Tatkal ടിക്കറ്റുകൾ ബുക്ക് ചെയ്യുന്ന സമയങ്ങളിൽ വൻ തിരക്കാണ് ഉണ്ടാകുക. പലപ്പോഴും ടിക്കറ്റ് ലഭിക്കാത്ത സാഹചര്യങ്ങളും ഉണ്ടാകും. എന്നാൽ അനായാസമായി തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാനുള്ള പുത്തൻ പ്ലാൻ കൊണ്ടുവന്നിരിക്കുകയാണ് IRCTC.
അടിയന്തര സാചര്യങ്ങളിൽ യാത്രാ ടിക്കറ്റുകൾ ലഭ്യമാക്കുന്നതിനായുള്ള ഇന്ത്യൻ റെയിൽവേയുടെ സംവിധാനമാണ് തത്കാൽ. യാത്രാ തീയതിക്ക് ഒരു ദിവസം മുമ്പ് മാത്രമേ ഇത് ബുക്ക് ചെയ്യാനാകൂ.
Read More: Redmi K70 Series Launch: ആൻഡ്രോയിഡ് 14 OSമായി റെഡ്മി K70 സീരീസ് എത്തുന്നു
എല്ലാ ട്രെയിനുകളിലും നിശ്ചിത ശതമാനം സീറ്റുകൾ തത്കാൽ ക്വാട്ടയ്ക്കായി നീക്കിവയ്ക്കും. ട്രെയിൻ Tatkal Ticketകളുടെ ബുക്കിംഗ് എസി ക്ലാസിൽ (2A/3A/CC/EC/3E) രാവിലെ 10 മണിക്കും നോൺ എസി ക്ലാസിൽ (SL/FC/2S) രാവിലെ 11 മണിക്കും തുറക്കും.
ആ സമയങ്ങളിൽ വൻ തിരക്കാണ് ടിക്കറ്റ് എടുക്കാൻ ഉണ്ടാകുക. എന്നാൽ അനായാസമായി തത്കാൽ ടിക്കറ്റുകൾ എങ്ങനെ ബുക്ക് ചെയ്യാം എന്ന് നോക്കാം
ഐആർസിടിസി തത്കാൽ ഓട്ടോമേഷൻ ടൂൾ വഴി അനായാസം ടിക്കറ്റ് ബുക്ക് ചെയ്യാം. സൗജന്യ ഓൺലൈൻ ടൂളാണ് ഇത്. യാത്രക്കാരുടെ പേരുകൾ, പ്രായം, യാത്രാ തീയതികൾ തുടങ്ങിയ വിശദാംശങ്ങൾ വേഗത്തിൽ പൂരിപ്പിക്കാൻ കഴിയുന്നതിലൂടെ തത്കാൽ ടിക്കറ്റുകൾ കൂടുതൽ വേഗത്തിൽ ലഭിക്കാൻ സാധിക്കുന്നു
ക്രോം ബ്രൗസറിൽ ഐആർടിസി തത്കാൽ ഓട്ടോമേഷൻ ടൂൾ ഡൗൺലോഡ് ചെയ്യുക.
IRCTC അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യുക.
തത്കാൽ ബുക്കിംഗ് ആരംഭിക്കുന്നതിന് മുമ്പ്, യാത്രക്കാരുടെ വിശദാംശങ്ങൾ, യാത്രാ തീയതികൾ, പേയ്മെന്റ് മുൻഗണനകൾ എന്നിവ നല്കാൻ ടൂൾ ഉപയോഗിക്കുക.
ബുക്കിംഗ് സമയത്ത് ‘ലോഡ് ഡാറ്റ’ എന്നതിൽ ക്ലിക്ക് ചെയ്യുക.
യാത്രക്കാരുടെ വിവരങ്ങൾ നിമിഷങ്ങൾക്കുള്ളിൽ പൂരിപ്പിക്കപ്പെടും.
പണമടയ്ക്കുന്നതോടെ വളരെവേഗം ടിക്കറ്റ് ബുക്ക് ചെയ്യപ്പെടും.