പാൻ കാർഡിലെ ഫോട്ടോ മാറ്റുന്നതിന് ചെയ്യേണ്ടത് എന്ത് ?

Updated on 18-Nov-2021
HIGHLIGHTS

പാൻ കാർഡിലെ ഫോട്ടോ എങ്ങനെയാണു മാറ്റുന്നത്

അതിന്നായി നിങ്ങൾ ചെയ്യേണ്ടത് താഴെ കൊടുത്തിരിക്കുന്നു

ഇന്ന് ഇന്ത്യയിൽ ഏത് കാര്യത്തിനും ആവിശ്യമായ ഒരു ഘടകം ആണ് പാൻ കാർഡ് .ബാങ്ക് അക്കൗണ്ട് തുറക്കുന്നത് മുതൽ എല്ലാ കാര്യത്തിനും ഇന്ന് പാൻ കാർഡിന്റെ സേവനം ആവിശ്യമായി വരുന്നതാണ് .എന്നാൽ നമ്മൾ പാൻ കാർഡുകൾ അപ്ലൈ ചെയ്യുന്ന സമയത് പല തെറ്റുകളും സംഭവിക്കാം .അതുപോലെ തന്നെ ഒന്നാണ് പാക് കാർഡിലെ ഫോട്ടോ .എന്നാൽ ഇപ്പോൾ പാൻ കാർഡിലെ ഫോട്ടോയും ഇപ്പോൾ മാറ്റുന്നതിന് ഓപ്‌ഷനുകൾ ലഭിക്കുന്നതാണ് .അത്തരത്തിൽ പാൻ കാർഡിലെ ഫോട്ടോ മാറ്റുന്നത് എങ്ങനെ എന്ന് നോക്കാം .

അതിന്നായി നിങ്ങൾ ആദ്യം https://www.onlineservices.nsdl.com എന്ന വെബ് സൈറ്റ് ഓപ്പൺ ചെയ്യുക .അതിനു ശേഷം അവിടെ നിങ്ങൾക്ക് ലഭിക്കുന്ന മറ്റൊരു വിൻഡോ ആണ് അപ്ലൈ ഓൺലൈൻ അല്ലെങ്കിൽ രജിസ്‌ട്രേഡ് യൂസേഴ്സ് .ഇതിൽ നിങ്ങൾ അപ്ലൈ ഓൺലൈൻ എന്ന ഓപ്‌ഷനുകൾ തിരഞ്ഞെടുക്കേണ്ടതാണ് .അപ്ലൈ ഓൺലൈൻ ഓപ്‌ഷനുകൾ ക്ലിക്ക് ചെയ്യുമ്പോൾ അതിൽ ആദ്യം ലഭിക്കുന്ന ഓപ്‌ഷൻ ആണ് ആപ്ലികേഷൻ ടൈപ്പ് എന്ന ഓപ്‌ഷനുകൾ .

ഈ ഓപ്‌ഷനുകളിൽ ക്ലിക്ക് ചെയ്തുകഴിഞ്ഞാൽ നിങ്ങൾക്ക് മൂന്നു ഓപ്‌ഷനുകൾ ലഭിക്കുന്നതാണ് .അതിൽ നിങ്ങളുടെ പാൻ കാർഡിൽ മാറ്റങ്ങൾ വരുത്തുന്നതിനുള്ള changes or correction  ഓപ്‌ഷൻ തിരഞ്ഞെടുക്കുക .അതിനു ശേഷം നിങ്ങളുടെ പേര് ,അഡ്രസ് ,എന്നിങ്ങനെയുള്ള എല്ലാ വിവരങ്ങളും നൽകുക .അതുപോലെ തന്നെ ഫോട്ടോ മാറ്റുന്നതിനുള്ള ഓപ്‌ഷനുകളും ഇതിൽ ലഭിക്കുന്നുണ്ട് .ഇത് എല്ലാം പൂരിപ്പിച്ചു കഴിഞ്ഞ ശേഷം ഡിക്ലറേഷൻ ഓപ്‌ഷനിൽ ക്ലിക്ക് ചെയ്ത സബ്മിറ്റ് ചെയ്യേണ്ടതാണ് .

ഇത് എല്ലാ കഴിഞ്ഞാൽ അടുത്തതായി ഇതിനു ഫീസ് നൽകേണ്ടാതാണ് .ഇന്ത്യയ്ക്ക് അകത്തുനിന്നും അപേക്ഷിക്കുന്നവർക്ക് 101 രൂപയും കൂടാതെ രാജ്യത്തിന് പുറത്തു അഡ്രസ്സിൽ നിന്നും അപേക്ഷിക്കുന്നവർക്ക് 1011 രൂപയും ആണ് ഇതിന്നായി ഈടാക്കുന്നത് .ഈ പ്രോസസുകൾ എല്ലാം കഴിഞ്ഞാൽ നിങ്ങൾക്ക് ഒരു 15 അക്ക നമ്പർ ലഭിക്കുന്നതാണ് .ഈ നമ്പർ ഉപയോഗിച്ച് നിങ്ങൾക്ക് ട്രാക്ക് ചെയ്യുവാൻ സാധിക്കുന്നതാണ് .കൂടാതെ ആദായ നികുതി പാൻ സേവന യൂണിറ്റിലേക്ക് അപേക്ഷയുടെ പ്രിന്റും അയക്കേണ്ടതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :