Corona !! സഹായങ്ങൾക്ക് WhatsApp ന്റെ പുതിയ ചാറ്റ്ബോട്ട്

Corona !! സഹായങ്ങൾക്ക്  WhatsApp ന്റെ പുതിയ ചാറ്റ്ബോട്ട്
HIGHLIGHTS

കൊറോണയെക്കുറിച്ചുള്ള ഫേക്ക് ന്യൂസ് തടയുവാൻ ഇത് സഹായിക്കുന്നു

നമ്മൾ ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു വലിയ പ്രശ്നമാണ് കൊറോണ എന്നത് .ഇന്ത്യയിലും നമ്മുടെ കൊച്ചു കേരളത്തിലും ഇപ്പോൾ കൊറോണ എത്തി കഴിഞ്ഞു .എന്നാൽ ഇതിന്റെ നമ്മൾ മലയാളികൾ ഇപ്പോൾ ഒറ്റക്കെട്ടായിത്തന്നെയാണ് നേരിട്ടുകൊണ്ടിരിക്കുന്നത് .എന്നാൽ ഇപ്പോൾ കൊറോണയെക്കുറിച്ചുള്ള ഒരുപാടു വ്യാജ വാർത്തകളും ഇപ്പോൾ പല സോഷ്യൽ മീഡിയയിലും നമ്മൾ അറിയാതെതന്നെ എത്തുന്നുണ്ട് .

എന്നാൽ നമ്മൾ ഫോർവേഡ് ചെയ്യുന്ന വാർത്തകൾ ആദ്യം അത് സത്യമാണോ എന്ന് സ്ഥിതികരിച്ചതിനു ശേഷം മാത്രം മറ്റുള്ളവരിലേക്ക് ഷെയർ ചെയുവാൻ പ്രേതേകം ശ്രദ്ധിക്കേണ്ടതാണ് .കൊറോണയെക്കുറിച്ചുള്ള വാർത്തകൾ അറിയുന്നതിന് നിങ്ങൾക്ക് പല ഹെൽപ്പ് ഡെസ്കുകളും ഇപ്പോൾ തുറന്നിരിക്കുന്നു .എന്നാൽ ഇപ്പോൾ വാട്ട്സ് ആപ്പ് ഉപയോഗിക്കുന്നവർക്കും ഇത്തരത്തിൽ ഒരു ഹെൽപ്പ് ഡെസ്ക്കിന്റെ സഹായം ലഭിക്കുന്നതാണ് .

MyGov Corona Helpdesk എന്ന ഹെൽപ്പ് ഡെസ്ക്ക് ആണ് ഇതിന്നായി വാട്ട്സ് ആപ്പിലും സൗകര്യം ഒരുക്കിയിരിക്കുന്നത് .നിങ്ങൾക്ക് മെസേജ് അയച്ചു തന്നെ കൊറോണയുടെ വാർത്തകൾ അറിയുവാൻ സാധിക്കുന്നതാണ് .+91 90131 51515 എന്ന നമ്പറിലേക്ക് നിങ്ങൾക്ക് ഇത്തരത്തിൽ കൊറോണയെക്കുറിച്ചുള്ള വാർത്തകൾക്ക് ആശ്രയിക്കാവുന്നതാണ് .

കൊറോണയെക്കുറിച്ചുള്ള സത്യസന്ധമായ വാർത്തകൾക്ക് ഈ ഓപ്‌ഷനുകൾ നിങ്ങൾക്ക് കൂടുതൽ ഉപകരിക്കുന്നതാണ് .സോഷ്യൽ മീഡിയയിൽ വരുന്ന ഫോർവേഡ് വാർത്തകളെ ഷെയർ ചെയ്യുന്നതിന് മുൻപ് ഒരു പ്രാവിശ്യം നിങ്ങൾക്ക് ആ വാർത്ത സത്യമാണോ എന്ന് ഉറപ്പുവരുത്തുക .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo