ബാങ്ക് അക്കൗണ്ട് ഉപയോഗിക്കുന്നുണ്ടോ ;എങ്കിൽ ഇത് ശ്രദ്ധിക്കുക

Updated on 26-Jun-2021
HIGHLIGHTS

ബാങ്കിന്റെ കസ്റ്റമർ കെയറിൽ ആദ്യം തന്നെ വിളിച്ചു കാര്യം പറയുക

അതിന്നായി ആദ്യം തന്നെ നിങ്ങളുടെ ബാങ്കിൽ നേരിട്ട് പോകുക

നമ്മൾ എല്ലാവരും ബാങ്കിൽ ഒരിക്കെലെങ്കിലും പോയിട്ടുള്ളവർ ആണ് .പല കാര്യങ്ങൾക്കാണ്‌ നമ്മൾ ബാങ്കിൽ പോകുന്നത് .ചില ആളുകൾ ലോണുകൾ എടുക്കുവാൻ ,ചില ആളുകൾ ഇൻഷുറൻസ് എടുക്കുവാൻ ,പൈസ എടുക്കുവാൻ ,പേയ്‌മെന്റുകൾ അടുക്കയ്ക്കുവാൻ എന്നിങ്ങനെ പലകാര്യങ്ങൾക്ക് നമ്മൾ ബാങ്കുകളിൽ പോകാറുണ്ട് .എന്നാൽ ചിലപ്പോൾ നമ്മൾ ഓൺലൈൻ ബാങ്കിങ്ങും ആശ്രയിക്കാറുണ്ട് .ഓൺലൈൻ ബാങ്കിങ്ങിൽ ആണ് നമുക്ക് കൂടുതലും കൈയ്യബദ്ധങ്ങൾ പറ്റുന്നത് .

ഓൺലൈൻ ബാങ്കിൽ നമ്മളുടെ അകൗണ്ടിൽ നിന്നും മറ്റൊരു ബാങ്ക് അക്കൗണ്ടിലേക്കു പണമയക്കുമ്പോൾ നമ്മൾ ഏറെ ശ്രദ്ധിക്കാനുണ്ട് .കാരണം നേരിട്ട് ബാങ്കിൽ പോയി പണമടയ്ക്കുമ്പോൾ നമുക്ക് എവിടെങ്കിലും തെറ്റായാലോ അല്ലെങ്കിൽ നമ്മൾ പണം അടയ്ക്കുന്ന ആളിന്റെ വിവരങ്ങൾ ചോദിക്കുവാനും അവിടെ സൗകര്യം ഉണ്ട് .എന്നാൽ ഓൺലൈൻ ബാങ്ക് വഴി പമടയ്ക്കുമ്പോൾ നമുക്ക് ഒരു ചെറിയ തെറ്റ് വന്നാൽ കൂടി അത് ട്രാന്സാക്ഷനെ ബാധിക്കുന്നതാണ് .ഉദാഹരണത്തിന് നമ്മളുടെ ബാങ്ക് അക്കൗണ്ട് നമ്പറിന്റെ ഒരു ആക്കം മാറിയാൽ തന്നെ അത് മറ്റൊരാളുടെ അക്കൗണ്ടിലേക്കു പോകും .

അല്ലെങ്കിൽ IFSC കോഡുകളിൽ എന്തെങ്കിലും പിശകുവന്നാൽ തന്നെ അതും നമ്മളുടെ ട്രാന്സാക്ഷനെ ബാധിക്കുന്നതാണ് .എന്നാൽ ഇത്തരത്തിൽ നമ്മൾ തെറ്റായ ബാങ്ക് അക്കൗണ്ടിൽ പൈസ ഇട്ടു എന്ന് ഉറപ്പുവന്നാൽ നമുക്ക് അത് തിരിച്ചെടുക്കുവാൻ സാധിക്കുന്നതാണ് .അതിന്നായി നമ്മൾ ചെയ്യേണ്ടത് എന്തൊക്കെ എന്ന് നോക്കാം . 

1.അതിന്നായി ആദ്യം തന്നെ നിങ്ങളുടെ ബാങ്കിൽ നേരിട്ട് പോകുക  2.ശേഷം ബാങ്കിലെ ഓപ്പറേഷൻ മാനേജരെ നമ്മളുടെ വിവരങ്ങൾ ധരിപ്പിക്കുക  3.ബാങ്കിലെ ഓപ്പറേഷൻ മാനേജർക്കാണ് ഇതിൽ കൂടുതലായും നമ്മളെ സഹായിക്കുവാൻ സാധിക്കുന്നത്  4.കൂടാതെ നമ്മൾ പണമയച്ച ബാങ്കിൽ പോയി നമ്മളുടെ വിവരങ്ങൾ ധരിപ്പിച്ച ശേഷം ഹോൾഡ് ചെയ്യുവാൻ ചെയ്യുവാൻ നോക്കുക (ചിലപ്പോൾ മാത്രമേ സാധിക്കുകയുള്ളു ) 5. നിങ്ങളുടെ ബാങ്കിലെ ഓപ്പറേഷൻ ടീമുമായി ദിവസ്സേന ബന്ധപ്പെടുക (കോളുകളിലൂടെയും മറ്റും നമ്മളുടെ അപ്ഡേറ്റ് ചോദിച്ചുകൊണ്ടിരിക്കുക )

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :