Happy Children’s Day 2024: നിങ്ങളുടെ കുഞ്ഞോമനകൾക്ക് മനോഹരമായ ആശംസകളിലൂടെ ശിശുദിനം സമ്മാനിക്കാം. ചാച്ചാജിയുടെ ജന്മദിനം നാളെയുടെ പ്രതീക്ഷകളായ കുഞ്ഞുങ്ങളുടെ ദിവസം കൂടിയാണ്. രാജ്യമൊട്ടാകെ November 1- ശിശുദിനമായി ആചരിക്കുന്നു.
വാട്സ്ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയും മെസേജുകളായും സ്റ്റാറ്റസുകളായും ആശംസ അറിയിക്കാം. ഒപ്പം കുഞ്ഞുങ്ങൾക്ക് അവരുടെ സ്കൂൾ കൂട്ടുകാർക്ക് പങ്കുവയ്ക്കാനും മനോഹരമായ ആശംസകൾ തയ്യാറാക്കാം. വെറുതെ Happy Children’s Day എന്ന് പറയുന്നതിൽ നിന്ന് ഇത് വ്യത്യസ്തമാകും. മലയാളത്തിലും ഇംഗ്ലീഷിലും നിങ്ങൾക്ക് ആശംസ പങ്കുവയ്ക്കാവുന്നതാണ്. ശിശുദിന പോസ്റ്ററുകൾക്കും ഇവ ഉപയോഗപ്പെടും.
കുട്ടികൾ ഉദ്യാനത്തിലെ മുകുളങ്ങൾ പോലെയാണ്. അവർ നമ്മുടെ രാജ്യത്തിന്റെ ഭാവിയും നാളത്തെ പൗരന്മാരുമാണ്. അവരെ ശ്രദ്ധയോടെയും സ്നേഹത്തോടെയും വളർത്തണം എന്നാണ് നെഹ്റു പറഞ്ഞിരിക്കുന്നത്. കുഞ്ഞുണ്ണിക്കൊരു മോഹം, എന്നും കുഞ്ഞായിട്ടു രമിക്കാൻ എന്നാണ് കവി കുഞ്ഞുണ്ണി മാഷും പാടിയത്.
നവംബർ 14-ന്റെ പ്രാധാന്യം അറിയിച്ചും, അവരിലേക്ക് നിങ്ങളുടെ സ്നേഹം പകർന്നും ഈ ശിശുദിനം ആചരിക്കാം. ഇതിനായി വെറുതെ ആശംസകൾ വാചകങ്ങൾ മാത്രം പോര. ക്യൂട്ട് ചിത്രങ്ങളിലൂടെയും മഹാന്മാരുടെ വാക്കുകളിലൂടെയും വ്യത്യസ്തമായി ആശംസ പങ്കുവയ്ക്കാം. അതുപോലെ കുഞ്ഞു കുഞ്ഞു കവിതകളിലൂടെയും നിങ്ങൾക്ക് ശിശുദിനാശംസ അറിയിക്കാം. ആദ്യം മലയാളത്തിൽ ആശംസകളും മഹാവചനങ്ങളും നോക്കാം.
ഹാപ്പി ചിൽഡ്രൻസ് ഡേ എന്ന് സ്റ്റിക്കർ സെഷനിൽ ക്ലിക്ക് ചെയ്താൽ മനോഹരമായ സ്റ്റിക്കറുകൾ ലഭിക്കും. കൂടാതെ മെറ്റ എഐ, കാൻവയിലെ മാജിക് ടൂളുകളിലൂടെയും എഐ ഇമേജുകൾ ക്രിയേറ്റ് ചെയ്യാം.
ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി പണ്ഡിറ്റ് ജവാഹർലാൽ നെഹ്റുവിന്റെ ജന്മദിനം. ഭാരതം ശിശുദിനമായി ആഘോഷിക്കുന്നു. ഇന്നത്തെ കുരുന്നുകൾ നാളെയുടെ നട്ടെല്ല്. എല്ലാ ഓമനക്കുരുന്നുകൾക്കും ശിശുദിനാശംസകൾ!
കുഞ്ഞുങ്ങളെ ജീവനുതുല്യം സ്‌നേഹിച്ച ചാച്ചാജിയുടെ ജന്മവാർഷികം. എല്ലാ പ്രിയപ്പെട്ട കുഞ്ഞുങ്ങൾക്കും ശിശുദിന ആശംസകൾ
ചെറുതായിരുന്നപ്പോൾ കൊതിച്ചു വലുതാകാൻ,
വലുതായപ്പോൾ ചെറുതാകാനും,
ചെറുപ്പത്തിന്റെ മധുരം ആസ്വദിക്കുന്ന എന്റെ കൊച്ചുകൂട്ടുകാർക്ക് ശിശുദിനാശംസകൾ!
