YouTube For Beginners: ഇന്ന് ഒരു മികച്ച തൊഴിൽ അവസരമാണ് Vlogging. Youtube Channel വഴി നിറയെ ആളുകൾ നല്ല വരുമാനം കണ്ടെത്തുന്നുണ്ട്. പ്രായഭേദമന്യേ പലരും യൂട്യൂബ് കണ്ടന്റ് ക്രിയേറ്റർമാരാകുകയാണ്. അത്യാവശ്യം നല്ല ക്യാമറ ഫോണും, അവതരണശേഷിയുമുണ്ടെങ്കിൽ യൂട്യൂബ് ക്രിയേറ്ററാകാമെന്നാണ് പലരുടെയും വിചാരം. എന്നാൽ യൂട്യൂബ് ചാനൽ തുടങ്ങാൻ ആഗ്രഹിക്കുന്നവർ ശരിക്കും എങ്ങനെ തുടങ്ങണം?
ഏറ്റവും പുതിയ കണക്കുകൾ പ്രകാരം മൂന്ന് ബില്യണിനടുത്ത് യൂസേഴ്സുള്ള പ്ലാറ്റ്ഫോമാണ് യൂട്യൂബ്. മെറ്റയുടെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്കും വ്ളോഗർമാർക്കുള്ള മറ്റൊരു വരുമാന സ്രോതസ്സാണ്. എന്നാലും യൂട്യൂബാണ് കൂടുതൽ പ്രശസ്തി നേടുന്നത്.
നിരവധി പ്രൊഫഷണലുകളും വിദ്യാർഥികളും വരെ സൈഡ് ആക്ടിവിറ്റിയായി യൂട്യൂബ് ചാനൽ ആരംഭിച്ചിട്ടുണ്ട്. നല്ല സബ്സ്ക്രൈബമാർ ബേസ് നേടിയെടുത്ത് അതിലൂടെ അവർ മികച്ച വരുമാനവും കണ്ടെത്തുന്നു.
നിങ്ങൾ ഒരു വരുമാനം കണ്ടെത്താൻ ആഗ്രഹിക്കുന്നെങ്കിൽ യൂട്യൂബറാകാം. നിങ്ങളുടെ ഹോബികൾ പങ്കിടുന്നതിലൂടെ, ഒരു ഓൺലൈൻ സാന്നിധ്യമാവാൻ ആഗ്രഹിക്കുന്നെങ്കിൽ, വ്യക്തിഗത ബ്രാൻഡ് ക്രിയേറ്റ് ചെയ്യാൻ താൽപ്പര്യമുണ്ടെങ്കിൽ മടിക്കണ്ട. ഇതിനായി യൂട്യൂബ് നിങ്ങളെ ശരിക്കും സഹായിക്കും.
ഒരു Youtuber ആകാൻ ആഗ്രഹിക്കുന്നവർക്കുള്ള ഗൈഡാണിത്. പ്രത്യേകിച്ച് തുടക്കകാർക്ക്. ഫോർബ്സ് സൈറ്റിൽ വന്നിട്ടുള്ള ഗൈഡാണ് ഇവിടെ വിവരിക്കുന്നത്.
എന്നുവച്ചാൽ വേറൊന്നുമല്ല, നിങ്ങളുടെ മേഖല തെരഞ്ഞെടുക്കുകയാണ് പ്രധാനം. നിങ്ങൾക്കിഷ്ടപ്പെട്ട, കവർ ചെയ്യാൻ സാധിക്കുന്ന മേഖല ഏതാണെന്ന് നോക്കുക. യൂട്യൂബ് ചാനൽ ക്രിയേറ്റ് ചെയ്യുമ്പോൾ നിങ്ങൾ കൃത്യമായി എന്താണ് സംസാരിക്കാൻ ആഗ്രഹിക്കുന്നതെന്ന് ആദ്യം മനസിലാക്കുക. ഏറ്റവും വിജയകരമായ യൂട്യൂബുകൾ ഒരു മേഖലയെ ആസ്പദമാക്കിയായിരിക്കും. ഒന്നുകിൽ GK, ഫുഡ്, സ്പോർട്സ്, സിനിമ, ടെക്നോളജി പങ്കിടുന്ന യൂട്യൂബ് ചാനലുകളാകാം. കോമഡി, ഡാൻസ്, യാത്ര തുടങ്ങിയ നിങ്ങളുടെ ഇഷ്ട മേഖലകളിലും ശ്രദ്ധ നൽകാം.
