വിട്ടിരുന്നു തന്നെ പുതിയ ആധാർ കാർഡ് അപ്ലൈ ചെയ്യാം;എങ്ങനെ ?

Updated on 29-Sep-2021
HIGHLIGHTS

ആധാർ കാർഡുകൾ ഇനി പുതിയ രൂപത്തിൽ ലഭിക്കും

പിവിസി ആധാർ കാർഡുകൾ ഓൺലൈൻ വഴി അപേക്ഷിക്കാം

ഇന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ അത്യാവിശ്യമായി വേണ്ട ഒന്നാണ് ആധാർ കാർഡുകൾ .എന്ത് ആവശ്യത്തിനും ഇപ്പോൾ ആധാർ കാർഡുകൾ ആവിശ്യമായി വന്നിരിക്കുന്ന ഈ സാഹചര്യത്തിൽ ഇപ്പോൾ ആധാർ കാർഡുകൾ പുതിയ രൂപത്തിൽ അപേഷിക്കുവാൻ സാധിക്കുന്നതാണ് .പിവിസി കാർഡ് രൂപത്തിൽ ഇപ്പോൾ എളുപ്പത്തിൽ തന്നെ ഇത് അപേഷിക്കുവാൻ സാധിക്കുന്നതാണ് .

എന്നാൽ ആധാർ കാർഡുകൾ പഴയത് കൈയ്യിൽ ഉള്ളവർക്കാണ് ഓൺലൈൻ വഴി എളുപ്പത്തിൽ അപേഷിക്കുവാൻ സാധിക്കുന്നത് .അതിന്നായി ആദ്യം തന്നെ https://residentpvc.uidai.gov.in/order-pvcreprint ഈ സൈറ്റിൽ സന്ദർശിക്കുക .അതിനു ശേഷം താഴെ നിങ്ങളുടെ ആധാർ കാർഡ് നമ്പർ കോളത്തിൽ നിങ്ങളുടെ ആധാർ കാർഡ് നമ്പർ എന്റർ ചെയ്യുക .

അതിനു ശേഷം തൊട്ടു താഴെ എന്റർ വെരിഫിക്കേഷൻ നമ്പർ എന്ന ഓപ്‌ഷനിൽ അവിടെ നൽകിയിരിക്കുന്ന കോഡ് ടൈപ്പ് ചെയ്യേണ്ടതാണ് .അതിനു ശേഷം നിങ്ങളുടെ ആധാർ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് OTP വരുന്നതായിരിക്കും .അതിൽ എന്റർ ചേത ശേഷം സബ്മിറ്റ് ചെയ്യുക .അതിനു ശേഷം ഈ പുതിയ PVC കാർഡുകൾക്ക് 50 രൂപ ചാർജ്ജ് നൽകേണ്ടതാണ് .അത് നിങ്ങൾക്ക് കാർഡ് വഴിയോ മറ്റു സർവീസുകൾ വഴിയോ നൽകാവുന്നതാണ് .

 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :