ഇന്നലെ വിശ്രമിച്ച സ്വർണവില ഇന്ന് (Gold price today) സ്വർണപ്രേമികൾക്ക് ആശ്വാസമേകി ഇന്ന് താഴ്ന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 160 രൂപയാണ് കുറഞ്ഞത്. ഇതോടെ സംസ്ഥാനത്ത് ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 44,600 രൂപയാണ്.
ചൊവ്വയും ബുധനും സ്വർണവില തുടർച്ചയായി ഉയർന്നിരുന്നു. ചൊവ്വാഴ്ച 160 രൂപയും ബുധനാഴ്ച 80 രൂപയുമാണ് ഒരു പവൻ സ്വർണത്തിന് കുറഞ്ഞത്. അതിനാൽ തന്നെ കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ സ്വർണം 44,760 രൂപയിലാണ് വ്യാപാരം നടന്നത്.
ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 20 രൂപ കുറഞ്ഞു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിനാകട്ടെ 15 രൂപയും കുറവുണ്ടായി. ഇതോടെ, ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 5575 രൂപയും, ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 4630 രൂപയുമാണ് വിപണിയിൽ വില വരുന്നത്. ഇന്ന് സ്വർണവില കുറഞ്ഞെങ്കിലും, അത് ആശ്വാസമാകില്ല. കാരണം ഇനിയും സ്വർണവില വർധിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. രാജ്യാന്തര വിപണിയിൽ സ്വർണവിലയിൽ മാറ്റമുണ്ടാകുന്നത് കേരളത്തിലും ബാധിക്കും. രാജ്യാന്തര വിപണിയിൽ സ്വർണവില 2000 ഡോളറിൽ താഴെ തുടരുകയാണ്.
ചെന്നൈ: 56,200 രൂപ (10 ഗ്രാം സ്വർണത്തിന്)
ഹൈദരാബാദ്: 55,750 രൂപ (10 ഗ്രാം സ്വർണത്തിന്)
ബെംഗളൂരു: 55,800 രൂപ (10 ഗ്രാം സ്വർണത്തിന്)
ഡൽഹി: 55,900 രൂപ (10 ഗ്രാം സ്വർണത്തിന്)
മുംബൈ: 55,750 രൂപ (10 ഗ്രാം സ്വർണത്തിന്)
വിശാഖപട്ടണം: 55,750 രൂപ (10 ഗ്രാം സ്വർണത്തിന്)
ലഖ്നൌ: 55,900 രൂപ (10 ഗ്രാം സ്വർണത്തിന്)
അഹമ്മദാബാദ്: 55,800 രൂപ (10 ഗ്രാം സ്വർണത്തിന്)
ചെന്നൈ: 61,310 രൂപ (10 ഗ്രാം സ്വർണത്തിന്)
ഹൈദരാബാദ്: 60,820 രൂപ (10 ഗ്രാം സ്വർണത്തിന്)
ബെംഗളൂരു: 60,870 രൂപ (10 ഗ്രാം സ്വർണത്തിന്)
ഡൽഹി: 61,970 (10 ഗ്രാം സ്വർണത്തിന്)
മുംബൈ: 60,820 രൂപ (10 ഗ്രാം സ്വർണത്തിന്)
വിശാഖപട്ടണം: 60,820 രൂപ (10 ഗ്രാം സ്വർണത്തിന്)
ലഖ്നൌ: 61,190 രൂപ (10 ഗ്രാം സ്വർണത്തിന്)
അഹമ്മദാബാദ്: 60,870 രൂപ (10 ഗ്രാം സ്വർണത്തിന്)
ഇന്ന് സംസ്ഥാനത്ത് വെള്ളിവില മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിയ് വിപണിയിൽ 80 രൂപയാണ് വില.