കണ്ടന്റ് അപ്‌ലോഡ് ചെയ്യുന്നതിൽ എപ്പോഴും സ്ഥിരത ഉണ്ടായിരിക്കാൻ ശ്രദ്ധിക്കുക. ഏത് തരത്തിലുള്ള വീഡിയോ, എത്ര തവണ വീഡിയോ അപ്‌ലോഡ് ചെയ്യുന്നു എന്നതെല്ലാം വ്യൂസിനെ സ്വാധീനിക്കുന്നു. വിവിധ എപ്പിസോഡുകളിലായി സ്ട്രീം ചെയ്യാൻ പറ്റുന്ന എന്തെങ്കിലും വിഷയമുണ്ടോ എന്ന് പരിശോധിക്കുക. ഇങ്ങനെയുള്ളവ നിങ്ങളുടെ കാണികൾ വീണ്ടും സൈറ്റ് സന്ദർശിക്കുന്നതിന് സഹായിക്കും.
നിങ്ങൾ പോക്കറ്റ് കാലിയാക്കി ഡിവൈസ് വാങ്ങണമെന്നില്ല. എന്നാലും നല്ല ക്യാമറ, മൈക്രോഫോൺ, ലൈറ്റിങ്ങുള്ള ഫോണുകളും ഉപകരണങ്ങളും റെക്കോർഡിങ്ങിന് ഉപയോഗിക്കുക. ഇതൊരു പ്രൊഫഷണൽ ടച്ചും തരും. അതുപോലെ ചാനൽ ഒപ്റ്റിമൈസ് ചെയ്യുന്നതിന് ഒരു SEO സ്ട്രാറ്റജി ഉണ്ടായിരിക്കണം.
മികച്ച ടൈറ്റിൽ, വിവരണം, ടാഗുകൾ, ഫോട്ടോകൾ നൽകി ആയിരിക്കണം വീഡിയോ പോസ്റ്റ് ചെയ്യേണ്ടത്. ഇവ വീഡിയോ മികച്ച രീതിയിൽ ഒപ്റ്റിമൈസ് ചെയ്യാൻ അനുവദിക്കുന്നു. SEO എന്നത് വെബ്‌സൈറ്റ് നിർമാണത്തിനുള്ള ഒരു അത്യാവശ്യ തന്ത്രം കൂടിയാണ്. കാഴ്ചക്കാരെ കൂടുതൽ ആകർഷിക്കുന്നതിന് SEO തന്ത്രങ്ങൾ ഗുണം ചെയ്യും.
നിങ്ങളുടെ യൂട്യൂബ് കമ്മ്യൂണിറ്റിയുമായി ഇടപഴകാൻ മറക്കരുത്. ഇത് മികച്ച കണ്ടന്റ് സൃഷ്ടിക്കുന്നതിനും അപ്പുറമാണ്. കാണികളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും പരിഗണിക്കാം. ചർച്ചകൾ പ്രോത്സാഹിപ്പിക്കാം. ഇങ്ങനെ കാണികളുമായി സംവദിക്കാനും ശ്രദ്ധിക്കുക.
ഇതിന് പുറമെ നിങ്ങളുടെ വീഡിയോ സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കുന്നതിന് ശ്രദ്ധിക്കണം. വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവയെല്ലാം ഇതിനായി ഉപയോഗിക്കാം.
Also Read: Youtube Video: യൂട്യൂബിൽ ഒരു ലക്ഷം വ്യൂസിന് എത്ര പണം കിട്ടുമെന്ന് അറിയാമോ?