കിസാൻ ക്രഡിറ്റ് കാർഡ് ഇടില്ലാതെ 1.6 ലക്ഷം വരെ !! എങ്ങനെ അപ്ലൈ ചെയ്യാം

Updated on 17-Feb-2020
HIGHLIGHTS

കിസാൻ ക്രെഡിറ്റ് കാർഡുകൾ അപേഷിക്കുവാൻ വേണ്ടത് എന്തൊക്കെ

 

കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള കർഷകരുടെ ഉന്നമനത്തിനു വേണ്ടി പുറത്തിറക്കിയ ഒരു പദ്ധതിയായിരുന്നു കിസാൻ കാർഡ് സ്‌കീമുകൾ .1998 ലാണ് ഈ പദ്ധതികൾ കേന്ദ്ര സർക്കാർ പുറത്തിറക്കിയത് .നമ്മൾ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നത്പോലെ തന്നെയാണ് ഈ കിസാൻ ക്രെഡിറ്റ് കാർഡുകളും .കർഷകർക്ക് ഇടില്ലാതെ 1.6 ലക്ഷം രൂപവരെ ഇത്തരത്തിൽ ലഭിക്കുന്നു .

ഇത്തരത്തിൽ ലഭിക്കുന്ന കാർഡുകൾ ഉപയോഗിച്ച് കർഷകനു ഒരു തരത്തിലുള്ള ബുദ്ധിമുട്ടുകളും അനുഭവിക്കാതെ കൃഷികൾ ചെയ്യുവാൻ സാധിക്കുന്നു .തോട്ടം വിളകൾ ,വിളവെടുപ്പിനു ശേഷമുള്ള ചിലവുകൾ ,ക്ഷീരോത്പാദനം, കോഴിവളർത്തൽ, പന്നി വളർത്തൽ മുതലായ കൃഷി അനുബന്ധ സംരംഭങ്ങളുടെ പ്രവർത്തന മൂലധനം,കാർഷിക യന്ത്രങ്ങളുടെ ചിലവുകൾ ,വിളവെടുപ്പിനു ശേഷമുള്ള ചിലവുകൾ എന്നിങ്ങനെ എല്ലാത്തരത്തിലുള്ള കാര്യങ്ങൾക്കായാണ് കിസാൻ ക്രെഡിറ്റ് കാർഡുകൾ ഉപയോഗപ്രദമാകുന്നത് .

എന്നാൽ നമുക്ക് കൂടുതൽ കാശിനു ആവശ്യമുണ്ടെങ്കിൽ ബാങ്കിന് ആവിശ്യമായ രേഖകൾ നമ്മൾ നൽകേണ്ടതാണ് .5 വർഷത്തെ തിരിച്ചടവ് കലാവിധിയിലാണ് ഈ കിസാൻ ക്രെഡിറ്റ് കാർഡുകൾ ലഭിക്കുന്നത് .എന്നാൽ പ്രതിവർഷം ഒരു വാർഷിക അവലോകനം ഉണ്ടായിരിക്കും .

 നമുക്ക് ആവിശ്യമായ രേഖകൾ താഴെ കൊടുത്തിരിക്കുന്നു 

1.ആദ്യമായി വേണ്ടത് ഭൂനികുതി അടച്ച റെസിപ്റ്റ് 

2.അടുത്തതായി വേണ്ടത് കൈഅവകാശ സർട്ടിഫിക്കറ്റ് 

3.ആധാര പത്രങ്ങളും കൂടാതെ ബാങ്ക് ആവശ്യപ്പെടുന്ന മറ്റു രേഖകളും 

കൂടുതൽ അറിയുവാൻ ഗവൺമെന്റിന്റെ കീഴിലുള്ള https://keralagbank.com/mal/personal-banking/kcc/ നോക്കുക 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :