Digital Payment Fraud: Cyber Crime തടയാൻ കേന്ദ്രം നീക്കം ചെയ്തത് 70 ലക്ഷം Mobile നമ്പറുകൾ, എന്തിനെന്നോ?

Updated on 30-Nov-2023
HIGHLIGHTS

Cyber Crime രാജ്യത്ത് വർധിച്ചുവരുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ പുത്തൻ നടപടി

70 ലക്ഷത്തോളം Mobile നമ്പറുകൾ സർക്കാർ സസ്പെൻഡ് ചെയ്തു

സംശയാസ്പദമായ ഇടപാടുകളെ തുടർന്നാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്

70 ലക്ഷത്തോളം Mobile നമ്പറുകൾ സർക്കാർ സസ്പെൻഡ് ചെയ്തു.സംശയാസ്പദമായ ഇടപാടുകളെ തുടർന്നാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത് എന്ന് ഫിനാൻഷ്യൽ സർവീസ് സെക്രട്ടറി വിവേക് ജോഷി പറഞ്ഞു. Cyber Crime രാജ്യത്ത് വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ നടപടി.

Cyber Crime തടയും

വർധിച്ചുവരുന്ന ഡിജിറ്റൽ പേയ്‌മെന്റ് തട്ടിപ്പ് തടയുന്നതിനുള്ള സംവിധാനവും പ്രക്രിയകളും ശക്തിപ്പെടുത്താൻ ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സാമ്പത്തിക സൈബർ സുരക്ഷയും വർദ്ധിച്ചുവരുന്ന ഡിജിറ്റൽ പേയ്‌മെന്റ് തട്ടിപ്പും സംബന്ധിച്ച പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിനുള്ള യോഗത്തിന് ശേഷം അ‌ദ്ദേഹം അ‌റിയിച്ചു. വ്യാപാരികൾക്ക് കെവൈസി നിർബന്ധമാക്കും.

Cyber Crime ഫോണുകളിൽ എത്തുന്ന വ്യാജ സന്ദേശങ്ങൾ ശ്രദ്ധിക്കുക

സൈബർ തട്ടിപ്പ് തടയുന്നതിനുള്ള ഒരു മാർഗ്ഗം സമൂഹത്തിൽ അതിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്നതാണ്, അതുവഴി കബളിപ്പിക്കപ്പെടുന്ന ഉപഭോക്താക്കളെ കബളിപ്പിക്കുന്നതിൽ നിന്ന് സംരക്ഷിക്കാൻ കഴിയും. ആളുകളുടെ ഫോണുകളിലേക്ക് എത്തുന്ന വ്യാജ സന്ദേശങ്ങൾ അ‌ശ്രദ്ധമായി ​കൈകാര്യം ചെയ്യുന്നത് അ‌പകടം വിളിച്ചുവരുത്തുമെന്ന് അ‌വരെ ബോധവാന്മാരാക്കേണ്ടിയിരിക്കുന്നു. ആളുകളുടെ മനസ്സിൽ ആ ജാഗ്രത വളർത്തിയെടുക്കാൻ കഴിയുന്നില്ലെങ്കിൽ, പൗരന്മാർ അപകടത്തിലാകും.

Cyber Crime തടയാൻ കേന്ദ്രം നീക്കം ചെയ്തത് 70 ലക്ഷം Mobile നമ്പറുകൾ, എന്തിനെന്നോ?

സൈബർ ക്രൈം വ്യാപകമാണ്

ഒരു ഫോൺ കോളിലൂടെയോ എസ്എംഎസിലൂടെയോ സൈബർ തട്ടിപ്പുകൾ ആളുകളെ കബളിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്യുന്ന സംഭവങ്ങൾ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സുരക്ഷാ മുൻകരുതലുകൾ കേന്ദ്രം ശക്തമാക്കിയിരിക്കുന്നത്. സൈബർ തട്ടിപ്പ് തടയുന്നതിന് വിവിധ ഏജൻസികൾക്കിടയിൽ മികച്ച ഏകോപനം എങ്ങനെ ഉറപ്പാക്കാമെന്നും ഫിനാൻഷ്യൽ സർവീസസ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ചർച്ച ചെയ്തു.

സൈബർ ക്രൈം NPCI യോഗം വിളിച്ചു

ടെലിക്കോം വകുപ്പ്, ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം (MeitY), സാമ്പത്തിക കാര്യ വകുപ്പ്, റവന്യൂ വകുപ്പ്, ടെലിക്കോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ, നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥർ ഈ യോഗത്തിൽ പങ്കെടുത്തതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

കൂടുതൽ വായിക്കൂ: iQOO 12 5G Price: iQOO 12 5G ഇന്ത്യൻ വിപണിയിൽ ഉടൻ; 56,999 രൂപയാണ് വില

സൈബർ ക്രൈം പോർട്ടലിൽ (NCRP) റിപ്പോർട്ട് ചെയ്യും

ഇന്ത്യൻ സൈബർ ക്രൈം കോ-ഓർഡിനേഷൻ സെന്റർ നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിൽ (NCRP) റിപ്പോർട്ട് ചെയ്ത ഡിജിറ്റൽ പേയ്‌മെന്റ് തട്ടിപ്പുകളുടെ ഏറ്റവും പുതിയ കണക്കുകൾ അവതരിപ്പിച്ചു. അത്തരം പ്രശ്‌നങ്ങൾ നേരിടുന്നതിനുള്ള വെല്ലുവിളികളും ചർച്ചയായി. കൂടാതെ, എസ്ബിഐ പ്രതിനിധികൾ തങ്ങൾ നടപ്പാക്കിയ പ്രോആക്ടീവ് റിസ്ക് മോണിറ്ററിംഗ് (പിആർഎം) തന്ത്രത്തെക്കുറിച്ച് ഹ്രസ്വ അവതരണം നടത്തി.

Connect On :