ഗ്രാസിയ 125 റെപ്സോള്‍ ഹോണ്ട ടീം എഡിഷന്‍ അവതരിപ്പിച്ച് ഹോണ്ട

Updated on 18-Nov-2021
HIGHLIGHTS

ഹോണ്ടയുടെ ഗ്രാസിയ 125 റെപ്സോള്‍ എഡിഷനുകൾ അവതരിപ്പിച്ചു

റെപ്സോള്‍ ഹോണ്ട റേസിങ് ടീമിന്റെ മെഷീനുകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് എത്തിയിരിക്കുന്നത്

കൊച്ചി:റൈഡര്‍മാര്‍ക്ക് കൂടുതല്‍ ആവേശം പകരാന്‍ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ ഗ്രാസിയ 125 റെപ്സോള്‍ ഹോണ്ട ടീം എഡിഷന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു.റെപ്സോള്‍ ഹോണ്ട റേസിങ് ടീമിന്റെ മെഷീനുകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ പ്രത്യേക പതിപ്പിന്റെ ഗ്രാഫിക്സും രൂപകല്‍പ്പനയും. 

റെപ്സോള്‍ ഹോണ്ട റേസിങ് ടീം റേസ് ട്രാക്കിലെ കടുത്ത വെല്ലുവിളിയില്‍ മത്സരിക്കാനുള്ള ആവേശം പകരുന്നുവെന്നും റേസിങിലെ ഹോണ്ടയുടെ ശോഭനമായ ഭാവിക്ക് വഴിയൊരുക്കുന്ന സമ്പന്നമായ പാരമ്പര്യത്തിനൊപ്പം, ഇന്ത്യയിലെ റേസിങ് പ്രേമികള്‍ക്കായി ഗ്രാസിയ125 റെപ്‌സോള്‍ ഹോണ്ട ടീം എഡിഷന്‍ അവതരിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ മാനേജിങ് ഡയറക്ടറും പ്രസിഡന്റും സിഇഒയുമായ അത്സുഷി ഒഗാത്ത പറഞ്ഞു.

ഗ്രാസിയ 125 റെപ്സോള്‍ ഹോണ്ട ടീം എഡിഷന്റെ അവതരണം റേസിങിന്റെ ആവേശവും മോട്ടോജിപി ആരാധകരുടെ ആകര്‍ഷണവും വീണ്ടും പിടിച്ചുപറ്റുമെന്നും റെപ്സോള്‍ ഹോണ്ട റേസിങ് ടീമിന്റെ സ്പോര്‍ട്ടി ലുക്കും ഓറഞ്ചും വെള്ളയും ചേര്‍ന്ന ഗ്രാഫിക്സും റേസിങ് പ്രേമികള്‍ക്ക് ഒഴിവാക്കാന്‍ പറ്റാത്ത പാക്കേജാകുമെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ യാദ്വീന്ദര്‍ സിങ് ഗുലേരിയ പറഞ്ഞു.

ഇന്ത്യയുടെ നഗര സ്‌കൂട്ടറായ ഗ്രാസിയ125 അതിന്റെ നൂതന സാങ്കേതികവിദ്യയും പുതുമകളും രൂപകല്‍പ്പനയും കൊണ്ട് റൈഡര്‍മാര്‍ക്കിടയില്‍ പുതിയ ആവേശം സൃഷ്ടിക്കുന്നു. ഐഡലിംഗ് സ്റ്റോപ്പ് സിസ്റ്റം, എന്‍ഹാന്‍സ്ഡ് സ്മാര്‍ട്ട് പവര്‍ (ഇഎസ്പി) തുടങ്ങിയ നൂതന സവിശേഷതകള്‍ക്കൊപ്പം പ്രോഗ്രാം ചെയ്ത ഫ്യൂവല്‍ ഇഞ്ചക്ഷന്‍ (പിജിഎം-എഫ്‌ഐ) എഞ്ചിന്‍ സ്‌കൂട്ടറിന്റെ പ്രകടനവും കാര്യക്ഷമതയും കൂടുതല്‍ വര്‍ധിപ്പിക്കുന്നു. എല്‍ഇഡി ഡിസി ഹെഡ്‌ലാമ്പ്, മള്‍ട്ടി-ഫങ്ഷന്‍ സ്വിച്ച്, ഇന്റഗ്രേറ്റഡ് പാസിംഗ് സ്വിച്ച്, എഞ്ചിന്‍ കട്ട് ഓഫോടെയുള്ള സൈഡ് സ്റ്റാന്‍ഡ് ഇന്‍ഡിക്കേറ്റര്‍, ഇന്റലിജന്റ് ഇന്‍സ്ട്രുമെന്റ് ഡിസ്‌പ്ലേ, 3-സ്റ്റെപ്പ് അഡ്ജസ്റ്റബിള്‍ റിയര്‍ സസ്‌പെന്‍ഷന്‍, ഫ്രണ്ട് ടെലിസ്‌കോപിക് സസ്‌പെന്‍ഷന്‍ എന്നിങ്ങനെയുള്ള ശ്രദ്ധേയമായ സവിശേഷതകള്‍ സൗകര്യവും സുഖവും നല്‍കുന്നു.

വന്യമായ ലുക്ക് അതിമനോഹരമായ ശൈലിയിലേക്ക് ചേര്‍ക്കുമ്പോള്‍, സ്പ്ലിറ്റ് എല്‍ഇഡി പൊസിഷന്‍ ലാമ്പണ്‍ സൈഡ് പാനല്‍, ഫ്ളോര്‍ പാനലിലെ സമാനതകളില്ലാത്ത ഹോണ്ട ബാഡ്ജിംഗ് തുടങ്ങിയ സവിശേഷതകള്‍ ഗ്രാസിയ 125ന് സാധാരണക്കാര്‍ക്ക് സങ്കല്‍പ്പിക്കാവുന്നതിലും അപ്പുറം ഒരു വ്യക്തിത്വം നല്‍കുന്നു.ഗ്രാസിയ 125 റെപ്സോള്‍ ഹോണ്ട ടീം എഡിഷന് 87,138 രൂപയാണ് വില (എക്‌സ്-ഷോറൂം, ഗുരുഗ്രാം, ഹരിയാന).

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :