Gmail Accounts: Gmail അക്കൗണ്ടുകളിൽ Google-ന്റെ നീക്കം

Updated on 15-Nov-2023
HIGHLIGHTS

Gmail അക്കൗണ്ടുകൾ ഉപയോഗിക്കാത്തവ ഇല്ലാതാകും

Gmail അക്കൗണ്ടുകൾ ഇല്ലാതാക്കും മുൻപ് അറിയിപ്പ് നൽകും

ജിമെയിൽ അക്കൗണ്ടുകൾ 2 ഘട്ട വേരിഫിക്കേഷൻ നടത്തണം

ഏതാനും Gmail അക്കൗണ്ടുകൾ ഇല്ലാതാക്കാൻ തയ്യാറെടുക്കുകയാണ് ​ഗൂ​ഗിൾ. ഡിസംബറിൽ ദശലക്ഷക്കണക്കിന് ജിമെയിൽ അക്കൗണ്ടുകൾ ഇല്ലാതാക്കും എന്നാണ് ​ഗൂ​ഗിൾ‌ അറിയിച്ചിരിക്കുന്നത്. പതിവായി ഉപയോ​ഗിക്കാത്ത ജിമെയിൽ അക്കൗണ്ടുകൾ ഇല്ലാതെയാക്കാനാണ് ​ഗൂ​ഗിൾ ശ്രമിക്കുന്നത്.

ഉപയോഗിക്കാത്ത Gmail അക്കൗണ്ടുകൾ…

രണ്ട് വർഷത്തോളം ആയി ഉപയോഗിക്കാത്ത അക്കൗണ്ടുകൾ എല്ലാം ഇല്ലാതെയാക്കും എന്നാണ് ​ഗൂ​ഗിൾ അറിയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയതിന് ശേഷമായിരിക്കും നടപടികൾ ആരംഭിക്കു എന്നും ​ഗൂ​ഗിൾ പറയുന്നു. സജീവമായി പ്രവർത്തിക്കുന്ന അക്കൗണ്ടുകൾക്ക് ഒന്നും സംഭവിക്കില്ല.

കാരണം സൈബർ ഭീഷണി!

സൈബർ ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് ഈ അക്കൗണ്ടുകൾ ഇല്ലാതെയാക്കാൻ ​ഗൂ​ഗിൾ ശ്രമിക്കുന്നത്. പുതിയ നടപടി ഉപഭോക്താക്കളുടെ സുരക്ഷ വർധിപ്പിക്കാൻ സഹായിക്കും. ​ഗൂ​ഗിൾ ഡോക്സ്, ​ഗൂ​ഗിൾ ഡ്രൈവ്, ​ഗൂ​ഗിൾ മീറ്റ്, ​ഗൂ​ഗിൾ ഫോട്ടോസ് എന്നിവ ഉപയോ​ഗിക്കുന്നവരുടെ അക്കൗണ്ട് സുരക്ഷിതമായിരിക്കും എന്നും കമ്പനി അറിയിച്ചു.

Gmail അക്കൗണ്ടുകൾ നീക്കം ചെയ്യാനൊരുങ്ങി ഗൂഗിൾ

Gmail അക്കൗണ്ടുകൾ ഇല്ലാതാക്കും മുൻപ് അറിയിപ്പ് നൽകും

ഒരു അക്കൗണ്ട് ഇല്ലാതാക്കും മുമ്പ് ഈ അക്കൗണ്ടിന്റെ ഉടമസ്ഥനെ ഒന്നിൽ കൂടുതൽ തവണ അറിയിച്ചതിന് ശേഷമായിരിക്കും ഈ അക്കൗണ്ടിന് എതിരെ നടപടി സ്വീകരിക്കു. നിങ്ങൾക്ക് അക്കൗണ്ട് ആവിശ്യമാണെങ്കിൽ ഇടയ്ക്കിടയ്ക്ക് അക്കൗണ്ടിൽ ലോ​ഗ് ഇൻ ചെയ്യണമെന്നും ഈ അക്കൗണ്ട് ഉപയോ​ഗിച്ച് എന്തെങ്കിലും പ്രവർത്തികൾ ചെയ്യണമെന്നും ​ഗൂ​ഗിൾ നിർദേശിക്കുന്നു.

കൂടുതൽ വായിക്കൂ: Vi 5G Launch: അങ്ങനെ Vodafone Idea-യും 5G തുടങ്ങിയോ!

ഇത് ഒഴിവാക്കാൻ നിങ്ങൾ ചെയ്യേണ്ടത്…

ജിമെയിൽ ഉപയോ​ഗിച്ച് പ്രവർത്തിക്കുന്ന ​ഗൂ​ഗിൾ ഡ്രൈവുകൾ, ഡോക്സ്, ഗൂ​ഗിൾ ഫോട്ടോസ് എന്നിവ ഇടയ്ക്കിടെ ഉപയോ​ഗിക്കുക. ഈ അക്കൗണ്ടിൽ നിന്ന് ലോ​ഗ് ഇൻ ചെയ്ത് യൂട്യൂബ് വീഡിയോകൾ കാണുക. ഇത്തരം വീഡിയോകൾക്ക് ഇതേ അക്കൗണ്ടിൽ നിന്ന് ലൈക്ക് ചെയ്യുക, കമന്റ് ചെയ്യുക തുടങ്ങിയ കാര്യങ്ങൾ ചെയ്താലും അക്കൗണ്ട് ആക്ടീവ് ആണെന്ന നിർദേശം ആയിരിക്കും ​ഗൂ​ഗിളിന് ലഭിക്കുക.

ജിമെയിൽ പാസ്വേർഡ് മറന്നാൽ

നിങ്ങൾ പാസ്വേർഡ് മറന്നതുകൊണ്ട് ഉപയോ​ഗിക്കാതെ ഇരിക്കുന്ന അക്കൗണ്ടുകൾക്ക് വളരെ എളുപ്പത്തിൽ തന്നെ പുതിയ പാസ്വേർഡ് നൽകി വീണ്ടും ഉപയോ​ഗിക്കാവുന്നതാണ്.വളരെക്കാലമായി ഉപയോ​ഗിക്കാത്ത ജിമെയിൽ അക്കൗണ്ടുകൾ സ്കാമർമാരും സൈബർ കുറ്റവാളികളും വലിയ രീതിയൽ ദുരുപയോ​ഗം ചെയ്യുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ജിമെയിൽ അക്കൗണ്ടുകൾ 2 ഘട്ട വേരിഫിക്കേഷൻ നടത്തണം

എല്ലാ ജിമെയിൽ അക്കൗണ്ടുകളും 2 ഘട്ട വേരിഫിക്കേഷൻ നടത്തി ശക്തമാക്കണമെന്നാണ് ​ഗൂ​ഗിൾ നിർദേശിക്കുന്നത്. ഇങ്ങനെ ചെയ്താൽ ഓൺലൈൻ തട്ടിപ്പുകാരിൽ നിന്ന് ഒരു പരുധിവരെ രക്ഷപെടാൻ സാധിക്കുന്നതാണ്. മാൽവെയർ പോലുള്ള ക്ഷുദ്ര വൈറസുകളുള്ള വെബ്സൈറ്റുകളിലേക്കായിരിക്കും ഈ ലിങ്കുകൾ നിങ്ങളെ കൊണ്ടുപോകുക.

Connect On :