അടുത്തുള്ള റേഷൻ ഷോപ്പ് അടക്കമുള്ള വിവരങ്ങൾ മൊബൈലിൽ

Updated on 04-Dec-2021
HIGHLIGHTS

കേന്ദ്ര സർക്കാരിന്റെ ഏറ്റവും പുതിയ റേഷൻ സംബന്ധമായ ആപ്പ് ആണിത്

നിങ്ങളുടെ റേഷൻ എത്രയെന്നു കൃത്യമായി അറിയുവാൻ ഇത് സഹായിക്കുന്നതാണ്

കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഏറ്റവും പുതിയ ആപ്പുകളിൽ ഒന്നാണ് മേരാ റേഷൻ ആപ്പ് .ഇപ്പോൾ മേരാ റേഷൻ ആപ്ലികേഷനുകൾ ഇന്ത്യയിലെ 32 സംസ്ഥാനങ്ങളിലും കൂടാതെ കേന്ദ്ര ഭരണ പ്രദേശങ്ങളിലും ആണ് മേരാ റേഷൻ ആപ്ലികേഷനുകൾ ലഭ്യമാകുന്നത് .എന്നാൽ ഈ ആപ്ലികേഷനുകൾ 2019 ൽ വെറും നാലു സംസ്ഥാനങ്ങളിൽ മാത്രമായിരുന്നു ഉണ്ടായിരുന്നത് .ഇപ്പോൾ തന്നെ ആൻഡ്രോയിഡ് ഉപഭോതാക്കൾക്ക് പ്ലേ സ്റ്റോറുകൾ വഴി ഈ ആപ്ളിക്കേഷനുകൾ ഡൗൺലോഡ് ചെയ്യുവാൻ സാധിക്കുന്നതാണ് .

മേരാ റേഷൻ എന്ന പേരിലാണ് ഈ ആപ്ലികേഷനുകൾ പ്ലേ സ്റ്റോറുകളിൽ ഉള്ളത് .ഏകദേശം 25MB സൈസ് മാത്രമാണ് ഈ ആപ്ലികേഷനുകൾക്കുള്ളത് .നിലവിൽ ഇംഗ്ലീഷ് കൂടാതെ ഹിന്ദി എന്ന ഭാഷകളിൽ മാത്രമാണ് മേരാ റേഷൻ ആപ്ലികേഷനുകൾ പ്രവർത്തിക്കുന്നത് .അതുപോലെ തന്നെ കൂടുതൽ സഹായത്തിനു ഹെൽപ്പ് ലൈൻ നമ്പർ ആയ 14445 എന്ന നമ്പറിലേക്ക് വിളിക്കുവാനും സാധിക്കുന്നതാണ് .എങ്ങനെയാണു ഈ ആപ്ലികേഷനുകൾ ഉപയോഗിക്കേണ്ടത് എന്ന് നോക്കാം .

1.ആദ്യം തന്നെ പ്ലേ സ്റ്റോറുകളിൽ നിന്നും മേരാ റേഷൻ ആപ്ലികേഷനുകൾ ഡൗൺലോഡ് ചെയ്യുക 

2.ഇൻസ്റ്റാൾ ചെയ്തതിനു ശേഷം മേരാ റേഷൻ ആപ്ലികേഷനുകൾ ഓപ്പൺ ചെയ്യുക 

3.അടുത്തതായി എത്തുന്നത് ഹോം സ്ക്രീൻ ആണ് .അതിൽ 10 ഓപ്‌ഷനുകൾ നൽകിയിരിക്കുന്നു 

4.അതിൽ ആദ്യ ഓപ്‌ഷൻ രജിസ്‌ട്രേഷൻ എന്ന ഓപ്‌ഷൻ ആണ് 

5.നിങ്ങളുടെ റേഷൻ കാർഡ് വിവരങ്ങൾ നൽകി രജിസ്‌ട്രേഷൻ എന്ന ഓപ്‌ഷനിലൂടെ രജിസ്റ്റർ ചെയ്യുവാൻ സാധിക്കുന്നു 

6.അതിൽ തന്നെ അടുത്തുള്ള റേഷൻ ഷോപ്പുകളുടെ വിവരങ്ങൾ അറിയുന്നതിനും സൗകര്യം ഉണ്ട് 

7.കൂടാതെ നിങ്ങൾ നടത്തിയ ട്രാൻസാക്ഷനുകൾ അറിയുന്നതിനും ഇതിലൂടെ സാധിക്കുന്നതാണ് 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :