ഫോൺ കോളുകളിലൂടെ ഇപ്പോൾ കോവിഡ് വാക്സിൻ സ്ലോട്ട് ബുക്ക് ചെയ്യാം

Updated on 14-Jun-2021
HIGHLIGHTS

എങ്ങനെയാണു കോവിഡ് വാക്സിൻ സ്ലോട്ടുകൾ ബുക്ക് ചെയ്യുന്നത്

ഇപ്പോൾ ഓൺലൈൻ വഴിയും കൂടാതെ നിങ്ങളുടെ ഫോൺ കോളുകളിലൂടെയും ബുക്കിംഗ് നടത്താം

ബുക്കിംഗ് നടത്തുന്ന വിധം എങ്ങയൊണ് എന്ന് വിശദമായി നോക്കാം

ഇപ്പോൾ ഇന്ത്യയിൽ 18 വയസ്സിനു മുകളിലുള്ള എല്ലാവർക്കും കോവിഡ് വാക്സിനുകൾ എടുക്കാവുന്നതാണ് .കേന്ദ്ര സർക്കാരിന്റെ https://www.cowin.gov.in/home സൈറ്റുകൾ വഴിയോ അല്ലെങ്കിൽ ആരോഗ്യ സേതു ആപ്ലികേഷനുകൾ വഴിയോ ഇപ്പോൾ തന്നെ ബുക്കിംഗ് നടത്താം ,എന്നാൽ നിങ്ങളുടെ സ്മാർട്ട് ഫോൺ വഴി ഒരു കോളിലൂടെയും ഇപ്പോൾ ബുക്ക് ചെയ്യാവുന്നതാണ് .അതിന്നായി നിങ്ങൾ ആദ്യം ചെയ്യേണ്ടത് ഫോണുകളിൽ 1075 എന്ന നമ്പർ ഡയൽ ചെയ്യുക  .

അതിനു ശേഷം കോൾ കണക്റ്റ് ആയി കഴിഞ്ഞാൽ നിങ്ങൾക്ക് രണ്ടു ഓപ്‌ഷനുകൾ ലഭിക്കുന്നതാണ് .അതിൽ നിങ്ങൾ വാക്‌സിൻ സ്ലോട്ട് ബുക്കിംഗ് നടത്താനുള്ള സ്ലോട്ട് പറയുന്ന ബട്ടൺ അമർത്തുക .അത്തരത്തിൽ നിങ്ങൾക്ക് കോവിഡ് വാക്സിൻ സ്ലോട്ടുകൾ ഫോൺ വഴി ബുക്കിംഗ് നടത്താവുന്നതാണ് .ഒരു കാര്യം പ്രതേകം ശ്രദ്ധിക്കുക .നിങ്ങൾ ഫോൺ വഴി ബുക്കിംഗ് നടത്തുമ്പോൾ നിങ്ങളുടെ പക്കൽ ഏതെകിലും ഐ ഡി പ്രൂഫ് ഉണ്ടായിരിക്കണം .ഉദാഹരണത്തിന് ആധാർ കാർഡ് ,പാൻ കാർഡ് ,പാസ്സ്‌പോർട്ട് എന്നിങ്ങനെ ഏതെങ്കിലും ഐ ഡി ഉണ്ടായിരിക്കണം .

ഓൺലൈൻ വഴി എങ്ങനെ ബുക്കിംഗ് നടത്താം

എന്നാൽ വാക്സിനുകൾ ലഭിക്കുന്നതിന് ഇപ്പോൾ ഓൺലൈനിൽ രജിസ്റ്റർ ചെയ്യേണ്ടത് അനിവാര്യമാണ് .അതിന്നായി നിങ്ങൾ ആദ്യം തന്നെ https://www.cowin.gov.in/home എന്ന വെബ് സൈറ്റ് സന്ദർശിക്കേണ്ടതാണ് .അതിനു ശേഷം അവിടെ താഴെയായി register yourself  എന്ന മറ്റൊരു ഓപ്‌ഷൻ കൂടി ലഭിക്കുന്നതാണ് .ആ ഓപ്‌ഷനിൽ ക്ലിക്ക് ചെയ്തുകഴിഞ്ഞാൽ പിന്നെ ചോദിക്കുന്നത് നിങ്ങളുടെ മൊബൈൽ നമ്പർ ആണ് .അവിടെ നിങ്ങളുടെ മൊബൈൽ നമ്പർ ടൈപ്പ് ചെയ്യുക .

അതിനു ശേഷം നിങ്ങൾ നൽകിയ മൊബൈൽ നമ്പറിലേക്ക് ഒരു OTP വരുന്നതായിരിക്കും .ആ OTP അവിടെ നൽകി അടുത്ത ഓപ്‌ഷനിലേക്കു പോകുക .അടുത്ത ഓപ്‌ഷനുകളിൽ നിങ്ങളുടെ ഐ ഡി പ്രൂഫുകൾ ആണ് ചോദിക്കുന്നത് .അവിടെ ആധാർ കാർഡുകൾ ,ഡ്രൈവിംഗ് ലൈസെൻസ് ,പാൻ കാർഡുകൾ ,പെൻഷൻ ബുക്കുകൾ എന്നിവയടക്കമുള്ള ഓപ്‌ഷനുകൾ നൽകിയിരിക്കുന്നു .അതിൽ ഏതെങ്കിലും ഓപ്‌ഷനുകൾ സെലെക്റ്റ് ചെയ്തു അടുത്ത ഓപ്‌ഷനുകളിലേക്കു പോകുക .

അടുത്ത ഓപ്‌ഷൻ എന്ന് പറയുന്നത് നിങ്ങൾക്ക് ഏത് സമയത്താണ് ബുക്കിംഗ് നടത്തേണ്ടത് (ഷെഡ്യൂൾ ചെയ്തു വെക്കാവുന്നതാണ് )അത് അവിടെ നൽകാവുന്നതാണ് .അതിനു ശേഷം അവിടെ തന്നെ നിങ്ങളുടെ അടുത്തുള്ള ഏത് ഹോസ്പിറ്റലിൽ ആണ് വാക്സിൻ ലഭിക്കുന്നത് എന്നടക്കമുള്ള വിവരങ്ങളും ലഭിക്കുന്നതാണ് .അവിടെ സൗജന്യമായി ലഭിക്കുന്ന ഹോസ്പിറ്റലുകളും കൂടാതെ ക്യാഷ് കൊടുത്തു ചെയ്യാവുന്ന ഹോസ്പിറ്റലുകളുടെ വിവരങ്ങളും നിങ്ങൾക്ക് ലഭിക്കുന്നതാണ് .അതുപോലെ തന്നെ ആരോഗ്യ സേതു ആപ്ലികേഷനുകൾ ഉപയോഗിച്ചും രജിസ്ടർ ചെയ്യാവുന്നതാണ് .ആരോഗ്യ സേതു ആപ്പ്ലികേഷൻ ഓപ്പൺ ചെയ്യുക .അതിൽ വാക്‌സിനേഷൻ എന്ന ഓപ്‌ഷനുകൾ ക്ലിക്ക് ചെയ്ത മുകളിൽ പറഞ്ഞിരിക്കുന്നതുപോലെ തന്നെ രെജിസ്റ്റർ ചെയ്യാവുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :