉടമകൾക്കായി ആദ്യമായി ഇന്ററാക്ടീവ് വാട്‌സ്ആപ്പ് (Whatsapp) സേവനങ്ങൾ ആരംഭിച്ചത്. വെള്ളിയാഴ്ച ട്വിറ്ററിലൂടെയാണ് വാട്‌സ്ആപ്പ് (Whatsapp) ഇക്കാര്യം അറിയിച്ചത്.  വിപണികളിലെ മത്സരങ്ങൾ വർധിച്ചതും, ഉപയോക്താക്കളിൽ നിന്നുള്ള നിരന്തര ആവശ്യവും ഉൾക്കൊണ്ടാണ് എൽഐസിയുടെ നടപടി.

എൽഐസി വാട്‌സ്ആപ്പ് (Whatsapp) സേവനങ്ങൾ എങ്ങനെ ഉപയോഗിക്കാം?

എൽഐസി (LIC) ഓൺലൈൻ പോർട്ടലിൽ പോളിസികൾ രജിസ്റ്റർ ചെയ്തിട്ടുള്ള പോളിസി ഉടമകൾക്കാകും വാട്ട്സ്ആപ്പ് സേവനങ്ങൾ ഉപയോഗിക്കാൻ സാധിക്കുക. ഇവർ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നമ്പറിൽ നിന്നുള്ള വാട്‌സ്ആപ്പിൽ നിന്ന് 'Hi' എന്ന് 897686290 എന്ന നമ്പറിലേക്ക് മെസേജ് അയയ്ക്കണം. തുടർന്നു വാട്‌സ്ആപ്പ് (Whatsapp) വഴി ലഭ്യമായ സേവനങ്ങളുടെ മുഴുവൻ ലിസ്റ്റും ലഭിക്കും. ഇതിൽനിന്ന് ആവശ്യമായ സേവനം തെരഞ്ഞെടുക്കാം.

നിലവിൽ ലഭ്യമായ സേവനങ്ങൾ എന്തെല്ലാം?

Premium due

Bonus information

Policy status

Loan eligibility quotation

Loan repayment Quotation

Loan interest due

Premium paid certificat

ULIP -statement of units

LIC services links

Opt in/Opt out Services

End conversation

എല്‍ഐസി ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കായി എങ്ങനെ രജിസ്റ്റര്‍ ചെയ്യാം?

എല്‍ഐസി (LIC) പോര്‍ട്ടലിലെ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യുന്നതിനായി പോളിസി ഉടമകളുടെ കൈവശം ചില രേഖകള്‍ ആവശ്യമാണ്. പോളിസി നമ്പര്‍, ഈ പോളിസികള്‍ക്കുള്ള ഇന്‍സ്റ്റാള്‍മെന്റ് പ്രീമിയങ്ങള്‍, ഒരു പാസ്പോര്‍ട്ടിന്റെയോ പാന്‍ കാര്‍ഡിന്റെയോ സ്‌കാന്‍ ചെയ്ത കോപ്പി ( 100 KBയില്‍ താഴെ വലുപ്പം) എന്നിവയാണവ.

www.licindia.in എന്ന ലിങ്കില്‍ കയറി Customer portal എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.

കസ്റ്റമര്‍ പോര്‍ട്ടലിനായി നിങ്ങള്‍ നേരത്തെ രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍ New User എന്നതില്‍ ക്ലിക്ക് ചെയ്യുക.

നിങ്ങള്‍ നിങ്ങളുടെ യൂസര്‍ ഐഡിയും പാസ്വേഡും തിരഞ്ഞെടുത്ത് Submit ചെയ്യണം.
 
പുതുതായി ക്രിയേറ്റ് ചെയ്ത യൂസര്‍ ഐഡി ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക, തുടര്‍ന്ന് Basic services എന്നതിന് കീഴിലുള്ള Add policy തിരഞ്ഞെടുക്കുക.

നിങ്ങളുടെ എല്ലാ പോളിസികളും എൻറോൾ ചെയ്യുക. ഇവിടെ നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത പോളിസികള്‍ക്കെല്ലാം അടിസ്ഥാന സേവനങ്ങള്‍ ആക്‌സസ് ചെയ്യാന്‍ കഴിയും.

നിങ്ങള്‍ എല്‍ഐസി (LIC) പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ജനന തീയതി, ഫോണ്‍ നമ്പര്‍, ഇമെയില്‍ വിലാസം തുടങ്ങിയ വിവരങ്ങള്‍ നല്‍കണം.

Nisana Nazeer
Digit.in
Logo
Digit.in
Logo