യൂട്യൂബ് വിഡിയോകൾ സ്മാർട്ട് ഫോണുകളിൽ എങ്ങനെ എളുപ്പത്തിൽ ഡൌൺലോഡ് ചെയ്യാം

Updated on 10-Jan-2019
HIGHLIGHTS

എളുപ്പത്തിൽ യൂട്യൂബ് വിഡിയോകൾ എളുപ്പത്തിൽ ഡൌൺലോഡ് ചെയ്യുവാൻ ഇതാ

 

 

യൂട്യൂബ് വിഡിയോകൾ ഇപ്പോൾ ഡൌൺലോഡ് ചെയുവാൻ ഒരുപാടു ആപ്ലികേഷനുകൾ പ്ലേ സ്റ്റോറുകളിൽ ലഭ്യമാകുന്നതാണു് .എന്നാൽ അതിൽ നിന്നും എല്ലാം തികച്ചും വ്യത്യസ്തമായി നിങ്ങളുടെ സ്മാർട്ട് ഫോണിലും കൂടാതെ ലാപ്ടോപ്പ് ,കമ്പ്യൂട്ടറുകളിലും വിഡിയോകളും മറ്റും മികച്ച ക്വാളിറ്റിയിൽ ഡൌൺലോഡ് ചെയ്യുവാൻ സാധിക്കുന്നു .അതിന്നായി കുറച്ചു വഴികൾ .

ആദ്യമായി അതിന്നായി ഒരു കോമ്മൺ ആപ്ലികേഷൻ ഉണ്ട് .അതിന്നായി savefrom.net എന്ന ആപ്ലികേഷൻ സ്മാർട്ട് ഫോണിൽ വിഡിയോകൾ ഡോൺഡലോഡ് ചെയുവാൻ ഇൻസ്റ്റാൾ ചെയ്യുക .ഇൻസ്റ്റാൾ ചെയ്തതിനു ശേഷം നിങ്ങൾക്ക് ഡൌൺലോഡ് ചെയ്യേണ്ട വീഡിയോയുടെ ലിങ്ക് ഈ ആപ്ലിക്കേഷനിൽ പേസ്റ്റ് ചെയുക .അതുകഴിഞ്ഞാൽ ആ ഡൌൺലോഡ് ചെയ്യണ്ട വീഡിയോ അതിൽ വരുന്നതാണ് .ഡൌൺലോഡ് ഓപ്‌ഷൻ വഴി എളുപ്പത്തിൽ അത് നിങ്ങളുടെ ഗാലറിയിൽ സേവ് ചെയ്യുവാൻ സാധിക്കുന്നതാണ് .

എന്നാൽ കംപ്യൂട്ടറുകളിൽ നിങ്ങൾൾക്ക് അതിലും എളുപ്പത്തിൽ ഡോൺലോഡ് ചെയ്യാവുന്നതാണ് . ഗൂഗിളിൽ savefrom.netഎന്ന ടൈപ്പ് ചെയ്താൽ മാത്രം മതി .ഈ വെബ് സൈറ്റ് വരുന്നതാണ് .അതിൽ നിങ്ങൾക്ക് ഡൌൺലോഡ് ചെയ്യണ്ട വീഡിയോകളുടെ ലിങ്ക് പേസ്റ്റ് ചെയ്യുക .ഡൌൺലോഡ് ഓപ്‌ഷൻ എത്തുന്നതാണ് .അതുവഴി നിങ്ങൾക്ക് യൂടൂബിലെ വിഡിയോകൾ എല്ലാം നല്ല ക്വാളിറ്റിയിൽ ഡൗണ്ലോഡ് ചെയുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :