നിങ്ങളുടെ വീട്ടിലെ AC കൂളിങ് എങ്ങനെ മെച്ചപ്പെടുത്താം?
AC കൂൾ മോഡിൽ ആണോ എന്ന് നോക്കണം
തണുത്ത വായു മുറിയിൽ തങ്ങിനിൽക്കാൻ മുറി അടച്ചിടുക
മികച്ച തണുപ്പ് ലഭിക്കാൻ AC സർവീസ് ചെയ്യുക
വേനൽ ചൂടിന്റെ കാലമാണ് ഇപ്പോൾ. താപനില 40 ഡിഗ്രിയും കഴിഞ്ഞു മുന്നോട്ട് പോവുമ്പോൾ നമ്മുടെ നാട്ടിൻപുറങ്ങളിലെ വീടുകളിലും എയർ കണ്ടിഷൻ (AC) ഒരു അനിവാര്യതയായി മാറി. താപനില ഉയരുന്നതിനനുസരിച്ച് എയർ കണ്ടീഷണറുകളുടെ ഉപയോഗം നമ്മുടെ വീടുകളിലും ഓഫീസുകളിലും വർദ്ധിക്കും. എന്നാൽ ചിലപ്പോഴൊക്കെ എസിയ്ക്ക് തണുപ്പ് കുറവാണോ എന്ന് നാം സംശയിക്കാറുണ്ട്. ഈ സാചര്യത്തിൽ എസിയുടെ ടെമ്പറേച്ചർ പരിശോധിക്കുക. എസി (AC) ടെമ്പറേച്ചർ കുറച്ചിട്ടും തണുപ്പ് ലഭിക്കുന്നില്ല എങ്കിൽ താഴെ പറയുന്ന കാര്യങ്ങൾ പരിശോധിച്ച് നോക്കൂ.
എസി കൂൾ മോഡിൽ ആക്കുക
പുതിയ എസി (AC)കളിൽ ഒന്നിലധികം കൂളിംഗ് മോഡുകളുണ്ട് – കൂൾ, ഡ്രൈ, ഹോട്ട്, ഫാൻ തുടങ്ങിയവ. മികച്ച തണുപ്പിനായി, എസി (AC) 'കൂൾ മോഡിൽ' സജ്ജീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക.
ബ്ലോക്ക് ആയ ഫിൽട്ടറുകൾ കൂളിങ് എഫിഷ്യൻസിയെ ബാധിക്കും
എസി (AC) ഫിൽട്ടറുകൾ വൃത്തിയുള്ളതാണെന്ന് ഉറപ്പാക്കുക. മികച്ച എയർ ഫ്ലോയും തണുപ്പും ഉറപ്പാക്കാൻ ഓരോ രണ്ടാഴ്ച കൂടുമ്പോഴും ഫിൽട്ടറുകൾ വൃത്തിയാക്കുന്നതാണ് നല്ലത്. ശുപാർശ ചെയ്യുന്നു. സ്ഥിരമായ എയർ ഫ്ലോ നിലനിർത്താൻ സഹായിക്കുന്നതിന് ഫിൽട്ടർ വെന്റുകളിൽ പൊടിയോ അവശിഷ്ടങ്ങളോ ഇല്ലെന്ന് ഉറപ്പാക്കേണ്ടത് ഉണ്ട്.
മുറി ശരിയായി അടച്ചിടുക
തണുത്ത വായു മുറിയിൽ തങ്ങിനിൽക്കാൻ മുറി ശരിയായി അടച്ചിടുന്നത് അത്യാവശ്യമാണ്. വാതിലുകളും ജനലുകളും ശരിയായി അടച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക. കൂടാതെ, അവ ആവർത്തിച്ച് തുറക്കുന്നതും അടയ്ക്കുന്നതും ഒഴിവാക്കുക.
നേരിട്ടുള്ള സൂര്യപ്രകാശം എസി കൂളിംഗിനെ ബാധിക്കും
നിങ്ങളുടെ മുറി നേരിട്ട് സൂര്യപ്രകാശം ഏൽക്കുകയാണെങ്കിൽ, എസിക്ക് മുറി തണുപ്പിക്കാൻ അൽപ്പം ബുദ്ധിമുട്ടായിരിക്കും. മികച്ച കൂളിംഗ് ലഭിക്കാൻ, മുറിയിലേക്ക് നേരിട്ട് സൂര്യപ്രകാശം കടക്കാതിരിക്കാൻ വിധം വിൻഡോകളിൽ കർട്ടനുകൾ ക്രമീകരിക്കുക.
മുറിയുടെ വലിപ്പവും, എസിയുടെ കപ്പാസിറ്റിയും
തണുപ്പ് കുറയുന്നതിന് പിന്നിലെ മറ്റൊരു സാധാരണ കാരണം നിങ്ങളുടെ എസി കപ്പാസിറ്റി ആയിരിക്കാം. മുറിയുടെ വലിപ്പം എസി കപ്പാസിറ്റിയേക്കാൾ വലുതാണെങ്കിൽ, മികച്ച രീതിയിൽ തണുപ്പ് ലഭിക്കില്ല. മുറിയുടെ വലുപ്പത്തെ അടിസ്ഥാനമാക്കി ശുപാർശ ചെയ്യുന്ന എസി ശേഷി – 100 ചതുരശ്ര അടി = 1-ടൺ; 150 ചതുരശ്ര അടി = 1.5-ടൺ, 200 ചതുരശ്ര അടി: 2-ടൺ.
മുറിയിലെ ആളുകളുടെ എണ്ണവും കൂളിങിനെ ബാധിക്കും
എസിയുടെ കൂളിങ് എഫിഷ്യൻസി മുറിയുടെ വലിപ്പത്തെയും അത് തണുപ്പിക്കേണ്ട ഏരിയയെയും ആശ്രയിച്ചിരിക്കുന്നു. ഇതേ പോലെ തന്നെ ബാധിക്കുന്ന മറ്റൊരു ഘടകം ആണ് മുറിയിലുള്ള ആളുകളുടെ എണ്ണം. ആളുകളുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് കൂളിങും കുറയും.
ഔട്ട്ഡോർ യൂണിറ്റിൽ നേരിട്ട് സൂര്യപ്രകാശം വീഴാതെ നോക്കുക
ഇത് സ്പ്ലിറ്റ് എസികൾക്കുള്ളതാണ്. കൊടും വേനലിൽ, ഔട്ട്ഡോർ യൂണിറ്റിൽ നേരിട്ട് സൂര്യപ്രകാശം വീഴുന്നത് കൂളിങിനെ ബാധിക്കും. അതിനാൽ, ഔട്ട്ഡോർ യൂണിറ്റ് ഷേഡുള്ള സ്ഥലത്ത് സ്ഥാപിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക.
കൃത്യമായ ഇടവേളകളിൽ സർവീസ്
മികച്ച തണുപ്പ് ഉറപ്പാക്കാൻ എസി സമയബന്ധിതമായി സർവീസ് ചെയ്യുന്നത് പ്രധാനമാണ്. എസി ഏറ്റവും മികച്ച കണ്ടിഷനിലാണ് എന്നും ശരിയായ തണുപ്പ് നൽകുമെന്നും ഇത് ഉറപ്പാക്കും.