മികച്ച ബോഡി ഫിനിഷോടു കൂടി 4 ജിബി റാമുള്ള ഓണർ 8 ലൈറ്റ് സ്മാർട്ട് ഫോൺ ഹുവാവെ അവതരിപ്പിച്ചു
ഇരട്ട പിൻ ക്യാമറകളുമായി ഈയിടെ പുറത്തിറങ്ങിയ ഹുവാവെ ഓണർ 8 സ്മാർട്ട് ഫോണിന്റെ വിജയത്തിന് പിന്നാലെ ഈ ഫോണിന്റെ വില കുറഞ്ഞ വെർഷനുമായി ഹുവാവെ രംഗത്ത്. കമ്പനിയുടെ പുതിയ സ്മാർട്ട് ഫോൺ 'ഓണർ 8 ലൈറ്റ്' ആണ് 17999 രൂപയ്ക്ക് ഇന്ത്യൻ വിപണിയിലെത്തിയിരിക്കുന്നത്.
ഗ്ളാസിൽ തീർത്ത പിൻ കവറും, മനോഹരമായി ചീകിയൊതുക്കിയ മെറ്റൽ അരികുകളുമുള്ള ഫോണിൽ ഫിംഗർ പ്രിന്റ് സ്കാനറും ഉൾപ്പെടുത്തിയിട്ടുണ്ട്. 1920 x 1080 പിക്സൽ റെസലൂഷൻ നൽകുന്ന 5.2 ഇഞ്ച് ഡിസ്പ്ളേയോട് കൂടിയ ഫോണിന് കരുത്ത് പകരുന്നത് 1.8 ജിഗാ ഹെട്സ് വേഗതയിൽ പ്രവർത്തിക്കുന്ന ഒക്റ്റാകോർ കിരിൻ 655 പ്രോസസസറാണ്.
ഏറ്റവും പുതിയ ആൻഡ്രോയിഡ് വെർഷനായ നൗഗട്ടിൽ പ്രവർത്തിക്കുന്ന ഫോണിന് 4 ജിബി റാമും, 64 ജിബി ആന്തരിക സംഭരണ ശേഷിയുമാണുള്ളത്. എൽ.ഇ.ഡി ഫ്ളാഷോടു കൂടിയ 12 എംപി പിൻക്യാമറയും , 8 എംപി സെൽഫിഷൂട്ടറുമുള്ള ഫോണിന് 3000 എം.എ .എച്ച് ശേഷിയുള്ള ബാറ്ററിയാനുള്ളത്. 4 ജി VoLTE കണക്റ്റിവിറ്റിയോട് കൂടിയ ഫോണിൽ രണ്ടു സിമ്മുകൾ ഉപയോഗിക്കാം.