താരിഫ് ഉയർത്തുന്നത് ടെലികോം കമ്പനികൾക്ക് എത്രത്തോളം നിർണായകം?

താരിഫ് ഉയർത്തുന്നത് ടെലികോം കമ്പനികൾക്ക് എത്രത്തോളം നിർണായകം?
HIGHLIGHTS

2023 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ ജിയോ 4,729 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി.

ജിയോയും എയർടെലും താരിഫ് വർധിപ്പിക്കുമെന്നാണ് സൂചന.

അറ്റാദായം വർധിപ്പിക്കാനാണ് താരിഫ് വർധിപ്പിക്കുന്നത് എന്ന് റിപ്പോർട്ടുകൾ.

ഇത് 5ജിയുടെ കാലമാണ്. രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനികളായ റിലയൻസ് ജിയോ(Reliance Jio)യും ഭാരതി എയർടെലും (Bharti Airtel) ഇന്ത്യയുടെ നാനാഭാഗങ്ങളിൽ 5G കണക്ഷൻ എത്തിച്ചിരിക്കുകയാണ്. ഉടൻ തന്നെ വോഡഫോൺ- ഐഡിയയും തങ്ങളുടെ 5ജിയുമായി എത്തുമെന്നാണ് പ്രതീക്ഷ.

5ജിയിലൂടെ ഉപഭോക്താക്കൾക്ക് അതിവേഗ ഇന്റർനെറ്റ് സേവനം ടെലികോം ഓപ്പറേറ്റർമാർ പ്രദാനം ചെയ്യുമ്പോഴും, പ്രീപെയ്ഡ് താരിഫുകൾ വർധിപ്പിക്കാനൊരുങ്ങുകയാണ്- tariff hike എന്ന വിധത്തിൽ ചില റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. ഇതനുസരിച്ച്, ജിയോ, എയർടെൽ, വിഐ (വോഡഫോൺ- ഐഡിയ) കമ്പനികൾ അവരുടെ പ്രീപെയ്ഡ് പ്ലാനുകളുടെ താരിഫ് ഉയർത്തുമെന്നാണ് സൂചന.

എല്ലാ കമ്പനികളും താരിഫ് ഉയർത്തുമോ?

ടെലികോം ടോക്ക് റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച്, റിലയൻസ് ജിയോയുടെ മൂന്ന് മാസ വരുമാനത്തിൽ കാര്യമായ വർധനവ് ഉണ്ടായിട്ടില്ല. 2023 സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിൽ ജിയോയുടെ അറ്റാദായം 4,530 കോടി രൂപയായിരുന്നു. എന്നാൽ, അടുത്ത പാദത്തിൽ അറ്റാദായം 4,729 കോടി രൂപയാകും. ഒരു ഉപയോക്താവിൽ നിന്ന് ജിയോയുടെ ശരാശരി വരുമാനം 175.7 കോടി രൂപയായിരുന്നു. എന്നാൽ ഈ സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിലേക്ക് വന്നാൽ ഇത് 177.2 കോടി രൂപയായി ഉയരുന്നു.

മറുവശത്ത്, എയർടെലിന് ജിയോയേക്കാൾ അൽപ്പം ഉയർന്ന ശരാശരി വരുമാനം ലഭിച്ചിട്ടുണ്ട്. എയർടെൽ ഈ പാദത്തിൽ 2,145 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി. എയർടെൽ ഹരിയാനയിലും ഒഡീഷയിലും എൻട്രി ലെവൽ താരിഫിൽ മാറ്റങ്ങൾ വരുത്താൻ പദ്ധതിയിടുന്നുണ്ട്.

അറ്റാദായവും ARPUവും വർധിക്കുന്നതിന്, പ്രീപെയ്ഡ് താരിഫ് പ്ലാനുകളും ഉയർത്തേണ്ടി വരുമെന്നാണ് വ്യവസായ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ടെലികോം ഓപ്പറേറ്റർമാരുടെ മുന്നിലെ ഏകപോംവഴിയും ഇത് തന്നെയാണ്. അതിനാൽ തന്നെ താരിഫ് വർധനയും ഉടൻ തന്നെ ഉണ്ടായേക്കാം. മാത്രമല്ല, ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചിട്ട് ഇപ്പോൾ ഒരു വർഷത്തിലേറെയായി എന്നതും ശ്രദ്ധിക്കേണ്ടത് തന്നെയാണ്.

എയർടെൽ, ജിയോ എന്നീ ടെലികോം ഓപ്പറേറ്റർമാർ ഇന്ത്യയിൽ 5G സേവനങ്ങൾ വ്യാപിപ്പിക്കുന്നതിനായി ധാരാളം പണം ചെലവഴിക്കുന്നുണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ അവർക്ക് ഇതിൽ നിന്ന് യാതൊരു ലാഭവും ലഭിക്കുന്നില്ല. അതിനാൽ പണം സമ്പാദിക്കുന്നതിനും നിക്ഷേപകർക്ക് റിട്ടേൺ സേവനം നൽകുന്നതിനും അവർ താരിഫ് പ്ലാനുകൾ വർധിപ്പിക്കേണ്ടതുണ്ട്. വോഡഫോൺ- ഐഡിയയിലേക്ക് വരുമ്പോൾ കമ്പനി post-paid, പ്രീപെയ്ഡ് പ്ലാനുകൾ കുറച്ചിട്ടുണ്ട്. എന്നാൽ network കണക്ഷൻ താരതമ്യേന കുറവാണ്.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo