Heroയുടെ സ്‌പ്ലെൻഡർ പ്ലസ് XTEC ബൈക്ക് വിപണിയിൽ!

Updated on 02-Mar-2023
HIGHLIGHTS

സ്‌പ്ലെൻഡർ പ്ലസ് XTECന്റെ വില 72,900 രൂപയാണ്

സ്പാർക്ക്ലിംഗ് ബീറ്റ ബ്ലൂ, ക്യാൻവാസ് ബ്ലാക്ക്, ടൊർണാഡോ ഗ്രേ, പേൾ വൈറ്റ് എന്നീ നാല് വേരിയന്റുകളുണ്ട്

18 ഇഞ്ച് അലോയി വീലുകളാണ് ഇതിൽ ഹീറോ സജ്ജീകരിക്കുന്നത്

ഹീറോ സ്‌പ്ലെൻഡർ (Hero Splendor) മൂന്ന് പതിറ്റാണ്ടുകളായി വളരെ ജനപ്രിയമായ ബൈക്കാണ്. മറ്റെല്ലാ മോഡലുകളേക്കാളും ഒരു പ്രധാന മാർജിനിൽ ഇത് ഓരോ മാസവും കമ്പനിയുടെ വിൽപ്പന ചാർട്ടുകളിൽ ഒന്നാം സ്ഥാനം ഇപ്പോഴും കൈവരിക്കുന്നു. ഹീറോ മോട്ടോകോർപ് സ്പ്ലെൻഡർ പ്ലസ്, സ്പ്ലെൻഡർ പ്ലസ് i3S എന്നിവയുടെ വിവിധ ആവർത്തനങ്ങൾ ഡ്രം, ഡിസ്ക് വേരിയന്റുകളോടൊപ്പം അവതരിപ്പിച്ചു.

ഹീറോ സ്‌പ്ലെൻഡർ പ്ലസ് XTECയെ പരിചയപ്പെടാം…

ഇപ്പോൾ കമ്പനി സ്‌പ്ലെൻഡർ പ്ലസ് XTEC (Hero Splendor plus XTEC) എന്ന പേരിൽ ഒരു ടോപ്പ് ഓഫ് ദി ലൈൻ വേരിയന്റ് അവതരിപ്പിച്ചിരിക്കുകയാണ്. 72,900 രൂപ വിലയ്ക്ക് എത്തുന്ന ഈ മോഡൽ സമകാലിക രൂപകൽപ്പനയും നൂതന സാങ്കേതികവിദ്യയും ഉൾക്കൊള്ളുന്നു. 100 സിസി കമ്മ്യൂട്ടർ മോട്ടോർസൈക്കിളിന് സ്പാർക്ക്ലിംഗ് ബീറ്റ ബ്ലൂ, ക്യാൻവാസ് ബ്ലാക്ക്, ടൊർണാഡോ ഗ്രേ, പേൾ വൈറ്റ് എന്നീ നാല് പുതിയ കളർ സ്കീമുകൾ ലഭിക്കുന്നു.

ഇതിന് എൽഇഡി ഹൈ ഇന്റൻസിറ്റി പൊസിഷൻ ലാമ്പ്, മുൻവശത്ത് ഉടനീളം ഒരു എൽഇഡി സ്ട്രിപ്പ്, ഹെഡ്‌ലാമ്പ് കൗൾ, ഫ്യുവൽ ടാങ്ക്, സൈഡ് പാനൽ എന്നിവയിൽ കാണുന്ന പുതിയ ബോഡി ഗ്രാഫിക്‌സ് എന്നിവ ലഭിക്കുന്നു. പുതിയ സ്‌പ്ലെൻഡർ XTEC -ൽ പൂർണ്ണമായ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ബ്ലൂടൂത്ത് സ്‌മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, ഇൻകമിംഗ് കോളുകൾ, SMS/ മെസേജ് അലേർട്ടുകൾ, മിസ്‌ഡ് കോൾ റിമൈൻഡർ തുടങ്ങിയ ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്നു. 
പുതിയ ഹീറോ സ്‌പ്ലെൻഡർ XTEC(Hero Splendor plus XTEC)   കൺസോൾ റിയൽ ടൈം മൈലേജ് ഇൻഡിക്കേറ്റർ, ട്വിൻ ട്രിപ്പ് മീറ്ററുകൾ, ഓഡോമീറ്റർ, സ്പീഡോമീറ്റർ, ഫ്യൂവൽ ഗേജ് എന്നിവയ്‌ക്കൊപ്പം കാണപ്പെടുന്നു.

പുതിയ ഹീറോ സ്‌പ്ലെൻഡർ പ്ലസ് XTEC (Hero Splendor plus XTEC)  -ന് ഒരു ബാങ്ക് ആംഗിൾ സെൻസറും ലഭിക്കുന്നു, അത് വാഹനം വീഴുകയാണെങ്കിൽ എഞ്ചിൻ കട്ട് ചെയ്യും. 18 ഇഞ്ച് അലോയി വീലുകളാണ് ഇതിൽ ഹീറോ സജ്ജീകരിക്കുന്നത്. 7,000 rpm -ൽ 7.9 bhp പവറും 6,000 rpm -ൽ 8.05 Nm പവറും പുറപ്പെടുവിക്കുന്ന ഈ 97.2 സിസി, ബിഎസ് VI കംപ്ലയിന്റ്, സിംഗിൾ സിലിണ്ടർ, എയർ കൂൾഡ് എഞ്ചിൻ നാല് സ്പീഡ് ഗിയർബോക്‌സുമായി കണക്ട് ചെയ്തിരിക്കുന്നു.

മുന്നിലും പിന്നിലും 130 mm ഡ്രം യൂണിറ്റുകൾ ഉപയോഗിച്ച് കംബൈൻഡ് ബ്രേക്കിംഗ് സിസ്റ്റമാണ് വരുന്നത്, വാഹനത്തിന്റെ സസ്‌പെൻഷനിലും മുൻവശത്ത് ടെലിസ്കോപ്പിക് ഫോർക്കും പിന്നിൽ ഇരട്ട സ്പ്രിംഗ് യൂണിറ്റും ഒരു മാറ്റമില്ലാതെ തുടരുന്നു. ഹീറോ മോട്ടോകോർപ് പുതിയ XTEC വേരിയന്റിന് അഞ്ച് വർഷത്തെ വാറന്റിയും നൽകുന്നു.

ഹീറോ സ്‌പ്ലെൻഡർ പ്ലസ് XTEC (Hero Splendor plus XTEC)  72,900 രൂപയ്ക്ക് വാഗ്ദാനം ചെയ്യുന്നു, 69,380 രൂപയും, 71,700 രൂപയും വിലമതിക്കുന്ന മറ്റ് സ്‌പ്ലെൻഡർ വേരിയന്റുകളേക്കാൾ വില കൂടുതലാണ് ഇത്. ബജാജ് പ്ലാറ്റിന, ടിവിഎസ് റേഡിയോൺ, ഹോണ്ട CD 110 ഡീലക്സ് എന്നിവയാണ് ഹീറോ സ്‌പ്ലെൻഡർ പ്ലസ് XTEC -ന്റെ പ്രധാന എതിരാളികൾ.

Connect On :