Hero സ്പ്ലെൻഡർ ഉൾപ്പെടെയുള്ളവയുടെ വില കൂട്ടുന്നു! എന്ന് മുതൽ?

Hero സ്പ്ലെൻഡർ ഉൾപ്പെടെയുള്ളവയുടെ വില കൂട്ടുന്നു! എന്ന് മുതൽ?
HIGHLIGHTS

ഹീറോ മോട്ടോകോർപ്പ് ബൈക്കുകൾക്കും സ്കൂട്ടറുകൾക്കും വില വർധനവ് പ്രഖ്യാപിച്ചു

ഏപ്രിൽ 1 മുതലാണ് വില വർധനവ് പ്രാബല്യത്തിൽ വന്നത്

ഒബിഡി 2 മാനദണ്ഡങ്ങൾ പാലിക്കണം എന്ന നിബന്ധനയാണ് വില വർധിപ്പിച്ചത്

വാഹന വിപണിയിൽ ഇന്ന് വില വര്‍ധനവിന്റെ കാലമാണ്. സാധാരണക്കാരെ പോലും ബാധിക്കുന്ന വിധത്തിലാണ് ഇരുചക്രവാഹനങ്ങൾക്ക് വില വർധിക്കാൻ പോകുന്നത്. വാഹന വിൽപ്പനയിൽ മുൻനിരയിലുള്ള ഹീറോ (Hero) മോട്ടോകോർപ്പ് ഇപ്പോൾ തങ്ങളുടെ ജനപ്രിയ ബൈക്കുകൾക്കും സ്കൂട്ടറുകൾക്കും വില വർധനവ് പ്രഖ്യാപിച്ചു. ഏപ്രിൽ 1 മുതലാണ് ഇത് നിലവിൽ വന്നത്. 

ഹീറോ മോട്ടോകോർപ്പ്

ഇന്ത്യയിലെ സാധാരണക്കാരുടെ പ്രിയപ്പെട്ട ഇരുചക്ര വാഹന നിർമ്മാതാക്കളായ ഹീറോ ഏറ്റവും വിൽപ്പനയുള്ള സ്പ്ലെൻഡർ വിഭാഗത്തിലെ ബൈക്കുകൾക്ക് ഉൾപ്പെടെ വില വർധിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഏപ്രിൽ 1 മുതൽ ഹീറോയുടെ വാഹനങ്ങൾക്ക് 2 ശതമാനം വരെ വില വർധിച്ചിട്ടുണ്ട്.  ഏപ്രിൽ 1 മുതൽ വിൽപ്പന നടത്തുന്ന വാഹനങ്ങളെല്ലാം ഒബിഡി 2 മാനദണ്ഡങ്ങൾ പാലിക്കുന്നവയായിരിക്കണം എന്ന നിബന്ധനയാണ് കമ്പനികളെ വില വർധിപ്പിക്കാൻ പ്രേരിപ്പിക്കുന്ന ഘടകം. ഒബിഡി 2 മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി വാഹനങ്ങളിൽ മാറ്റങ്ങൾ വരുത്തുമ്പോൾ ഉത്പാദന ചിലവ് വർധിക്കുന്നു. ഈ ചിലവിന് അനുസരിച്ച വരുമാനം വർധിപ്പിക്കാൻ വേണ്ടിയാണ് ഹീറോ തങ്ങളുടെ ജനപ്രിയ ഇരുചക്ര വാഹനങ്ങൾക്കെല്ലാം വില കൂട്ടുന്നത്.

വില വർധനവ് ഓരോ മോഡലുകളും വിപണികളും അനുസരിച്ച് വ്യത്യാസപ്പെടും

വില വർധനവ് അധികമാകാതിരിക്കാൻ വേണ്ടി പുതിയ ഫിനാൻഷ്യൽ സൊല്യൂഷൻസ് തേടുമെന്ന് ഹീറോ മോട്ടോകോർപ്പ് ഉപഭോക്താക്കൾക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. വില വർധനവ് കാരണം ആളുകൾ വാഹനം വാങ്ങാൻ മടിക്കുന്ന സാഹചര്യം ഒഴിവാക്കാനാണ് കമ്പനിയുടെ ഈ നീക്കം. വില വർധനവ് ഹീറോ മോട്ടോർകോർപ്പിന്റെ ബൈക്ക്, സ്കൂട്ടർ വിൽപ്പനയിൽ ഇടിവ് ഉണ്ടാക്കുമോ എന്ന സംശയവും ഉയർന്നുവരുന്നുണ്ട്.

 വില വർധനവ് വിപണികളിൽ വിൽപ്പന കുറയ്ക്കാൻ കാരണമാകില്ല 

ഗ്രാമീണ വിപണികളിൽ സമീപകാലത്ത് വാഹനങ്ങൾക്ക് ആവശ്യക്കാർ കൂടിയിട്ടുണ്ട് എന്നും ഇത് പ്രയോജനപ്പെടുത്താൻ ഹീറോ മോട്ടോകോർപ്പിന് സാധിക്കുമെന്നും കമ്പനി വ്യക്തമാക്കി. പുതിയ എമിഷൻ മാനദണ്ഡങ്ങൾ നിലവിൽ വന്നാൽ ഉണ്ടാകുന്ന വില വർധനവ് ഈ വിപണികളിൽ വിൽപ്പന കുറയ്ക്കാൻ കാരണമാകില്ലെന്നാണ് സൂചനകൾ. 1 ലക്ഷത്തിൽ താഴെ വിലയുള്ള ഹീറോ വാഹനങ്ങൾക്ക് പരമാവധി 2000 രൂപ വരെ മാത്രമേ വർധിക്കാൻ സാധ്യതയുള്ളു.

രാജ്യത്തെ മറ്റ് ഇരുചക്രവാഹന നിർമ്മാതാക്കൾ ഒബിജി 2 മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി വരുന്ന അധിക ചിലവുകളുടെ പശ്ചാത്തലത്തിൽ വാഹനങ്ങൾക്ക് വില വർധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുകൊണ്ട് തന്നെ ഇന്ത്യയിലെ ഇരുചക്ര വാഹന വിപണിയിൽ മൊത്തത്തിൽ വില വർധനവ് ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ ഹീറോയുടെ വാഹന വിൽപ്പനയെ ഈ വില വർധനവ് ബാധിക്കാൻ സാധ്യത കുറവാണ്.

ഒബിഡി 2 മാനദണ്ഡങ്ങൾ

മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് ഒബിഡി മാനദണ്ഡങ്ങൾ വരുന്നത്. ഇത് നിലവിൽ വരുന്നതോടെ നിലവിൽ വിൽപ്പനയിലുള്ള ഹീറോയുടെ ബൈക്കുകളുടെയും സ്കൂട്ടറുകളുടെയും എഞ്ചിനുകൾ ചെറിയ രീതിയിൽ പരിഷ്കരിക്കേണ്ടി വരും. കാർ നിർമ്മാതാക്കൾ മിക്കവരും ഇതിനകം തന്നെ പുതിയ എമിഷൻ മാനദണ്ഡങ്ങൾക്ക് അനുസരിച്ച് വാഹനങ്ങൾ പുതുക്കുകയും വില വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

Nisana Nazeer
Digit.in
Logo
Digit.in
Logo