ആപ്പിൾ (Apple) എല്ലാ ഫോണുകൾക്കും പുതുമയാർന്ന ഓഫറുകൾ നൽകുന്നു. ഐഫോൺ 13 (iPhone 13) ആഗോളതലത്തിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഐഫോൺ മോഡലുകളിൽ ഒന്നാണ്. കൂടാതെ ഐഫോൺ 13ന് ഫ്ലിപ്കാർട്ടിൽ പുത്തൻ ഓഫറുകൾ ഇപ്പോൾ അവതരിപ്പിക്കുന്നു. 2021ലാണ് ഐഫോൺ 13 സീരീസ് ലോഞ്ച് ചെയ്തത്. ഈ ശ്രേണിയിൽ ആപ്പിൾ ഐഫോൺ 13 മിനി(Apple iPhone 13 Mini), ആപ്പിൾ ഐഫോൺ 13 പ്രോ (Apple iPhone 13 Pro), ആപ്പിൾ ഐഫോൺ 13 പ്രോ മാക്‌സ് (Apple iPhone 13 Pro max) എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. ആപ്പിൾ ഐഫോൺ 13(Apple iPhone 13) 79,900 രൂപ പ്രാരംഭ വിലയിൽ അവതരിപ്പിച്ചു, നിലവിൽ 69,900 രൂപയ്ക്കാണ് വിൽക്കുന്നത്. എന്നാൽ 28,900 രൂപയ്ക്ക് ഐഫോൺ 13 വാങ്ങാം.
6.1 ഇഞ്ച് സൂപ്പർ റെറ്റിന എക്‌സ്‌ഡിആർ ഡിസ്‌പ്ലേയുമായാണ് ആപ്പിൾ ഐഫോൺ 13 വരുന്നത്ഞ. ഇതിന് A15 ബയോണിക് ചിപ്‌സെറ്റ് നൽകിയിട്ടുണ്ട്. 4കെ ഡോൾബി വിഷൻ എച്ച്ഡിആർ റെക്കോർഡിംഗിനൊപ്പം 12 മെഗാപിക്സൽ ഡ്യുവൽ പിൻ ക്യാമറ സജ്ജീകരണവും സ്മാർട്ട്ഫോണിൽ ഉൾപ്പെടുന്നു. നൈറ്റ് മോഡോട് കൂടിയ 12എംപി ട്രൂഡെപ്ത് ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്.
17 മണിക്കൂർ വരെ വീഡിയോ പ്ലേബാക്ക് ഈ ഉപകരണം വാഗ്ദാനം ചെയ്യുന്നുവെന്ന് കമ്പനി അവകാശപ്പെടുന്നു. സ്ക്രീൻ സ്പേസ് വർദ്ധിപ്പിക്കുന്നതിനായി അതെ സമയം നോച്ച് 20 ശതമാനത്തോളം കുറച്ചിട്ടുണ്ട്. പ്രോ മോഡലുകളുടെ ആകർഷണം പ്രോമോഷൻ 120 ഹെർട്സ് റിഫ്രഷ് റേറ്റാണ്. ഓരോ ഉപയോഗം അനുസരിച്ച് 10 ഹെർട്സ് മുതൽ 120 ഹെർട്സ് വരെ ഡിസ്‌പ്ലെയുടെ റിഫ്രഷ് റേറ്റ് തനിയെ മാറും. ഐഫോൺ 13, മിനി മോഡലുകൾക്ക് ഡേടൈം ബ്രൈറ്റ്നസ് 800 നിറ്റ്സും, പ്രോ മോഡലുകൾക്ക് 1000 നിറ്റ്സുമാണ്. എല്ലാ ഐഫോൺ 13 മോഡലുകൾക്കും ഡോൾബി വിഷൻ, എച്ച്ഡിആർ 10, എച്ച്എൽജി പിന്തുണയുണ്ട്.
Apple iPhone 13 ന് നിലവിൽ ഫ്ലിപ്കാർട്ടിൽ (Flipkart) 61,999 രൂപയാണ് വില. ഇത് ആപ്പിൾ സ്റ്റോർ വിലയേക്കാൾ 7,901 രൂപ കുറവാണ്. കൂടാതെ, ഫ്ലിപ്പ്കാർട്ട് ആക്സിസ് ബാങ്ക് കാർഡ് ഉപയോഗിച്ച് പണമടയ്ക്കുമ്പോൾ വാങ്ങുന്നവർക്ക് 5% ക്യാഷ്ബാക്ക് ലഭിക്കും, ഇത് Apple iPhone 13-ന്റെ വില 58,990 രൂപയായി കുറയ്ക്കുന്നു. ഇതുകൂടാതെ, നിങ്ങളുടെ പഴയ സ്മാർട്ട്‌ഫോണിന് പകരമായി 30,000 രൂപ വരെ കിഴിവും ഫ്ലിപ്പ്കാർട്ട് വാഗ്ദാനം ചെയ്യുന്നു. ഇതിനർത്ഥം, എല്ലാ ബാങ്ക് കിഴിവുകൾക്കും ഓഫറുകൾക്കും ശേഷം, 33,099 രൂപയുടെ കിഴിവിന് ശേഷം 28,900 രൂപയ്ക്ക് ഐഫോൺ 13 ഫ്ലിപ്പ്കാർട്ടിൽ ലഭിക്കും. അതിനാൽ ഇത് മികച്ച ഓഫറാണ്.