Youtube Video: ഇന്ത്യയിൽ ഇപ്പോഴത്തെ പ്രധാന വരുമാന മാർഗമാണ് YouTube. ഇനി ഒരു 10 വർഷം കഴിഞ്ഞാൽ ഡോക്ടർമാരോ എഞ്ചിനീയർമാരോ അല്ല യൂട്യൂബർമാർക്കായിരിക്കും ഡിമാൻഡെന്ന് രസകരമായ സംസാരമുണ്ട്. കാരണം പലരും ഇന്ന് അവരുടെ പ്രധാന ഉപജീവന മാർഗമാക്കി മാറ്റി യൂട്യൂബ്.
കുറേ പേർക്ക് യൂട്യൂബ് ഒരു പാഷനാണ്. മറ്റ് ചിലർക്ക് പണം സമ്പാദിക്കാനുള്ള മാർഗവും. യൂട്യൂബിൽ സബ്സ്ക്രിപ്ഷനും വ്യൂസുമൊക്കെ എങ്ങനെയാണ് പൈസ സമ്പാദിക്കാനുള്ള മാർഗമാകുന്നത്. ഒരു ലക്ഷം വ്യൂസുള്ള യൂട്യൂബിലെ ഒരു വീഡിയോയ്ക്ക് ഏകദേശം ഏത്ര രൂപ കിട്ടും? നോക്കിയാലോ…
ഹമീദ് അസ്ലം, റോബിൻ ജോസഫ് എബ്രഹാം പോലുള്ളവർ യൂട്യൂബ് വ്യൂസിനെയും അതിലൂടെയുള്ള പണത്തെയും കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്…
ഒരു ലക്ഷം യൂട്യൂബ് വ്യൂസിന് ഏകദേശം 4000 – രൂപ മുതൽ 10000 രൂപ വരെ കിട്ടും. YouTube Video-യിൽ ഉൾപ്പെടുത്തുന്ന പരസ്യങ്ങളിലൂടെയാണ് ഈ വരുമാനം. വീഡിയോയുടെ ദൈർഘ്യം, പരസ്യദാതാവ്, കാഴ്ചക്കാരുടെ ലൊക്കേഷൻ എന്നിവയുൾപ്പെടെ നിരവധി ഘടകങ്ങൾ ഇതിലുണ്ട്. ഓരോ വീഡിയോക്കും ലഭിക്കുന്ന വ്യൂസിന് അനുസരിച്ചാണ് ഇത് നിശ്ചയിക്കപ്പെടുന്നത്.
ഇതിന് പുറമെ യൂട്യൂബറുടെ ലൊക്കേഷനും പരസ്യം കൊടുക്കുന്നവർ നൽകുന്ന പണവും വ്യത്യാസപ്പെടും. പരസ്യം കൊടുക്കുന്നയാൾ അവരുടെ ടാർഗെറ്റ് ഡെമോഗ്രാഫിക് അംഗങ്ങളിൽ നിന്നുള്ള കാഴ്‌ചകൾക്കായി കൂടുതൽ പണം നൽകിയേക്കാം. കൂടാതെ, വികസിത രാജ്യങ്ങളിലെ കാഴ്ചക്കാർ വികസ്വര രാജ്യങ്ങളിൽ ഉള്ളതിനേക്കാൾ കൂടുതൽ പണം സമ്പാദിക്കുന്നു. (യൂട്യൂബ് പോലെ ഇൻസ്റ്റഗ്രാമിലും വ്ളോഗിങ്ങിലൂടെ പണം സമ്പാദിക്കാം, അറിയാൻ വായിക്കുക: Reel Views ഒരു ലക്ഷമായാൽ എത്ര കിട്ടും? ഇൻസ്റ്റഗ്രാമിൽ പണം സമ്പാദിക്കാനുള്ള ട്രിക്ക് ഇതാ…)
ഇന്ത്യയിലെ യൂട്യൂബർമാർ നന്നായി പണം സമ്പാദിക്കുന്നുണ്ട്. എന്നാൽ എല്ലാ യൂട്യൂബർമാരെയും ഈ കൂട്ടത്തിൽ ഉൾപ്പെടുത്താനാകില്ല. ചാനലിന്റെ ജനപ്രീതിയും കാഴ്‌ചകളുടെ എണ്ണവും അനുസരിച്ച് തുക വ്യത്യാസപ്പെടും. എന്നാസും ചില യൂട്യൂബർമാർക്ക് പ്രതിമാസം ലക്ഷങ്ങളാണ് സമ്പാദ്യം. ഇങ്ങനെ ദശലക്ഷക്കണക്കിന് രൂപ സമ്പാദിക്കുന്നത് കൂടുതലും പരസ്യങ്ങളിൽ നിന്നാണ്. സ്പോൺസർഷിപ്പുകളും പ്രൊഡക്റ്റ് പ്ലെയ്‌സ്‌മെന്റുകളും വരുമാനത്തിനുള്ള സ്രോതസ്സുകളാണ്.
ഇന്ത്യയിലെ മുൻനിര യൂട്യൂബർമാർ പ്രതിവർഷം 12 കോടി വരെ നേടുന്നുണ്ടെന്നാണ് കണക്ക്. എന്നാൽ ചിസ യൂട്യൂബർമാർ പണത്തിന് വേണ്ടിയല്ല, വീഡിയോകൾ ലോകവുമായി പങ്കിടാൻ ആഗ്രഹിക്കുന്നതിനാലും യൂട്യൂബറാകുന്നുണ്ട്.
ഓരോ ചാനലും അത് സ്ട്രീം ചെയ്യുന്നത് ഏത് തരത്തിലുള്ള കണ്ടന്റ് ആണ് എന്നത് അനുസരിച്ചും വ്യത്യാസപ്പെടാം. ഉദാഹരണത്തിന് ഫുഡ് വ്ളോഗർ 4000 രൂപ പ്രതിമാസം നേടാം. കോമഡി വീഡിയോകൾക്ക് 3000, ബ്യൂട്ടി വീഡിയോകൾക്ക് 8000 രൂപ എന്നിങ്ങനെയാണ്. ഒരു ടെക് വീഡിയോ വ്ളോഗർക്കും ഗെയിമിങ് വ്ളോഗർക്കും 7000 രൂപ പ്രതിമാസം കണക്ക് ചെയ്യുന്നു. ഇതനുസരിച്ച് മാസം 1 ലക്ഷം വ്യൂസുള്ള വീഡിയോയിലൂടെ യൂട്യൂബർക്ക് 5000 രൂപ വരെ സമ്പാദിക്കാം.
യൂട്യൂബിലെ ഓവർലേ ആഡ്, ഡിസ്പ്ലേ ആഡ്, സ്കിപ്പെബിൾ ആഡ്, സ്കിപ്പ് ചെയ്യാനാവാത്ത അഡ് ഇവയെല്ലാം വരുമാന മാർഗമാണ്. 6 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ബമ്പർ ആഡുകളിലൂടെയും പണം ലഭിക്കും.
ഇന്ന് ഒരു ഇൻഫ്ലുവൻസർ ആയിക്കൊണ്ട് നിങ്ങൾക്ക് പണം സമ്പാദിക്കാം. നിങ്ങളുടെ ചാനൽ ഉണ്ടാക്കി ഗൂഗിൾ പോലുള്ള കമ്പനികളുടെയും മറ്റും ശ്രദ്ധ പിടിച്ചുപറ്റാം.