68 കിലോമീറ്റർ മൈലേജുമായി Hero Splendorന്റെ പുതിയ മോഡൽ

68 കിലോമീറ്റർ മൈലേജുമായി Hero Splendorന്റെ പുതിയ മോഡൽ
HIGHLIGHTS

124.7 സിസി എഞ്ചിനാണ് Hero Splendor 125cc XTECന് കരുത്തേകുന്നത്

ഒരു ലിറ്റർ പെട്രോളിൽ 68 കിലോമീറ്റർ മൈലേജാണ് നൽകുന്നത്

ബ്ലൂടൂത്ത് പെയറിങ്, കോൾ അലേർട്ട്, എസ്എംഎസ് അലേർട്ട് എന്നീ ഫീച്ചറുകളുണ്ട്

ഇന്ത്യയിലെ ഏറ്റവും വലിയ മോട്ടോർ സൈക്കിൾ നിർമ്മാതാക്കളായ ഹീറോ പുതിയ ബൈക്ക് പുറത്തിറക്കി. സ്പ്ലെൻഡർ ബൈക്കുകളുടെ നിരയിലേക്കാണ് പുതിയ വാഹനം പുറത്തിറക്കിയിരിക്കുന്നത്. ഹീറോ സൂപ്പർ സ്പ്ലെൻഡർ 123 സിസി XTEC (Hero Splendor 125cc XTEC) എന്ന പുത്തൻ ബൈക്കിൽ ആകർഷകവും നൂതനവുമായ നിരവധി സവിശേഷതകൾ കമ്പനി നൽകിയിട്ടുണ്ട്. XTEC ഫീച്ചറുകളുടെ സ്യൂട്ട് തന്നെയാണ് ഈ മോട്ടോർ സൈക്കിളിന്റെ പ്രത്യേകത.

വില 

110സിസി മോട്ടോർസൈക്കിളായ പാഷൻ XTECന് മുകളിലാണ് സൂപ്പർ സ്‌പ്ലെൻഡർ XTECന്റെ വിലയും ഫീച്ചറുകളും. ഈ ബൈക്കിന്റെ ഡ്രം ബ്രേക്ക് വേരിയന്റിന് 83,368 രൂപയാണ് എക്സ് ഷോറൂം വില. ഡിസ്‌ക് ബ്രേക്കുള്ള സൂപ്പർ സ്‌പ്ലെൻഡർ XTEC മോഡലിന് 87,268 രൂപയാണ് എക്സ്ഷോറൂം വില.

എഞ്ചിൻ 

സൂപ്പർ സ്‌പ്ലെൻഡർ XTECന് കരുത്ത് നൽകുന്നത് ഗ്ലാമർ XTEC മോഡലിലുള്ള അതേ 124.7 സിസി എഞ്ചിനാണ്. ഈ എഞ്ചിൻ 52.4 എംഎം ബോറും 57.8 എംഎം സ്ട്രോക്കുമായി വരുന്നു. 7500 ആർപിഎമ്മിൽ 10.7 ബിഎച്ച്പി പവറും 6000 ആർപിഎമ്മിൽ 10.6 എൻഎം ടോർക്കും ഉത്പാദിപ്പിക്കാൻ കഴിയുന്ന എഞ്ചിനാണിത്, 5 സ്പീഡ് ഗിയർബോക്‌സുമായിട്ടാണ് ബൈക്ക് വരുന്നത്.

മൈലേജ്

ഹീറോ സൂപ്പർ സ്‌പ്ലെൻഡർ XTEC ബൈക്ക് ഒരു ലിറ്റർ പെട്രോളിൽ 68 കിലോമീറ്റർ മൈലേജാണ് നൽകുന്നത്. സാങ്കേതികവിദ്യയിൽ ശ്രദ്ധിക്കുന്ന യുവാക്കളെയും ആദ്യമായി മോട്ടോർ സൈക്കിൾ വാങ്ങുന്നവരെയും ലക്ഷ്യമിട്ട് പുറത്തിറക്കിയിരിക്കുന്ന ബൈക്കാണ് സൂപ്പർ സ്‌പ്ലെൻഡർ XTEC. 'സൂപ്പർ' പവർ, മൈലേജ്, കംഫർട്ട്, സൂപ്പർ പഞ്ച്, സ്റ്റൈൽ എന്നിവ ബൈക്കിലുണ്ടെന്ന് ഹീറോ അവകാശപ്പെടുന്നു. കണക്റ്റിവിറ്റി ഫീച്ചറുകളുള്ള ഫുൾ-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ അടക്കമുള്ള ഫീച്ചറുകളും ബൈക്കിലുണ്ട്.

ഫീച്ചറുകൾ 

ഫുൾ ഡിജിറ്റൽ സ്പീഡോമീറ്റർ, ലോ ഫ്യൂവൽ ഇൻഡിക്കേറ്റർ, സർവീസ് റിമൈൻഡർ, മാൽഫങ്ഷൻ ഇൻഡിക്കേറ്റർ എന്നിങ്ങനെയുള്ള നിരവധി യൂട്ടിലിറ്റി ഫീച്ചറുകൾ ഹീറോ മോട്ടോകോർപ്പിന്റെ XTEC ഫീച്ചറുകളിൽ ഉൾപ്പെടുന്നു. കണക്റ്റിവിറ്റി ഫീച്ചറുകളായി ബ്ലൂടൂത്ത് പെയറിങ്, കോൾ അലേർട്ട്, എസ്എംഎസ് അലേർട്ട് എന്നിവയും മറ്റും XTEC സ്യൂട്ടിൽ കമ്പനി നൽകിയിട്ടുണ്ട്.

ഡിസൈൻ

ഹീറോ സ്‌പ്ലെൻഡർ 125 സിസി XTECൽ എൽഇഡി ഹെഡ്‌ലാമ്പ്, എൽഇഡി പൊസിഷൻ ലാമ്പ്, യുവാക്കളെ ആകർഷിക്കാൻ സാധിക്കുന്ന വിധത്തിൽ ആകർഷകമായ ഗ്രാഫിക്സ് എന്നിവയെല്ലാം കമ്പനി നൽകിയിട്ടുണ്ട്. മുൻവശത്ത് ഓപ്ഷണൽ ഡിസ്ക് ബ്രേക്ക്, റിയർ ഡ്രം ബ്രേക്ക്, ടെലിസ്കോപ്പിക് ഫ്രണ്ട് ഫോർക്കുകൾ, ഡ്യൂവൽ ഷോക്ക് അബ്സോർബറുകൾ, ബ്ലാക്ക് കളർ ഫിനിഷുള്ള അലോയ് വീലുകൾ, സുഖപ്രദമായ റൈഡർ ട്രയാങ്കിൾ എന്നിവയും ഈ ബൈക്കിലുണ്ട്.

 

Nisana Nazeer
Digit.in
Logo
Digit.in
Logo