ഫ്ലിപ്പ്കാർട്ടിന്റെ ഇ മെയിൽ ഐഡി കൾ ഹാക്ക് ചെയ്തു തട്ടിപ്പ്
ഫ്ലിപ്പ്കാർട്ടിന്റെ ഇ മെയിൽ ഐ ഡി കൾ ഹാക്ക് ചെയ്ത് പണം ട്രാൻസ്ഫെർ ചെയ്യാൻ ആവിശ്യപെടുന്ന ഇ മെയിൽ സന്ദേശങ്ങൾ .
ഫ്ലിപ്പ് കാർട്ടിന്റെ സിഇഓ ബിന്നി ബൻസാൽ ന്റെ ഇ മെയിൽ ഐഡിയാണ് ഹാക്ക് ചെയ്തത് .ഇ മെയിൽ സന്ദേശം അയച്ചത് ബിന്നിയുടെ ഇ മെയിൽലിൽ നിന്നും സിഎഫ്ഓ ആയ സഞ്ജയ്‌ക്ക് ആയിരുന്നു . ഏകദേശം $80,000 ഡോളർ ആവിശ്യപെട്ടുകൊണ്ടുള്ള ഒരു ഇ മെയിൽ സന്ദേശം ആയിരുന്നു അത് .മാർച്ച് 1 നു കാലത്തായിരുന്നു ഇ ഇമെയിൽ സന്ദേശം അയച്ചത് .ഫ്രോഡ് ഇ മെയിൽ ആണെന്ന് മനസിലാക്കിയ അവർ ഉടൻ തന്നെ സൈബർ സെല്ലിൽ പരതിപെടുകയും ചെയ്തു .ഹേമന്ത് നിംബാൽക്കർ IGP, CID സൈബർ സെൽ ആണ് ഇപ്പോൾ കേസ് അന്വേഷിക്കുന്നത് .അവർ പറയുന്നത് ഇങ്ങനെയാണ് .പണം ആവിശ്യപെട്ടുള്ള ഇ മെയിൽ സന്ദേശം മാർച്ച് 1 നു കാലത്താണ് അയച്ചത് .ഇ മെയിൽ വന്നിരിക്കുന്നത് ഹൊങ്ങ് കൊങ്ങ് ,കാനഡ എന്നിവിടങ്ങളിൽ നിന്നാണ് .പക്ഷെ ഇതിന്റെ സെർവർ ഉപയോഗിച്ചിരിക്കുന്നത് റഷ്യയിൽ നിന്നുമാണ് .ഇതുപോലെ വേറെ വേറെ സെർവർ ഉപയോഗിച്ചുള്ള തട്ടിപ്പ് ഒരു ദിവസം ആയിരകണക്കിനാണു റിപ്പോർട്ട് ചെയുന്നത് എന്ന് സൈബർ സെൽ എടുത്തു പറയുന്നു .
Team Digit
Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile