ഇലോൺ മസ്ക്(Elon Musk) ഏറ്റവും കൂടുതൽ സാമ്പത്തിക നഷ്ടം വന്ന വ്യക്തിയെന്ന ഗിന്നസ് ലോക റെക്കോർഡ് (Guinness World Record) സ്വന്തമാക്കി. 2021 നവംബർ മുതൽ 182 ബില്യൻ ഡോളറാണ് മസ്കിന് നഷ്ടമായത്. ഫോബ്സ് മാസികയാണ് ഇലോൺ മസ്കിന്റെ സാമ്പത്തികനഷ്ടത്തിന്റെ കണക്ക് വ്യക്തമാക്കിയത്.
ട്വിറ്ററി (Twitter)ന്റെ മേധാവിയായി എത്തിയതിന് ശേഷം ഇലോണ്‍ മസ്‌ക് (Elon Musk) വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയായിരുന്നു. ജീവനക്കാരെ കൂട്ടത്തോടെ പുറത്താക്കിയതും ട്വിറ്ററിന്റെ നയം മാറ്റി പ്രഖ്യാപിച്ചതുമെല്ലാം ലോകശ്രദ്ധ പിടിച്ചുപറ്റി. ട്വിറ്റർ വാങ്ങുന്നതിനായി ആദ്യം 7 ബില്യന്റെയും പിന്നീട് 4 ബില്യന്റെയും ഓഹരി മസ്ക് വിറ്റഴിച്ചിരുന്നു. കഴിഞ്ഞ ഏപ്രിൽ മുതൽ 23 ബില്യൻ ഡോളറിന്റെ ഓഹരി മസ്ക് വിറ്റഴിച്ചതായാണ് റിപ്പോർട്ട്. കനത്ത നഷ്ടം നേരിട്ടതോടെ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നൻ എന്ന പദവിയും മസ്കിന് നഷ്ടമായി.
2000 ത്തില്‍ 58.6 ബില്യണിന്റെ ആസ്തി നഷ്ടമായ ജപ്പാനീസ് ടെക് ഇന്‍വസ്റ്റര്‍ മസായോഷി സണ്ണിന്റെ റെക്കോഡാണ് മസ്‌ക് സ്വന്തം പേരിലാക്കിയത്. ഫെബ്രുവരി 2000 -ല്‍ 78 ബില്യണ്‍ ഡോളര്‍ ആസ്തിയാണ് മസായോഷിക്ക് ഉണ്ടായിരുന്നത്. ബ്ലൂംബര്‍ഗിന്റെ റിപ്പോര്‍ട്ട് പ്രകാരം 2021 നവംബറില്‍ 340 ബില്യണ്‍ ഡോളറായിരുന്നു ഇലോണ്‍ മസ്‌കിന്റെ ആസ്തി. ബ്ലൂംബര്‍ഗിന്റെ റിപ്പോര്‍ട്ട് പ്രകാരം 2021 നവംബറില്‍ 340 ബില്യണ്‍ ഡോളറായിരുന്നു ഇലോണ്‍ മസ്‌കിന്റെ ആസ്തി. ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിന് ശേഷം 200 ബില്യണ്‍ ഡോളര്‍ ആസ്തി നേടുന്ന വ്യക്തി കൂടിയാണ് ഇലോണ്‍ മസ്‌ക് (Elon Musk).
ട്വിറ്റര്‍ (Twitter) ഏറ്റെടുത്തതും ടെസ്ലയുടെ ഓഹരിമൂല്യത്തിലുണ്ടായ മാറ്റവുമാണ് ഇലോണ്‍ മസ്‌കിന് തിരിച്ചടിയായത്. ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്‍ എന്ന ഖ്യാതി ഇലോണ്‍ മസ്‌കിന് ഇതിനു മുൻപേ നഷ്ടമായിരുന്നു. ഇലോണ്‍ മസ്‌കിന്മേലുള്ള വിശ്വാസം നഷ്ടപ്പെട്ടതാണ് ടെസ്ലയിലെ നിക്ഷേപം പിന്‍വലിക്കാന്‍ ആളുകളെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ട്വിറ്ററിന്റെ മേധാവിയായി സ്ഥാനം ഏറ്റെടുത്ത ശേഷം മസ്‌കിന് മറ്റ് ബിസിനസുകളിലെ താത്പര്യം കുറഞ്ഞുവെന്നും ട്വിറ്ററില്‍ മാത്രമാണ് ശ്രദ്ധയെന്നും ആരോപണങ്ങളുണ്ട്.
ഡോട്–കോം തകർച്ചയിലാണു മസയോഷിയുടെ സോഫ്റ്റ് ബാങ്ക് കമ്പനി തകർന്നത്. തുടർന്ന് ബ്രിട്ടിഷ്, അമേരിക്കൻ കമ്പനികൾ ഏറ്റെടുക്കുകയായിരുന്നു. എന്നാൽ ഇലോൺ മസ്ക് മറ്റു പല മേഖലകളിലും പണം മുടക്കുന്നതിനാൽ ഒരു തിരിച്ചുവരവ് പ്രതീക്ഷിക്കാം. ഭാവിയിൽ ഏറ്റവും വലിയ സമ്പന്നൻ എന്ന പദവി വീണ്ടും മസ്ക് സ്വന്തമാക്കിയാൽ അദ്ഭുതപ്പെടേണ്ടതില്ലെന്ന് ഗിന്നസ് കുറിപ്പിൽ പറയുന്നു.