ആധാർ കാർഡിലെ തെറ്റുകൾ എങ്ങനെ ഓൺലൈൻ വഴി തിരുത്താം,എങ്ങനെ ?
നിങ്ങളുടെ ആധാർ കാർഡുകളിലെ തെറ്റുകൾ ഓൺലൈൻ വഴി തിരുത്താം
ഇപ്പോൾ ഇന്ത്യയിൽ ഏറ്റവും അത്യാവിശ്യമായ ഒന്നാണ് ആധാർ കാർഡുകൾ .എല്ലാകാര്യത്തിനു ഇപ്പോൾ ആധാർ കാർഡുകൾ ഉപയോഗിക്കേണ്ട അവസ്ഥയാണ് വന്നിരിക്കുന്നത് .എന്നാൽ ഇപ്പോൾ കുറച്ചു ആളുകൾ നേരിടുന്ന ഒരു പ്രേശ്നങ്ങളിൽ ഒന്നാണ് അതിലെ തെറ്റുകൾ .നമ്മളുടെ പേരുകളിൽ തെറ്റുണ്ടാകാം ,അതുപോലെതന്നെ അഡ്രെസ്സ് തെറ്റുവരാം ,അങ്ങനെ പലകാര്യങ്ങളിൽ തെറ്റുവരുവാൻ സാധ്യതയുണ്ട് .അങ്ങനെ തെറ്റുവന്നാൽ നിങ്ങൾക്ക് ഇപ്പോൾ ഓൺലൈൻ വഴി തിരുത്തുവാൻ സാധിക്കുന്നതാണ് .ഇത് കൂടുതലും ഉപകാരപ്പെടുന്നത് സ്ഥലത്തു ഇല്ലാത്തവർക്കാണ് .ഗൾഫ് നാടുകളിൽ മറ്റും ജോലി ചെയ്യുന്നവർക്ക് ഇത് കൂടുതൽ പ്രേയോജനപ്പെടുന്നതാണ് .
നിങ്ങളുടെ ആധാർ കാർഡുകളിൽ തെറ്റുകൾ നിങ്ങൾക്ക് തന്നെ തിരുത്തുന്നതിന് കുറച്ചു വഴികൾ .ആദ്യം തന്നെ നിങ്ങൾ https://ssup.uidai.gov.in/web/guest/update എന്ന വെബ് സൈറ്റ് സന്ദർശിക്കേണ്ടതാണ് .ഇത് ഗവൺമെന്റിന്റെ ആധാർ വെബ് സൈറ്റ് തന്നെയാണ് .ഈ വെബ് സൈറ്റ് തുറന്നതിനു ശേഷം ആദ്യം തന്നെ ചോദിക്കുന്നത് നിങ്ങളുടെ ആധാറിന്റെ നമ്പർ ആണ്(Enter your Aadhaar number/VID) .ആധാർ നമ്പർ നൽകിയതിന് ശേഷം എന്റർ ചെയ്യുക .അതിനു ശേഷം അടുത്ത പേജ് ഓപ്പൺ ആകുന്നതാണ് .അടുത്ത പേജിൽ വൺ ടൈം പാസ്സ്‌വേർഡ് ചോദിക്കുന്നതാണ് .
ഈ വൺടൈം പാസ്സ്‌വേർഡുകൾ നിങ്ങളുടെ ആധാർ രെജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ എത്തുന്നതായിരിക്കും .അങ്ങനെ ലഭിച്ച OTP അവിടെ നൽകുക .അതിനു ശേഷം അടുത്ത പേജിൽ പോകുന്നതായിരിക്കും .രണ്ടാമത്തെ പേജിൽ എത്തിക്കഴിയുമ്പോൾ അവിടെ കുറച്ചു ഓപ്‌ഷനുകൾ നൽകിയിരിക്കുന്നത് കാണാം .അതിൽ നിങ്ങൾക്ക് എന്താണോ തിരുത്തേണ്ടത് അതിൽ ക്ലിക്ക് ചെയ്തു ചെയ്യുവാൻ സാധിക്കുന്നതാണ് .ഇത്തരത്തിൽ എളുപ്പവഴിയിലൂടെ നിങ്ങളുടെ ആധാറിലെ തെറ്റുകൾ നിങ്ങൾക്ക് സ്വന്തമായി തന്നെ തിരുത്തുവാൻ സാധിക്കുന്നതാണ് .കൂടുതൽ അറിയുന്നതിന് ഈ വെബ് സൈറ്റ് സന്ദർശിക്കുക .