വിവരങ്ങൾ ചോർന്നിട്ടില്ലെന്ന് CoWIN, ഡാറ്റ മോഷ്ടിച്ച രീതി വിശദമാക്കി ഹാക്കർ

വിവരങ്ങൾ ചോർന്നിട്ടില്ലെന്ന് CoWIN, ഡാറ്റ മോഷ്ടിച്ച രീതി വിശദമാക്കി ഹാക്കർ
HIGHLIGHTS

CoWIN പ്ലാറ്റ്‌ഫോമിൽ നിന്ന് വിവരങ്ങൾ ചോർത്തിയിട്ടില്ലെന്ന് കേന്ദ്ര പ്രതിനിധികൾ

വാക്സിൻ എടുത്തവരുടെ വിവരങ്ങൾ ആക്സസ് ചെയ്യാൻ സാധിച്ചുവെന്ന് ഹാക്കർ

CoWIN പോർട്ടലിൽ നിന്നും വാക്സിൻ എടുത്തവരുടെ വിവരങ്ങൾ ചോർന്നുവെന്ന വാർത്ത കഴിഞ്ഞ ദിവസം ഏറെ ചർച്ചയായിരുന്നു. കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള കോവിൻ പോർട്ടലിൽ നിന്നും പേര്, ജനനത്തീയതി, ആധാർ നമ്പർ, പാൻ കാർഡ് എന്നീ വിവരങ്ങൾ ചോർത്തപ്പെട്ടതായും, ഇത് ടെലിഗ്രാമിൽ പുറത്തുവിട്ടുമെന്നുമാണ് നേരത്തെ വാർത്തകൾ പ്രചരിച്ചിരുന്നത്.

പ്രമുഖ മാധ്യമങ്ങൾ ഉൾപ്പെടെ ടെലിഗ്രാമിൽ വ്യക്തി വിവരങ്ങൾ ചോർത്തിയെന്ന് ആരോപിച്ച് റിപ്പോർട്ട് ചെയ്തിരുന്നു. മാത്രമല്ല, ട്വിറ്റർ ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിലും CoWIN പോർട്ടലിലെ വിവരങ്ങൾ ഹാക്കർമാർ ചോർത്തിയെന്ന് ആരോപിച്ച് നിരവധി പേർ രംഗത്തെത്തി. 

വിശദീകരണവുമായി അധികൃതർ

എന്നാൽ, ആളുകളുടെ സുരക്ഷയെ ഇത് ബാധിച്ചോ എന്നതിലും പോർട്ടലിൽ നിന്ന് സ്വകാര്യ വിവരങ്ങൾ ഹാക്കർമാരിലേക്ക് എത്തിയിട്ടുണ്ടോ എന്നതിലും ഔദ്യോഗിക സ്ഥിരീകരണം വരാതിരുന്നതിനാൽ ആളുകൾ ആശങ്കയിലായിരുന്നു. എന്നാൽ, CoWIN ഡാറ്റാബേസിൽ ഡാറ്റാ ലംഘനം നടന്നിട്ടില്ലെന്ന് കേന്ദ്രം തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. CoWIN ആപ്പിൽ നിന്നോ വെബ്സൈറ്റിൽ നിന്നോ നേരിട്ട് ലംഘനമുണ്ടായിട്ടില്ലെന്ന് ട്വീറ്റിലൂടെ അധികൃതർ പ്രതികരിച്ചു. എന്നാൽ ഏത് വഴിയാണോ ആളുകളുടെ വിവരങ്ങൾ ചോർത്തപ്പെട്ടത് എന്നതിൽ വ്യക്തത നൽകിയിട്ടില്ല.

Digit.in
Logo
Digit.in
Logo