ഹുവാവെയുടെ പുതിയ ഫോൺ ‘ഓണർ 8 ലൈറ്റ്’ വിപണിയിലെത്തി

ഹുവാവെയുടെ പുതിയ ഫോൺ  ‘ഓണർ 8 ലൈറ്റ്’ വിപണിയിലെത്തി
HIGHLIGHTS

മികച്ച ബോഡി ഫിനിഷോടു കൂടി 4 ജിബി റാമുള്ള ഓണർ 8 ലൈറ്റ് സ്മാർട്ട് ഫോൺ ഹുവാവെ അവതരിപ്പിച്ചു

ഇരട്ട പിൻ ക്യാമറകളുമായി ഈയിടെ പുറത്തിറങ്ങിയ ഹുവാവെ ഓണർ 8 സ്മാർട്ട് ഫോണിന്റെ വിജയത്തിന്  പിന്നാലെ  ഈ ഫോണിന്റെ വില കുറഞ്ഞ വെർഷനുമായി ഹുവാവെ രംഗത്ത്. കമ്പനിയുടെ പുതിയ സ്മാർട്ട് ഫോൺ 'ഓണർ 8 ലൈറ്റ്' ആണ് 17999 രൂപയ്ക്ക് ഇന്ത്യൻ വിപണിയിലെത്തിയിരിക്കുന്നത്.

ഗ്ളാസിൽ തീർത്ത പിൻ  കവറും, മനോഹരമായി ചീകിയൊതുക്കിയ മെറ്റൽ അരികുകളുമുള്ള ഫോണിൽ  ഫിംഗർ പ്രിന്റ് സ്കാനറും ഉൾപ്പെടുത്തിയിട്ടുണ്ട്.  1920 x 1080 പിക്സൽ റെസലൂഷൻ നൽകുന്ന 5.2 ഇഞ്ച് ഡിസ്പ്ളേയോട് കൂടിയ ഫോണിന് കരുത്ത്  പകരുന്നത് 1.8 ജിഗാ ഹെട്സ് വേഗതയിൽ പ്രവർത്തിക്കുന്ന ഒക്റ്റാകോർ കിരിൻ 655 പ്രോസസസറാണ്.

 ഏറ്റവും പുതിയ ആൻഡ്രോയിഡ് വെർഷനായ നൗഗട്ടിൽ പ്രവർത്തിക്കുന്ന ഫോണിന് 4 ജിബി റാമും, 64 ജിബി ആന്തരിക സംഭരണ ശേഷിയുമാണുള്ളത്. എൽ.ഇ.ഡി ഫ്‌ളാഷോടു കൂടിയ 12 എംപി പിൻക്യാമറയും , 8   എംപി സെൽഫിഷൂട്ടറുമുള്ള ഫോണിന് 3000 എം.എ .എച്ച് ശേഷിയുള്ള ബാറ്ററിയാനുള്ളത്. 4 ജി VoLTE കണക്റ്റിവിറ്റിയോട് കൂടിയ ഫോണിൽ  രണ്ടു സിമ്മുകൾ ഉപയോഗിക്കാം.

 

Syed Shiyaz Mirza
Digit.in
Logo
Digit.in
Logo