HAPPY ONAM WISHES: ഇന്ന് കേരളമണ്ണിലെ തിരുവോണം! WhatsApp വഴി 30+ ഓണാശംസകൾ, ഫോട്ടോ, ഓണച്ചൊല്ലുകൾ അയക്കാം

HAPPY ONAM WISHES: ഇന്ന് കേരളമണ്ണിലെ തിരുവോണം! WhatsApp വഴി 30+ ഓണാശംസകൾ, ഫോട്ടോ, ഓണച്ചൊല്ലുകൾ അയക്കാം
HIGHLIGHTS

കേരളം മഹാബലിയെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു

HAPPY ONAM WISHES നിങ്ങളുടെ അടുത്തും അകലയുമുള്ള പ്രിയപ്പെട്ടവർക്ക് കൈമാറാം

ഓണം പോലാകില്ലല്ലോ തിരുവാതിര, ഓണാശംസകൾ അയക്കുന്നതും മറക്കണ്ട...

HAPPY ONAM WISHES in Malayalam: പൊന്നോണമെത്തി. മുറ്റത്ത് പൂക്കളമൊരുങ്ങി, ഊഞ്ഞാലിൽ ഇടംപിടിക്കാൻ കുരുന്നുകളുടെ അടിപിടിമേളം. അകത്ത് അടുക്കളയിൽ സദ്യയ്ക്കുള്ള തകൃതിയോട്ടം. കേരളം മഹാബലിയെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു.

സമൃദ്ധിയുടെയും ഐശ്വര്യത്തിന്‍റെയും പ്രതീകമാണ് ഓണം. ഇന്ന് കേരളമണ്ണിന്റെ തിരുവോണം.

ഓണം പോലാകില്ലല്ലോ തിരുവാതിര എന്ന് പറയുന്ന പോലെയാണ് ആഘോഷവും ആവേശവും. മലയാളിയ്ക്ക് ഓണം പോലെ പ്രധാനപ്പെട്ട മറ്റൊരു വലിയ ആഘോഷമില്ല. ജാതിമത ഭേദ മന്യേ, പ്രായ വ്യത്യാസമില്ലാതെ എല്ലാവരും ഓണം ആഘോഷിക്കുന്നു.

HAPPY ONAM WISHES: WhatsApp വഴി 30+ ഓണാശംസകൾ

HAPPY ONAM WISHES

അത്തപ്പൂക്കളമൊരുക്കിയും ഓണപ്പുടവ അണിഞ്ഞും ഓണസദ്യയുണ്ടും മലയാളി ഏത് തിരക്കിലും ഓണമാഘോഷിക്കുന്നു. ലോകത്ത് എവിടെയിരുന്നാലും മലയാളി ഓണം മറക്കില്ല. HAPPY ONAM WISHES നിങ്ങളുടെ അടുത്തും അകലയുമുള്ള പ്രിയപ്പെട്ടവർക്ക് കൈമാറാം.

അകലെയുള്ള സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും WhatsApp വഴി ആശംസ അയക്കാം. അടുത്തുള്ളവർക്ക് മനോഹരമായി ആശംസ സന്ദേശമെഴുതി നൽകാം. ഒരു ഗ്രീറ്റിങ്സ് കാർഡാക്കിയോ മെസേജിലൂടെയോ അവരിലേക്കും സന്തോഷം പങ്കുവയ്ക്കാം.

happy onam 30 plus thiruvonam wishes

WhatsApp മെസേജ് മാത്രമല്ല, സ്റ്റാറ്റസുകളിൽ ചിത്രങ്ങളും വീഡിയോകളും ഷെയർ ചെയ്യാം. ചാറ്റിങ്ങിലും മനോഹരമായ ഇമോജികളും സ്റ്റിക്കറുകളും ഓണാശംസയായി അയക്കാവുന്നതാണ്. ഇതിനായി വാട്സ്ആപ്പ് തേർഡ് പാർട്ടി ആപ്പുകൾ വഴി ഡൌൺലോഡ് ചെയ്യാം.

HAPPY ONAM WISHES: WhatsApp വഴി 30+ ഓണാശംസകൾ

HAPPY ONAM WISHES വ്യത്യസ്തമാക്കാം

നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് പൊന്നോണാശംസകൾ അയക്കണ്ടേ? വെറുതെ ഹാപ്പി ഓണം, തിരുവോണാശംസകൾ എന്നാക്കണ്ട. മനോഹരമായി തന്നെ നിങ്ങളുടെ ആശംസകൾ പങ്കുവയ്ക്കാം. എങ്ങനെയെന്നോ?

ഇതിനുള്ള ബെസ്റ്റ് ഐഡിയകളാണ് ഇവിടെ പങ്കുവയ്ക്കുന്നത്. ഒപ്പം നിങ്ങൾക്ക് ഷെയർ ചെയ്യാനുള്ള ചിത്രങ്ങളും കൂട്ടത്തിലുണ്ട്. ഈ ഇമേജിൽ റൈറ്റ് ക്ലിക്ക് ചെയ്ത് ഡൌൺലോഡ് ചെയ്യാവുന്നതാണ്.

HAPPY ONAM WISHES: WhatsApp വഴി 30+ ഓണാശംസകൾ

തിരുവോണാശംസകൾ…

എല്ലാ പ്രിയപ്പെട്ടവര്‍ക്കും പൊന്നോണാശംസകൾ!

പരസ്പരം സ്നേഹിച്ചും സഹായിച്ചും ജീവിക്കാം, ആഘോഷിക്കാം! നന്മയുടെ ഓണാശംസകൾ

happy onam 30 plus thiruvonam wishes

സന്തോഷത്തിന്റെ പൂക്കാലം, ആഘോഷങ്ങളുടെ ഓണക്കാലം ഇതാ… ഏവർക്കും തിരുവോണാശംസകൾ!

HAPPY ONAM WISHES: WhatsApp വഴി 30+ ഓണാശംസകൾ

ഓണത്തിന്റെ പച്ചപ്പും സൗഹൃദവും ജീവിതത്തിലും നിറയട്ടെ, ഹൃദയപൂർവ്വം ഓണാശംസകൾ!

പൂവിളി പൂവിളി പൊന്നോണമായി… ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ ഓണാശംസകൾ

പൂവേ പൊലി പൂവേ പൊലി പൂവേ, പൂവേ….. ഏവർക്കും തിരുവോണാശംസകൾ!

പൂവിളിയും പൂക്കളവുമായി വീണ്ടുമൊരു ഓണക്കാലം, ഹൃദ്യമായ ഓണാശംസകൾ നേരുന്നൂ…

happy onam 30 plus thiruvonam wishes

പഴമയുടെ മധുരവും ഗൃഹാതുരത്വത്തിന്റെ സുഗന്ധവുമായി പൂക്കളങ്ങൾ ഒരുക്കാം, ഓണത്തിന് നിറം പകരാം! ഏവർക്കും ഹൃദ്യമായ ഓണാശംസകൾ

പൂ പറിക്കാൻ കിടാങ്ങൾ പറമ്പിലേക്ക് ഓടി, തുമ്പയും തുളസിയും മുക്കുറ്റിയും കൂടയിൽ നിറഞ്ഞു, പൂക്കുടയും പൂവിളിയുമായി ഓടി മുറ്റത്തേക്ക്, ഒരുമിച്ച് പൂക്കളം തീർക്കാം, ഓണപ്പാട്ട് പാടാം, പൊന്നോണത്തെ വരവേൽക്കാം. സന്തോഷപൂർണമായ ഓണാശംസകൾ!

HAPPY ONAM WISHES: WhatsApp വഴി 30+ ഓണാശംസകൾ

പൂവിളിയിൽ മലയാളം ഓണത്തിനെ വരവേൽക്കുന്നു, കേരളം മനസ് തുറന്ന് മഹാബലിയെയും, ഏവർക്കും ഓണാശംസകൾ!

ഓണത്തിന്റെ സമൃദ്ധിയിലേക്കും ഓർമകളുടെ സുഗന്ധത്തിലേക്കും വീണ്ടും മലയാളമണ്ണ്. ഒത്തുചേർന്ന് കൊണ്ടാടാം, ഓണാശംസകൾ!

happy onam 30 plus thiruvonam wishes

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പൊന്നോണാശംസകൾ

HAPPY ONAM WISHES: WhatsApp വഴി 30+ ഓണാശംസകൾ

ഐശ്വര്യവും സമൃദ്ധിയും വീടുകളിലും മനസ്സിലും നിറയട്ടെ. ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ

ഓണച്ചൊല്ലുകൾ/ പഴമൊഴികൾ

  • കാണം വിറ്റും ഓണം ഉണ്ണണം
  • അത്തം പത്തിന് തിരുവോണം
  • ഓണം വന്നാലും ഉണ്ണി പിറന്നാലും, കോരനു കുമ്പിളില്‍ തന്നെ കഞ്ഞി
  • അത്തം കറുത്താൽ ഓണം വെളുക്കും
  • ഓണം പോലെയാണോ തിരുവാതിര
  • ഒന്നാമോണം നല്ലോണം, രണ്ടാമോണം കണ്ടോണം
  • ഓണം വരാനൊരു മൂലം വേണം
  • ഓണം കഴിഞ്ഞാല്‍ ഓലപ്പുര ഓട്ടപ്പുര
  • ഉണ്ടെങ്കില്‍ ഓണം ഇല്ലെങ്കിൽ പട്ടിണി

Read More: Onam 2024: പൂവേ പൊലി പൂവേ പൊലി…. മലയാള സിനിമയിലെ Old, New Onam Songs

HAPPY ONAM WISHES: WhatsApp വഴി 30+ ഓണാശംസകൾ
  • ഓണത്തിനിടയ്ക്കോ പുട്ടുകച്ചവടം
  • ഓണാട്ടന്‍ വിതച്ചാല്‍ ഓണത്തിന് പുത്തരി
  • അത്തം ചിത്തിര ചോതി, അന്തിക്കിത്തറ വറ്റ്, അതീക്കൂട്ടാന്‍ താള്, അമ്മെടെ മൊകത്തൊരു കുത്ത്
  • രണ്ടോണം കണ്ടോണം, മൂന്നോണം മുക്കിമൂളി, നാലോണം നക്കീം തൊടച്ചും, അഞ്ചോണം പിഞ്ചോണം
happy onam 30 plus thiruvonam wishes
  • ഉള്ളതുകൊണ്ട് ഓണം പോലെ
  • ഉത്രാടം ഉച്ചയാകുമ്പോൾ അച്ചിമാർക്ക് വെപ്രാളം
  • അത്തം ചിത്തിര ചോതി, അച്ഛൻ കെട്ടിയ വേലി, അമ്മ പൊളിച്ചിട്ടരി വെച്ചു, അച്ഛൻ വന്നു കലഹിച്ചു

ഓണത്തിന് എഐ ഇമേജുകൾ

happy onam 30 plus thiruvonam wishes

വാട്സ്ആപ്പ് സ്റ്റാറ്റസുകൾക്കും ഗ്രൂപ്പുകളിലും ചിത്രങ്ങളും വീഡിയോകളും പങ്കുവയ്ക്കാം. ഓൺലൈനിൽ എഐ ടൂളുകൾ ഉപയോഗിച്ച് മനോഹരമായ ഓണച്ചിത്രങ്ങൾ ക്രിയേറ്റ് ചെയ്യാം. എഐ ഇമേജ് ടൂളുകൾ ഫ്രീയായി ഓൺലൈനിൽ ലഭ്യമാണ്. ഇവയിൽ പ്രോംപ്റ്റുകൾ നൽകി ഇമേജ് ക്രിയേറ്റ് ചെയ്യാം.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo