Aadhaar Card Updation: ആധാർ കാർഡിന്റെ സൗജന്യ അപ്ഡേഷനുള്ള അവസാന തീയതി നീട്ടി സർക്കാർ

Updated on 24-Jan-2024
HIGHLIGHTS

ആധാർ കാർഡ് സൗജന്യമായി അപ്ഡേറ്റ് ചെയ്യാനുള്ള അവസന തിയതി സർക്കാർ നീട്ടി

ഡിസംബർ 14 വരെ ആധാർ കാർഡ് സൗജന്യമായി അപ്ഡേറ്റ് ചെയ്യാം

ആധാറിന്റെ ഔദ്യോ​ഗിക വെബ്പോർട്ടലിൽ പോയി കാർഡ് അപ്ഡേറ്റ് ചെയ്യാൻ സാധിക്കും

ആധാർ കാർഡ് സൗജന്യമായി അപ്ഡേറ്റ് ചെയ്യാനുള്ള അവസന തിയതി സർക്കാർ നീട്ടി. സെപ്റ്റംബർ 14 ആയിരുന്നു ഇതിനായുള്ള അവസാന തിയതി. എന്നാൽ ഇപ്പോൾ ഡിസംബർ 14 വരെ ആധാർ കാർഡ് സൗജന്യമായി അപ്ഡേറ്റ് ചെയ്യാനുള്ള തീയതി നീട്ടിയിട്ടുണ്ട്. ആധാർ കാർഡുള്ള എല്ലാ ഉടമകൾക്കും അവരുടെ കാർഡിലെ ആവശ്യമായ വിവരങ്ങൾ പരിഷ്കരിക്കാനുള്ള അവസരത്തിനുള്ള സമയമാണ് കേന്ദ്ര സർക്കാർ നീട്ടിയത്. ആധാറിന്റെ ഔദ്യോ​ഗിക വെബ്പോർട്ടലിൽ സന്ദർശിച്ച് ആർക്കും നിങ്ങളുടെ കാർഡ് അപ്ഡേറ്റ് ചെയ്യാൻ സാധിക്കുന്നതാണ്.

ഒരു ആധാർ കാർഡിലെ ഓരോ വിശദാംശങ്ങളും അപ്‌ഡേറ്റ് ചെയ്യുന്നതിന് 50 രൂപ ചിലവാകും. എന്നാൽ സർക്കാർ അറിയിച്ചിരിക്കുന്ന സമയപരിധിക്കുള്ളിൽ പുതുക്കിയാൽ സൗജന്യമായി അപ്ഡേറ്റ് ചെയ്യാവുന്നതാണ്. അക്ഷയ കേന്ദ്രങ്ങളിലും ആധാർ കേന്ദ്രളിലും ഇത് ചെയ്യാനായി നിശ്ചിത തുക നൽകേണ്ടതാണ്. എന്നാൽ ഇക്കാര്യങ്ങൾ നിങ്ങൾക്ക് സ്വന്തമായി വളരെ എളുപ്പത്തിൽ ചെയ്യാവുന്നതാണ്. 

ആധാർ കാർഡ് എങ്ങനെ അപ്ഡേറ്റ് ചെയ്യാം

ആദ്യം നിങ്ങൾ യുഐഡിഎഐയുടെ ഔദ്യോഗിക വെബ്സൈറ്റായ https://myaadhaar.uidai.gov.in സന്ദർശിക്കുക
നിങ്ങളുടെ ആധാർ നമ്പറും കാർഡ് രജിസ്റ്റർ ചെയ്തിരിക്കുന്ന മൊബൈൽ നമ്പറും ഉപയോ​ഗിക്കുക 
സ്ക്രീനിൽ ലഭിക്കുന്ന കാപ്ചേയും തെറ്റ് കൂടാതെ നൽകേണ്ടതാണ്
കാർഡ് രജിസ്റ്റർ ചെയ്തിരിക്കുന്ന മൊബൈൽ നമ്പറിൽ ഒരി ഒടിപി നമ്പർ എസ്എംഎസ് ആയി വരും 
ഡ്രോപ്പ്-ഡൗൺ ലിസ്റ്റിൽ നിന്ന് ഉചിതമായ ഡോക്യുമെന്റുകൾ തിരഞ്ഞെടുക്കുക 
ഡോക്യുമെന്റുകളുടെ സ്കാൻ ചെയ്ത പകർപ്പുകൾ അപ്‌ലോഡ് ചെയ്യുക
അപ്ഡേറ്റ് ചെയ്യാനുള്ള കാര്യങ്ങൾ എല്ലാം അപ്ഡേറ്റ് ചെയ്തതിന് ശേഷം സബ്മിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുക
ആപ്ലിക്കേഷൻ ട്രാക്ക് ചെയ്യുന്നതിന് സേവന അഭ്യർത്ഥന നമ്പർ (SRN) രേഖപ്പെടുത്തേണ്ടതുണ്ട്
ഇത്രയും ചെയ്ത് കഴിഞ്ഞാൻ നിങ്ങളുടെ ആധാർ കാർഡ് അപ്ഡേറ്റ് ആയിട്ടുണ്ടാകും
ആധാർ കാർഡ് നിങ്ങളുടെ അഡ്രസിൽ കൊറിയർ വരുന്നതാണ് 

ആധാർ കാർഡിന്റെ അപ്ഡേഷന് ആവശ്യമായ രേഖകൾ

നിങ്ങളുടെ ഡ്രൈവിങ് ലൈസൻസ്, സർക്കാർ പുറത്തിറക്കിയ വോട്ടർ ഐഡി കാർഡ്, പാസ്പോർട്ട്, കല്യാണ സർട്ടിഫിക്കറ്റ്, പാൻ കാർഡ് എന്നിവയെല്ലാം നിങ്ങളുടെ ഐഡന്റിറ്റി തിരിച്ചറിയാനായി അപ്ലോഡ് ചെയ്യാൻ സാധിക്കുന്ന രേഖകളാണ്. ഇവയിൽ ഏതെങ്കിലും ഒന്ന് ആധാർ കാർഡിന്റെ അപ്ഡേഷനായി സമർപ്പിച്ചാൽ മതിയാകും.

Connect On :