വളരുമ്പോൾ ചെറുതാകരുത് മനസ്സ്. വിശാലമാകട്ടെ വളരുന്ന വാനവും അറിവുകളും, എല്ലാ ഓമനക്കുഞ്ഞുങ്ങൾക്കും ശിശുദിനാശംസകൾ!
പൊന്നോമനകൾക്ക് ശിശുദിനാശംസകൾ! ഈ ദിനം ചിരിയും കളിയും ആനന്ദവും നിറഞ്ഞതായിരിക്കട്ടെ…
തിരിച്ചുകിട്ടാത്ത ബാല്യം, ഗൃഹാതുരത്വത്തിന്റെ മധുരം. ഇന്നും ഉള്ളിൽ സൂക്ഷിക്കുന്ന ബാല്യകാലത്തിനൊപ്പം ശിശുദിന ആശംസകൾ
നിങ്ങളുടെ ഭാവനകൾ കാടുകയറട്ടെ, നിങ്ങളുടെ സ്വപ്നങ്ങൾ പടർന്നുവളരട്ടെ, ഇന്നും എപ്പോഴും നിങ്ങളുടെ ഹൃദയം സന്തോഷത്താൽ നിറഞ്ഞിരിക്കട്ടെ. ശിശുദിനാശംസകൾ!
എല്ലാ കൊച്ചുകൂട്ടുകാർക്കും സ്നേഹവും സന്തോഷവും നിറഞ്ഞ ശിശുദിനാശംസകൾ!
ബാല്യം പ്രതീക്ഷയുടെയും നിഷ്കളങ്കതയുടെയും പ്രതീകമാണ്. ഓരോ കുഞ്ഞനുജന്മാർക്കും അനുജത്തിമാർക്കും ശിശുദിന ആശംസകൾ
ഉറച്ച വേരിലൂടെ ഉയർന്നുപൊങ്ങട്ടെ ഭാവിയുടെ മുകുളങ്ങൾ. എല്ലാ കുഞ്ഞു കൂട്ടുകാർക്കും ഹൃദയം നിറഞ്ഞ ആശംസകൾ!
നവംബർ 14: ചാച്ചാജിയുടെ ഓർമയ്ക്ക്, കുട്ടികൾക്കായി ഒരു ദിനം. ചേർത്ത് പിടിക്കാം കുരുന്നു ഹൃദയങ്ങളെ, ഏവർക്കും ശിശുദിനാശംസകൾ!
ഭാവിയെ പടുത്തുയർത്താനുള്ള ഇന്നത്തെ ചെറിയ മനുഷ്യർ. സ്നേഹം നിറഞ്ഞ ശിശുദിനാശംസകൾ!
ശിശുദിന ആശംസകൾ! ബാല്യകാലത്തിന്റെ എല്ലാ മാന്ത്രികതയും നിറഞ്ഞ ദിനമാകട്ടെ എന്ന് ആശംസിക്കുന്നു.
കുട്ടികൾ ശോഭയുള്ള പുഞ്ചിരിയും പ്രകാശവും കൊണ്ട് നമ്മുടെ ജീവിതം നിറയ്ക്കുന്നു. വിലമതിക്കാനാകാത്ത സ്നേഹത്തോടെയും കരുതലോടെയും അവരെ സ്നേഹിക്കാം, ശിശുദിനാശംസകൾ!
എന്റെ ബാല്യത്തെ വളരെ സവിശേഷമാക്കിയ മാതാപിതാക്കൾക്ക് ശിശുദിനാശംസകൾ.
യുവമനസ്സുകളെ പരിപോഷിപ്പിക്കുന്ന ഓരോ ഗുരുക്കന്മാർക്കും ശിശുദിനാശംസകൾ!
കുട്ടികൾ ലോകത്തിന് വളരെയധികം സന്തോഷവും അത്ഭുതവും സ്നേഹവും നൽകുന്നു. അവർക്ക് ശിശുദിനാശംസകൾ.
സ്വപ്നം കണ്ടാൽ വളരാമെന്ന് കലാം പറഞ്ഞ പോലെ, അവർ കിനാവ് കാണട്ടെ. ആ കിനാവിലൂടെ അവർ വളരട്ടെ, നാളെയുടെ ജീവനാകട്ടെ. ഹൃദയം നിറഞ്ഞ ശിശുദിനാശംസകൾ നേരുന്നു.
നമ്മുടെ ഭാവിയെ നയിക്കാൻ പോകുന്ന എല്ലാ കുട്ടികൾക്കും ശിശുദിനാശംസകൾ!
അത്ഭുതവും ആകാംക്ഷയുമാണ് അറിവിലേക്കുള്ള കണ്ണട. ഒരു കുഞ്ഞുമനസ്സോടെ ലോകത്തെ വീക്ഷിക്കുന്ന ഓരോ നന്മ മനസ്സുകൾക്കും ശിശുദിനാശംസകൾ.
ശിശുദിന ആശംസകൾ! ഓരോ കുരുന്നിന്റെയും സ്വപ്നങ്ങളെ പരിപോഷിപ്പിക്കാം, പ്രോത്സാഹിപ്പിക്കാം.
“കുട്ടികൾ ഉദ്യാനത്തിലെ മുകുളങ്ങൾ പോലെയാണ്. അവർ നമ്മുടെ രാജ്യത്തിന്റെ ഭാവിയും നാളത്തെ പൗരന്മാരുമാണ്. അവരെ ശ്രദ്ധയോടെയും സ്നേഹത്തോടെയും വളർത്തണം.”- നെഹ്റു
“ദൈവം ഇതുവരെ മനുഷ്യനെ നിരുത്സാഹപ്പെടുത്തിയിട്ടില്ലെന്ന സന്ദേശവുമായാണ് ഓരോ കുട്ടിയും വരുന്നത്” – രവീന്ദ്രനാഥ ടാഗോർ.
“കുട്ടികൾക്ക് മാജിക് കാണാനാകും, കാരണം അവർ അത് അന്വേഷിക്കുന്നു” – ക്രിസ്റ്റഫർ മൂർ.
“നിങ്ങളുടെ കുട്ടികൾ ബുദ്ധിയുള്ളവരാകാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, അവർക്ക് യക്ഷിക്കഥകൾ വായിച്ച് കൊടുക്കൂ. അവർ കൂടുതൽ ബുദ്ധിയുള്ളവരാകണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, അവർക്ക് കൂടുതൽ യക്ഷിക്കഥകൾ വായിക്കാൻ കൊടുക്കുക ” – ആൽബർട്ട് ഐൻസ്റ്റീൻ.
“ഒരു കുട്ടി എല്ലായ്പ്പോഴും മുതിർന്നവരെ മൂന്ന് കാര്യങ്ങൾ പഠിപ്പിക്കും: ഒരു കാരണവുമില്ലാതെ സന്തോഷവാനായിരിക്കുക. എപ്പോഴും എന്തെങ്കിലും തിരക്കിലായിരിക്കുക. അവൻ ആഗ്രഹിക്കുന്നത് അവന്റെ എല്ലാ ശക്തിയോടെയും എങ്ങനെ ആവശ്യപ്പെടണമെന്ന് അറിയുക.” – പൗലോ കൊയ്‌ലോ.
“എന്ത് ചിന്തിക്കണം എന്നല്ല, എങ്ങനെ ചിന്തിക്കണമെന്ന് കുട്ടികളെ പഠിപ്പിക്കണം” – മാർഗരറ്റ് മീഡ്.
“കുട്ടികളാണ് ലോകത്തിലെ ഏറ്റവും മൂല്യവത്തായ വിഭവവും ഭാവിയിലേക്കുള്ള ഏറ്റവും മികച്ച പ്രതീക്ഷയും” – ജോൺ എഫ് കെന്നഡി.
“കുഞ്ഞുണ്ണിക്കൊരു മോഹം
എന്നും കുഞ്ഞായിട്ടു രമിക്കാൻ
കുഞ്ഞുങ്ങൾക്കു രസിച്ചീടുന്നൊരു
കവിയായിട്ടു മരിക്കാൻ…”
“അവരുടെ കണ്ണുകളുടെ തിളക്കത്തിൽ,
സ്വപ്നങ്ങൾ പറന്നുയരുന്നു, ആകാശത്തെ സ്പർശിക്കുന്നു.
ഈ ദിവസം, നമുക്ക് അവരെ ചേർത്ത് പിടിക്കാം,
അവരുടെ ഭാവി ശോഭനമാണ്, വ്യക്തമാണ്.”
“കുഞ്ഞോമനകൾക്കുള്ള ദിവസം,
ചിരിക്കാനും ഉല്ലസിക്കാനുമുള്ള ദിവസം,
ശിശുദിനം ആഹ്ളാദത്താൽ നിറയട്ടെ,
സന്തോഷത്തിന്റെ സമയം പ്രിയപ്പെട്ടതാകട്ടെ.”
The sunshine of today, the hope of tomorrow. Wishing all happy children’s day.
May your world be filled with joy and wonder. Happy Children’s Day!
Keep spreading joy and laughter. Happy Children’s Day!
Be curious and wonder, stay happy and calm. Happy Children’s Day!
Dream big and fly high—Happy Children’s Day to all tiny hearts.
Children are the hands by which we take hold of heaven. Happy Children’s Day!
May your innocence brighten the world and future. Wishing a happy children’s day to all kids.
Kids are the gem of our life. Keep them precious and let them shine. Happy Children’s Day!
Wishing all super-kids to shine on their path. Happy Children’s Day!
Set your goals and chase your dreams. Be kind to the world around you. Happy Children’s Day!
Every child you encounter is a divine appointment. I wish all a happy children’s day!
Read More: Children’s Day Special Gifts: നിങ്ങളുടെ ആരോമനകൾക്ക് കളിക്കാൻ വെറൈറ്റി ഗാഡ്ജെറ്റുകളും Smart toys-ഉം…