സമുദ്രത്തിലെ നികൂടതകൾ നിറഞ്ഞ ഏറ്റവും വലിയ ആഴമുള്ള മരിയാന ട്രഞ്ച്

സമുദ്രത്തിലെ നികൂടതകൾ നിറഞ്ഞ ഏറ്റവും വലിയ  ആഴമുള്ള  മരിയാന ട്രഞ്ച്
HIGHLIGHTS

ലോകത്തിലെ ഏറ്റവും ആഴമേറിയ സമുദ്രഗര്‍ത്തമായ, പസഫിക് സമുദ്രത്തിലെ മരിയാന ട്രഞ്ചില്‍ സജീവമായ ബാക്ടീരിയ സമൂഹത്തെ കണ്ടത്തെി. സമുദ്രനിരപ്പില്‍നിന്ന് 11 കിലോമീറ്റര്‍ ആഴത്തില്‍ മരിയാന ട്രഞ്ചിന്‍റ അടിത്തട്ടിലെ എത്തിച്ചേരാന്‍ ഏറ്റവും അസാധ്യമായ ഭാഗത്താണ് അന്താരാഷ്ട്ര ഗവേഷണ സംഘം ബാക്ടീരിയ സമൂഹത്തെ കണ്ടത്തെിയത്.

സമുദ്രത്തിലെ ഏറ്റവും ആഴമുള്ള പ്രദേശമായ മരിയാന ട്രഞ്ച്.മനുഷ്യനിര്‍മ്മിതമായത് അടക്കമുള്ള ശബ്ദങ്ങള്‍ നിറഞ്ഞ പ്രദേശമാണ് ആഴക്കടലെന്നാണ് സമുദ്രഗവേഷകരുടെ കണ്ടെത്തൽ. ഭൂമിയുടെ പലഭാഗത്തും സംഭവിക്കുന്ന ചെറുതും വലുതുമായ ഭൂമികുലുക്കങ്ങള്‍, തിമിംഗലങ്ങളുടെ ശബ്ദങ്ങൾ ,ഇവയെല്ലാമാണ് മരിയാന ട്രഞ്ചിനെ ശബ്ദമുഖരിതമാക്കുന്നത്.തിമിംഗലങ്ങളും ഡോള്‍ഫിനുകളും കൂട്ടമായി ചത്തും പാതി ജീവനോടെയും തീരത്തടിയുന്നതിന് പിന്നിലും മനുഷ്യർ സൃഷ്ടിക്കുന്ന ശബ്ദങ്ങളുടെ അതിപ്രസരമാണെന്ന് കണ്ടെത്തലുകൾ .സമുദ്രഗവേഷകരെ സംബന്ധിച്ച് ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു മരിയാന ട്രഞ്ചില്‍ ആഴത്തില്‍ മൈക്രോഫോണ്‍ നിർമിക്കുന്നത് തന്നെ വെല്ലുവിളിയായിരുന്നു.

2015 ജൂലൈയിലാണ് യുഎസ് കോസ്റ്റ് ഗാർഡ് ഷിപ്പിന്റെ സഹായത്താലാണ് മൈക്രോഫോണ്‍ മരിയാന ട്രഞ്ചിലേക്ക് ഇറക്കിയത്.മരിയാന ട്രഞ്ചിലെ മുന്‍ നിശ്ചയിച്ച പ്രദേശത്തെത്തിയ ശേഷം തുടര്‍ച്ചയായി 23 ദിവസമാണ് ശബ്ദവീചികളെ മൈക്രോഫോണ്‍ റെക്കോഡ് ചെയ്തത്.

നാഷണല്‍ ഓഷ്യാനിക് ആന്റ് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷന്‍ (എന്‍ഒഎഎ) ഗവേഷകരാണ് പുതിയ ണ്ടെത്തലിന് പിന്നില്‍. മരിയാന ട്രഞ്ചില്‍ 36,000 അടി താഴെ സ്ഥാപിച്ച മൈക്രോഫോണ്‍ പിടിച്ചെടുത്ത ശബ്ദങ്ങളാണ് ഇവരുടെ കണ്ടെത്തലിന് തെളിവുകളായി പറയുന്നത് .

 

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo