ജെറ്റ് എയർവെയ്‌സ് ഫ്ലൈറ്റുകൾ റദ്ദാക്കി ;റീഫണ്ട് എങ്ങനെ ലഭിക്കും

Updated on 09-May-2019
HIGHLIGHTS

റീഫണ്ട് ലഭിക്കുന്നതിനായി നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം

 

ഇന്ത്യയിലെ തന്നെ ഒരു വലിയ വിമാന കമ്പനികളിൽ ഒന്നാണ് ജെറ്റ് എയർവെയ്‌സ് .എന്നാൽ ഇപ്പോൾ അവരുടെ സേവനങ്ങൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നില്ല .താത്കാലികമായി അവരുടെ സേവനങ്ങൾ ഇപ്പോൾ നിർത്തലാക്കിയിരിക്കുകയാണ് .അവരുടെ ഫ്ലൈറ്റുകൾ  എല്ലാംതന്നെ ഇപ്പോൾ റദ്ദാക്കിയിരിക്കുന്നു .എന്നാൽ ഒരുപാടു ആളുകൾ ജെറ്റ് എയർ വെയ്‌സിൽ നിന്നും ടിക്കറ്റുകൾ ബുക്കിങ് നടത്തിയിരുന്നു .അതിൽ ഭൂരിഭാഗം ആളുകൾക്കും റീഫണ്ട് ലഭിച്ചില്ല എന്ന പരാതിയാണ് ഉയർന്നു വന്നിരിക്കുന്നത് .ഇപ്പോൾ ജെറ്റ് എയർ വെയ്‌സ് തന്നെ അതിനു ഒരു പരിഹാരം കണ്ടിരിക്കുകയാണ് .റീഫണ്ട് ലഭിക്കുന്നതിനായി നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം .

അഡ്വാൻസ് ടിക്കറ്റ് ബുക്കിങ് നടത്തിയവർക്ക് റീഫണ്ട് ലഭിക്കുന്നതിനായി നിങ്ങൾ ജെറ്റ് എയർവെയ്‌സിന്റെ https://www.jetairways.com/information/disruption-assistance.aspx സന്ദർശിക്കുക .ഇതിൽ നിങ്ങൾക്ക് ഒരു ഫോറം ലഭിക്കുന്നതായിരിക്കും .ഈ ഫോമിൽ നിങ്ങളുടെ പേര്, റൂട്ട്, PNR നമ്പർ അതുപോലെ ബുക്കിംഗ് റഫറന്‍സ്, ടിക്കറ്റ് നമ്പർ ,യാത്രാ ദിവസം കൂടാതെ  കോൺടാക്റ്റ് എന്നിവ നൽകേണ്ടതാണ് .ഇവ നല്കികഴിഞ്ഞാൽ സബ്മിറ്റ് ചെയ്യുക .

ഇത് സബ്മിറ്റ് ചെയ്തുകഴിഞ്ഞാൽ നിങ്ങൾക്ക് റീഫണ്ട് ലഭിക്കുന്നതിന്റെ മെസേജുകൾ ലഭിക്കുന്നതാണ് .ഏഴ് ദിവസ്സം മുതൽ 10 വർക്കിങ് ദിവസത്തിനുള്ളിൽ റീഫണ്ട് ലഭിക്കും എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത് .ഈ റീഫണ്ട് ലഭിക്കുന്നത് ജെറ്റ് എയർ വെയ്‌സിന്റെ സൈറ്റുകൾ വഴി അഡ്വാൻസ് ബുക്കിങ് നടത്തിയവർക്ക് മാത്രമാണ് .മറ്റു ആപ്ലികേഷനുകൾ വഴി ബുക്കിങ് നടത്തിയവർക്ക് അതാത് കസ്റ്റമർ കെയറൂമായി കോൺടാക്റ്റ് ചെയ്യേണ്ടതാണ് .

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :