അത്യാവശ്യങ്ങൾക്ക് FM റേഡിയോ വേണം; പുതിയ നിയമം

അത്യാവശ്യങ്ങൾക്ക് FM റേഡിയോ വേണം; പുതിയ നിയമം
HIGHLIGHTS

സ്മാർട്ട്ഫോണുകളിൽ FM റേഡിയോ എളുപ്പത്തിൽ ഉപയോഗിക്കാനാകും

അടിയന്തര സാഹചര്യങ്ങളിലും FM റേഡിയോ സേവനം ഉപയോഗിക്കാം

ഇൻബിൽറ്റ് FM റേഡിയോ റിസീവർ ഫംഗ്‌ഷൻ എഫ്എം റേഡിയോയുടെ പ്രത്യേകതയാണ്

ഇന്ത്യയിൽ വിൽക്കുന്ന ഫോണുകളിൽ എഫ്എം റേഡിയോ (FM radio) ഉണ്ടായിരിക്കണമെന്നാണ് കേന്ദ്രത്തിന്റെ പുതിയ നിർദ്ദേശം. ഉണ്ടായാൽ മാത്രം പോരാ അത് പ്രവർത്തനസജ്ജമായിരിക്കണമെന്നും നിർദേശമുണ്ട്. സ്മാർട്ട്ഫോണുകളിൽ എഫ്എം റേഡിയോ (FM radio) എളുപ്പത്തിൽ ഉപയോഗിക്കാനാകും വിധം ക്രമീകരിക്കാൻ കേന്ദ്ര സർക്കാർ മൊ​ബൈൽ ഫോൺ നിർമാതാക്കൾക്ക് നിർദേശം നൽകിയിട്ടുണ്ട്. 

ഗ്രാമീണ മേഖലകളിൽ വിനോദ ഉപാധിയെന്ന നിലയിൽ സേവനങ്ങൾ നൽകാൻ എഫ്എം റേഡിയോ  (FM radio)കൾക്ക് സാധിക്കും. എന്നാൽ വിനോദ ഉപാദി എന്നതിനപ്പുറം അ‌ടിയന്തര സാഹചര്യങ്ങളിൽ പ്രയോജനപ്പടുത്താൻ സാധിക്കുന്ന സംവിധാനം എന്ന നിലയിലാണ് ഫോണുകളിൽ എഫ്എം റേഡിയോ (FM radio)സംവിധാനം ഒരുക്കാൻ കേന്ദ്രം നിർദേശം നൽകിയിരിക്കുന്നത്.

അടിയന്തര സാഹചര്യങ്ങളിൽ FM റേഡിയോ

അടിയന്തര സാഹചര്യങ്ങളിലും ദുരന്തങ്ങളിലും എഫ്എം റേഡിയോ (FM radio) സേവനം ഉപയോഗിക്കാൻ സാധിക്കുമെന്ന് ഉറപ്പാക്കാൻ ഐടി മന്ത്രാലയം ഇന്ത്യൻ സെല്ലുലാർ ആൻഡ് ഇലക്‌ട്രോണിക്‌സ് അസോസിയേഷനും, മാനുഫാക്‌ചറേഴ്‌സ് അസോസിയേഷൻ ഫോർ ഇൻഫർമേഷൻ ടെക്‌നോളജിക്കും നിർദേശം നൽകിയിട്ടുണ്ട്. നിർണായക ഘട്ടങ്ങളിൽ എല്ലാവർക്കും എഫ്എം കണക്റ്റിവിറ്റി ആക്സസ് ഉറപ്പാക്കാനാണ് ഇതിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നത്.

ഇൻബിൽറ്റ് എഫ്എം റേഡിയോ റിസീവർ ഫംഗ്‌ഷൻ അല്ലെങ്കിൽ ഫീച്ചർ മൊബൈൽ ഫോണിൽ സജ്ജീകരിച്ചിട്ടുണ്ടെങ്കിലും അ‌വ ആക്ടീവ് ആയിരിക്കണം എന്ന് ഉറപ്പിക്കാനും നിർദേശം നൽകിയിട്ടുണ്ട്. ഉപയോക്താക്കൾ ആക്ടിവീ ചെയ്താൽ മാത്രം സേവനം ലഭ്യമാകുന്ന വിധത്തിൽ സജ്ജീകരിക്കാതെ അ‌നായാസം സജീവമായി പ്രവർത്തിക്കാൻ ഫോണുകളിലെ എഫ്എം സംവിധാനം സജ്ജമാണ് എന്ന് കമ്പനികൾ ഉറപ്പ് വരുത്തണം. മൊബൈൽ ഫോണുകളിൽ എഫ്എം റേഡിയോ റിസീവർ ഫംഗ്‌ഷനോ ഫീച്ചറോ ലഭ്യമല്ലെങ്കിൽ, അത് ഉൾപ്പെടുത്താമെന്ന് ഐടി മന്ത്രാലയം പുറപ്പെടുവിച്ച നിർദേശത്തിൽ പറയുന്നു. സമീപ വർഷങ്ങളിൽ എഫ്എം റേഡിയോ ഉള്ള മൊബൈൽ ഫോണുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായതായി ഐടി മന്ത്രാലയം ഈ നിർദേശത്തോടൊപ്പം ചൂണ്ടിക്കാട്ടി.

ദുരന്തസമയത്ത്, ഒറ്റപ്പെട്ട റേഡിയോ സെറ്റുകൾക്കും കാർ റിസീവറുകൾക്കും പുറമെ, എഫ്‌എം പ്രാപ്‌തമാക്കിയ മൊബൈൽ ഫോണുകൾ വഴിയുള്ള വേഗത്തിലുള്ളതും സമയബന്ധിതവും വിശ്വസനീയവുമായ ആശയവിനിമയത്തിന്റെ ആവശ്യകത ഐടി മന്ത്രാലയം എടുത്തുപറഞ്ഞു. അ‌പകടഘട്ടങ്ങളിൽ വിലപ്പെട്ട ജീവനും ഉപജീവനവും സംരക്ഷിക്കാനും അ‌ടിയന്തര സാഹചര്യം മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ ഉപയോക്താക്കളെ സജ്ജമാക്കാനും എഫ്എം റേഡിയോ സംവിധാനം സഹായിക്കും.

സ്മാർട്ട്ഫോണുകളിൽ റേഡിയോ ഉൾപ്പെടുത്താൻ ഇന്റർനാഷണൽ ടെലികമ്മ്യൂണിക്കേഷൻ യൂണിയനും നിർദേശിച്ചിരുന്നു. ഐടിയു പറയുന്നതനുസരിച്ച്, അടിയന്തര സാഹചര്യങ്ങളിലും ദുരന്തങ്ങളിലും പൊതുജനങ്ങൾക്ക് മുന്നറിയിപ്പുകളും മുൻകൂർ മുന്നറിയിപ്പുകളും നൽകുന്നതിനുള്ള ഏറ്റവും ശക്തവും ഫലപ്രദവുമായ മാർഗ്ഗമാണ് റേഡിയോ പ്രക്ഷേപണം. ഏറെ വിശ്വസനീയമാണ് എന്നതാണ് അ‌പകടഘട്ടങ്ങളിലെ റേഡിയോ മുന്നറിയിപ്പുകളുടെ ഒരു മെച്ചം.

Nisana Nazeer
Digit.in
Logo
Digit.in
Logo