ഗൂഗിളുമായി സഹകരിച്ച് നിര്‍മിച്ച ക്രോംബിറ്റിന് ക്രോം ഓപ്പറേറ്റിങ് സിസ്റ്റമാണ് ഉപയോഗിക്കുന്നത്. ഇന്റേണൽ മെമ്മറി 16 ജിബി. മെമ്മറി വിപുലീകരിക്കാൻ മെമ്മറി കാര്‍ഡ് സ്ലോട്ട് നല്‍കിയിട്ടില്ലെന്നത് പോരായ്മ. ബ്ലൂടൂത്ത് 4.0 , യുഎസ്ബി 2.0 , വൈഫൈ കണക്ടിവിറ്റികള്‍ ക്രോംബിറ്റിനുണ്ട്. ടിവിയുമായോ എല്‍സിഡി സ്ക്രീനിനുമായോ ക്രോംബിറ്റ് കണക്ട് ചെയ്യുന്നത് എച്ച്ഡിഎംഐ പോര്‍ട്ടിലൂടെയാണ്.
18 വാട്ട് പവര്‍ അഡാപ്റ്ററിൽ നിന്നാണ് ക്രോം ബിറ്റ് പ്രവര്‍ത്തിക്കുന്നതിനുള്ള വൈദ്യുതി സ്വീകരിക്കുന്നത്. ഇത് ഡിവൈസിനൊപ്പം ലഭിക്കും. ക്രോം ബിറ്റ് ഘടിപ്പിക്കുന്നതോടെ ടിവി സ്മാര്‍ട്ടായി മാറും. ക്രോംബിറ്റിന്റെ ഒരറ്റത്തുളള യുഎസ്ബി പോര്‍ട്ടിൽ ഡോംഗിൾ ഘടിപ്പിച്ചോ വൈഫൈ മുഖേനയോ ഇന്റര്‍നെറ്റ് കണക്ടിവിറ്റി ലഭ്യമാക്കാം.
കംപ്യൂട്ടറിലും ലാപ്‍ടോപ്പിലുമെന്നപോലെ ഇന്റര്‍നെറ്റ് ഉപയോഗം ഇങ്ങനെ ടിവിയില്‍ സാധ്യമാകുന്നു. ബ്ലൂടൂത്ത് വഴി മൗസും കീബോര്‍ഡും ക്രോം ബിറ്റുമായി ബന്ധിപ്പിക്കാം.അങ്ങനെ നിങ്ങളുടെ ടിവിയെ നിങ്ങൾക്ക് ഒരു കമ്പ്യൂട്ടർ ആയി ഉപയോഗിക്കാം .എന്നാൽ ഇത്തരത്തിൽ ചെയ്യുന്നവർ സ്വന്തം റിസ്കിൽ ചെയ്യണ്ടതാണ് .