ഫെബ്രുവരി മുതൽ കേബിൾ കൂടാതെ DTH വരിക്കാർക്ക് പുതിയ പ്ലാനുകളാണ് ലഭ്യമാകുന്നത് .ട്രായുടെ പുതിയ നിർദേശപ്രേകരമാണ് ഇത്തരത്തിലുള്ള ഓഫറുകൾ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .എന്നാൽ ഒരു ഉപഭോതാവിനെ സംബദ്ധിച്ചടത്തോളോം ഇത് ലാഭമാണോ അതോ നഷ്ടമാണോ എന്ന് അറിയേണ്ടിയിരിക്കുന്നു .153 രൂപയ്ക്ക് 100 ചാനലുകളാണ് DTH കമ്പനികൾ പുതിയ നിർദേശപ്രകാരം ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .അതിൽ സൗജന്യമായി ലഭിക്കുന്ന മലയാളം ചാനലുകളുടെ ലിസ്റ്റ് പറയാതിരിക്കുന്നതാണ് ഭേദം .153 രൂപയിൽ ചുരുക്കം പറഞ്ഞാൽ ഉപഭോതാവിനു ഒന്നും തന്നെ ലഭിക്കുന്നില്ല .
എന്നാൽ അതിനു ശേഷം മറ്റൊരു ഓപ്‌ഷൻ നമുക്ക് നല്കിയിട്ടുണ്ട് .ഇഷ്ടമുള്ള ചാനലുകൾ ഉപഭോതാവിനു തന്നെ തിരഞ്ഞെടുക്കുവാൻ സാധിക്കുന്നു .അതിലും ഉപഭോതാക്കൾക്ക് ഒരുവിധത്തിൽ നഷ്ടം തന്നെയാണ് സംഭവിക്കുന്നത് .നെറ്റ്വർക്ക് ഫീസ് ഇനത്തിൽ 153 രൂപ ഉപഭോതാക്കൾ നൽകിയതിന് ശേഷമാണു മറ്റു ചാനലുകൾ തിരഞ്ഞെടുക്കുവാൻ സാധിക്കുകയുള്ളു .
അങ്ങനെ നമുക്ക് ഇഷ്ടമുള്ള ചാനലുകൾ തിരഞ്ഞെടുത്താൽ ഒരു വലിയതുക തന്നെ നൽകേണ്ടി വരുന്നു എന്നതാണ് സത്യം .ഒരു ഉദാഹരണം പറയുകയാണെങ്കിൽ Tata Sky പഴയ ഓഫറുകൾ പ്രകാരം 239 രൂപയ്ക്ക് അടുത്ത് ലഭിച്ചുകൊണ്ടിരുന്ന ചാനലുകൾ ഇപ്പോൾ 337 രൂപയ്ക്ക് അടുത്ത് നല്കേണ്ടിവരുന്നു .മറ്റു DTH കമ്പനികളുടെയും അവസ്ഥ ഇതൊക്കെത്തന്നെ എന്നുപറയാം .ഫെബ്രുവരി ഒന്നാണ് പുതിയ ഓഫറുകളിലേക്കു മാറേണ്ട അവസാന തീയതി .അതുകൊണ്ടുതന്നെ