വാട്ട്സ് ആപ്പിൽ നിങ്ങൾക്ക് ഒരുപാട് അപ്‌ഡേഷനുകൾ ലഭിക്കുന്നുണ്ട് ഇപ്പോൾ .എന്നാൽ നിങ്ങൾക്ക് വാട്ട്സ് ആപ്പിൽ ഒരു മെസേജ് വന്നാൽ അത് ഓപ്പൺ ചെയ്യാതെ തന്നെ അത് വായിച്ചു എന്ന് എങ്ങനെ ചെയ്യുവാൻ സാധിക്കുന്നു .അതിനുള്ള പുതിയ അപ്പ്ഡേഷനുകളുമായിട്ടാണ് വാട്ട്സ് ആപ്പ് ഇപ്പോൾ എത്തിയിരിക്കുന്നത് .വാട്ട്സ് ആപ്പിലെ കുറച്ചു ട്രിക്കുകളും അപ്പ്ഡേഷനുകളും ഇവിടെ കൊടുത്തിരിക്കുന്നു .
മാർക്ക് ആസ് റീഡിങ് എന്ന ഓപ്‌ഷൻ വഴിയാണ് ഇത് നിങ്ങൾക്ക് സാധ്യമാകുന്നത് .പുതിയതായി വാട്ട്സ് ആപ്പിൽ പുറത്തിറക്കിയ ഒരു ഓപ്‌ഷൻ ആയിരുന്നു ഇത് .ഇതിൽ ഉപഭോതാക്കൾക്ക് ഒരു മെസേജ് എത്തിയാൽ അത് തുറന്നുനോക്കാതെ തന്നെ നോട്ടിഫിക്കേഷൻ വഴി അത് വായിച്ചു എന്ന് കാണിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ഇതേ നോട്ടിഫികേഷനിൽ നിങ്ങൾക്ക് ചാറ്റ് മ്യുറ്റ് ചെയ്യുവാനുള്ള സൗകര്യവും ലഭിക്കുന്നതാണ് .
മറ്റു കുറച്ചു ട്രിക്കുകൾ ഇവിടെ കൊടുത്തിരിക്കുന്നു
കഴിഞ്ഞ വർഷമാണ് വാട്ട്സ് ആപ്പിന്റെ ഏറ്റവും വലിയ പോരായ്മ്മയായ ഡിലീറ്റ് ഫോർ എവെരി വൺ പുറത്തിറക്കിയത് .എന്നാൽ ഉപഭോതാക്കളിൽ നിന്നും മികച്ച പ്രതികരണമാണ് ഇതിനു ലഭിച്ചിരുന്നത് .ഡിലീറ്റ് ഫോർ എവെരി വൺ കൊടുത്താൽ അയച്ച മെസേജുകൾ ഡിലീറ്റ് ആകുന്നു .എന്നാൽ ഇപ്പോൾ അങ്ങനെ ഡിലീറ്റ് ചെയ്ത മെസേജുകളും ഇനി കാണുവാൻ സാധിക്കുന്നു .
പ്ലേസ്റ്റോറില്‍ നിന്ന് Notification History എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്‌റ്റോള്‍ ചെയ്യുക.ഈ ആപ്ലികേഷൻ നിങ്ങളുടെ സ്മാർട്ട് ഫോണിൽ ഇൻസ്റ്റാൾ ചെയ്യേണ്ടതാണ് .ഇൻസ്റ്റാൾ ചെയ്തതിനു ശേഷം ഈ ആപ്ലികേഷൻ നിങ്ങൾ എനേബിൾ ചെയ്യേണ്ടതാണ് .
അതിനു ശേഷം വാട്‌സാപ്പില്‍ അയച്ചയാള്‍ സന്ദേശം ഡിലീറ്റ് ചെയ്താലും നോട്ടിഫിക്കേഷന്‍ ഹിസ്റ്ററി ആപ്പ് അത് കാണിക്കുന്നതായിരിക്കും .അത് വഴി നിങ്ങൾക്ക് ഡിലീറ്റ് ചെയ്ത മെസേജുകളും മറ്റു ലഭിക്കുന്നു .മെസേജുകൾ അയച്ച സമയവും കൂടാതെ ഡിലീറ്റ് ചെയ്ത സമയവും ഇതിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .എന്നാൽ ഇത് ലഭിക്കണമെങ്കിൽ വാട്ട്സ് ആപ്പിന്റെ ഏറ്റവും പുതിയ വേർഷൻ ഉപയോഗിക്കണം .
കൂടാതെ Notification History പോലെത്തന്നെ ഒരുപാടു ആപ്ലികേഷനുകൾ നിങ്ങൾക്ക് പ്ലേ സ്റ്റോറുകളിൽ നിന്നും ലഭിക്കുന്നതാണ് .അങ്ങനെയുള്ള ആപ്ലികേഷനുകൾ ഉപയോഗിച്ചു നിങ്ങൾക്ക് ഇത്തരത്തിൽ മെസേജുകൾ തിരിച്ചെടുക്കാവുന്നതാണ് .