GPayയിലൂടെ അറിയാതെ കിട്ടിയത് 80,000 രൂപ വരെ; ഉപയോഗിച്ചെങ്കിൽ തിരിച്ചെടുക്കില്ലെന്ന് കമ്പനി

Updated on 10-Apr-2023
HIGHLIGHTS

ഏകദേശം 10 മുതൽ 1,000 ഡോളർ വരെയാണ് അബദ്ധത്തിലൂടെ GPay ദാനമായി നൽകിയത്

അബദ്ധം തിരിച്ചറിഞ്ഞ് പണം തിരികെ പിടിച്ചു

എന്നാൽ ഇതിനകം പണം ചിലവാക്കിയവരിൽ നിന്നും തിരികെ ഈടാക്കില്ലെന്നും കമ്പനി

ഓൺലൈൻ തട്ടിപ്പുകളിലൂടെ ലക്ഷക്കണക്കിന് പണം നഷ്ടമാകുന്ന  നിരവധി കേസുകൾ വരുന്നുണ്ട്. ഇങ്ങനെയുള്ള സാഹചര്യത്തിലാണ് ഗൂഗിൾ പേ (Google Pay) ഉപയോക്താക്കളുടെ അക്കൗണ്ടിലേക്ക് 80,000 രൂപ വരെ ക്രെഡിറ്റ് ആകുന്നത്.

നിരവധി ഉപയോക്താക്കളുടെ ഗൂഗിൾ പേ അക്കൗണ്ടിലേക്ക് കമ്പനി അബദ്ധത്തിൽ ഡോളറുകൾ ക്രെഡിറ്റ് ചെയ്തുവെന്നാണ് റിപ്പോർട്ട്. ഏകദേശം 10 മുതൽ 1,000 ഡോളർ വരെയാണ് ഇങ്ങനെ Google Payയുടെ അബദ്ധത്തിലൂടെ ദാനമായി ഉപയോക്താക്കൾക്ക് ലഭിച്ചത്. ഇന്ത്യൻ മൂല്യത്തിൽ ഇത് ഏകദേശം 80,000 രൂപ  വരും. 

https://twitter.com/MishaalRahman/status/1643430482598674432?ref_src=twsrc%5Etfw

അബദ്ധം സമൂഹമാധ്യമങ്ങളിലൂടെ തിരിച്ചറിഞ്ഞ കമ്പനി പിന്നീട് ഉപയോക്താക്കളിൽ നിന്ന് ഈ പണം തിരികെ പിടിച്ചു. എന്നാൽ, ഇതിനകം മറ്റ്  അക്കൗണ്ടുകളിലേക്ക് പണം മാറ്റിയവർ ആ പണം ഉപയോഗിച്ചോളാനും, തിരികെ ഈടാക്കില്ലെന്നും കമ്പനി അറിയിച്ചു. മാധ്യമപ്രവർത്തകനായ മിഷാൽ റഹ്മാനാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. തൊട്ടുപിന്നാലെ തങ്ങൾക്കും പൈസ ക്രെഡിറ്റ് ആയെന്ന് Google Pay ഉപയോക്താക്കൾ ട്വിറ്ററിലൂടെയും റെഡ്ഡിറ്റിലൂടെയും അറിയിച്ചു.

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel.

Connect On :