കൊച്ചി: ഹൈനസ് സിബി350യുടെ ഒന്നാം വാര്ഷികാഘോഷത്തിന്റെ ഭാഗമായി ഹോണ്ട മോട്ടോര്സൈക്കിള് ആന്ഡ് സ്കൂട്ടര് ഇന്ത്യ ഹൈനസിന്റെ വാര്ഷിക എഡിഷന് അവതരിപ്പിച്ചു. ഇന്ത്യ ബൈക്ക് വീക്ക് 2021ല് ഏറെ കാത്തിരുന്ന നിയോ സ്പോര്ട്ട്സ് കഫേയില് നിന്നും പ്രചോദനം കൊണ്ട സിബി300ആര് ബിഎസ്6 അനാവരണം ചെയ്തു.
ഹോണ്ടയുടെ നിയോ സ്പോര്ട്ട്സ് കഫേ കുടുംബം മോട്ടോര്സൈക്കിളിങിന്റെ റാഡിക്കല് സ്റ്റൈല് പ്രതിനിധാനം ചെയ്യുന്നുവെന്നും പുതിയ ബിഎസ്6 അവതാരത്തില് സിബി300ആര് സിഗ്നേച്ചര് സ്റ്റൈലും സൗന്ദര്യവും മുന്നോട്ട് കൊണ്ടു പോകുന്നുവെന്നും ഇന്ത്യന് വിപണിയില് അവതരിപ്പിച്ചതിന്റെ ഒന്നാം വാര്ഷിക വേളയില് ഉപഭോക്താക്കള് നല്കിയ സ്നേഹത്തിന്റെയും വിശ്വസത്തിന്റെയും പ്രതീകമായാണ് ഹൈനസ് സിബി350ന്റെ പ്രത്യേക പതിപ്പ് അവതരിപ്പിക്കുന്നതെന്നും ഹോണ്ട മോട്ടോര്സൈക്കിള് ആന്ഡ് സ്കൂട്ടര് ഇന്ത്യയുടെ മാനേജിങ് ഡയറക്ടറും പ്രസിഡന്റും സിഇഒയുമായ അത്സുഷി ഒഗാത്ത പറഞ്ഞു.
ആരെയും ആകര്ഷിക്കുന്ന റോഡ് സാന്നിദ്ധ്യവും മികച്ച ഫീച്ചറുകളുമായി സിബി300ആര് തികച്ചും സ്ട്രീറ്റ് ബൈക്ക് എന്ന വാഗ്ദാനം നിറവേറ്റിയെന്നും 2022ല് വരുന്ന സിബി300ആര് ബിഎസ്6 ഇതിന്റെ പുനരുജ്ജീവിപ്പിച്ച ഊര്ജ്ജമാണെന്നും സിബി പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകുന്നതിന്റെ ഭാഗമായി ഹൈനസ് സിബി350ന്റെ ആഗോള അവതരണം കഴിഞ്ഞ വര്ഷം ഇന്ത്യയിലായിരുന്നുവെന്നും ഇപ്പോള് ഉപഭോക്താക്കളില് നിന്നും ലഭിച്ച പ്രതികരണങ്ങള്ക്ക് നന്ദിയായി വാര്ഷിക എഡിഷന് അവതരിപ്പിക്കുകയാണെന്നും ഹൈനെസ് പ്രേമികളെ ഇത് കൂടുതല് ആവേശം കൊള്ളിക്കുമെന്നും ഹോണ്ട മോട്ടോര്സൈക്കിള് ആന്ഡ് സ്കൂട്ടര് ഇന്ത്യ സെയില്സ് ആന്ഡ് മാര്ക്കറ്റിങ് ഡയറക്ടര് യാദ്വീന്ദര് സിങ് ഗുലേരിയ പറഞ്ഞു.
ഭാരത് സ്റ്റേജ്6ന് അനുയോജ്യമായ 286 സിസി ഡിഒഎച്ച്സി 4 വാല്വ് ലിക്വിഡ് സിംഗള് സിലിണ്ടര് എന്ജിനാണ് സിബി300ആര് ബിഎസ്6നുളളത് . പിജിഎം-എഫ്1 സാങ്കേതിക വിദ്യ നഗര റൈഡുകളെ സുഗമമാക്കുന്നു. അസിസ്റ്റ് ആന്ഡ് സ്ലിപ്പര് ക്ലച്ചുമായാണ് പുതിയ മോട്ടോര്സൈക്കിളിന്റെ വരവ്. പതിവ് ക്ലച്ച് മെക്കാനിസത്തേക്കാള് എളുപ്പമാണ് ഇത്. ഭാരം കുറഞ്ഞ ഫ്രണ്ട് ഫോര്ക്ക് നഗര റോഡുകള്ക്കായുള്ള സ്പോര്ട്ട്സ് ബൈക്കിന്റെ മൂല്യം വര്ധിപ്പിക്കുന്നു. 296 എംഎം ഹബ്-ലെസ് ഫ്ളോട്ടിങ് ഡിസ്ക്കോടു കൂടിയ മുന് ബ്രേക്ക്, 220 എംഎം റിയര് ഡിസ്ക്ക് ബ്രേക്ക് എന്നിവ എബിഎസ് ഡ്യൂവല് ചാനലിലാണ് പ്രവര്ത്തിക്കുന്നത്.പുതിയ സിബി300ആര് ബിഎസ്6 രണ്ട് പ്രീമിയം നിറങ്ങളിലാണ് വരുന്നത്-മാറ്റ് സ്റ്റീല് ബ്ലാക്കും പേള് സ്പാര്ട്ടന് റെഡും.
വാര്ഷികാഘോഷത്തിന്റെ ഭാഗമായി അവതരിപ്പിക്കുന്ന ഹൈനസ് ആനിവേഴ്സറി എഡിഷന് ടാങ്കിലും സൈഡ് പാനലിലുമുള്ള ഗോള്ഡന് തീമം മാറ്റ് കൂട്ടുന്നു.വാര്ഷിക എഡിഷന് ലോഗോ ടാങ്കിനു മുകളിലാണ്. ബ്രൗണ് നിറത്തിലുള്ള ഡ്യുവല് സീറ്റ് കൂടുതല് സുഖം പകരുന്നത്തിനോടൊപ്പം. മോട്ടോര്സൈക്കിളിന്റെ അപ്പീലും വര്ധിപ്പിക്കുന്നു.വാര്ഷിക എഡിഷന് പേള് ഇഗ്നിയസ് ബ്ലാക്ക്, മാറ്റ് മാര്ഷല് ഗ്രീന് മെറ്റാലിക്ക് എന്നിങ്ങനെ രണ്ട് നിറങ്ങളില് ലഭിക്കുന്നു. 2.03 ലക്ഷം രൂപയാണ് ഗുരുഗ്രാമിലെ എക്സ്ഷോറും വില.ഹോണ്ടയുടെ പ്രീമിയം ബൈക്ക് ഡിലര്ഷിപ്പുകളായ ബിഗ്വിങ് ടോപ്പ്ലൈനിലും ബിഗ്വിങ്ങിലും ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. കൂടുതല് വിവരങ്ങള്ക്ക് www.hondabigwing.in സന്ദര്ശിക്കുക.