Gmail Accounts: Gmail അക്കൗണ്ടുകളിൽ Google-ന്റെ നീക്കം
Gmail അക്കൗണ്ടുകൾ ഉപയോഗിക്കാത്തവ ഇല്ലാതാകും
Gmail അക്കൗണ്ടുകൾ ഇല്ലാതാക്കും മുൻപ് അറിയിപ്പ് നൽകും
ജിമെയിൽ അക്കൗണ്ടുകൾ 2 ഘട്ട വേരിഫിക്കേഷൻ നടത്തണം
ഏതാനും Gmail അക്കൗണ്ടുകൾ ഇല്ലാതാക്കാൻ തയ്യാറെടുക്കുകയാണ് ഗൂഗിൾ. ഡിസംബറിൽ ദശലക്ഷക്കണക്കിന് ജിമെയിൽ അക്കൗണ്ടുകൾ ഇല്ലാതാക്കും എന്നാണ് ഗൂഗിൾ അറിയിച്ചിരിക്കുന്നത്. പതിവായി ഉപയോഗിക്കാത്ത ജിമെയിൽ അക്കൗണ്ടുകൾ ഇല്ലാതെയാക്കാനാണ് ഗൂഗിൾ ശ്രമിക്കുന്നത്.
ഉപയോഗിക്കാത്ത Gmail അക്കൗണ്ടുകൾ…
രണ്ട് വർഷത്തോളം ആയി ഉപയോഗിക്കാത്ത അക്കൗണ്ടുകൾ എല്ലാം ഇല്ലാതെയാക്കും എന്നാണ് ഗൂഗിൾ അറിയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയതിന് ശേഷമായിരിക്കും നടപടികൾ ആരംഭിക്കു എന്നും ഗൂഗിൾ പറയുന്നു. സജീവമായി പ്രവർത്തിക്കുന്ന അക്കൗണ്ടുകൾക്ക് ഒന്നും സംഭവിക്കില്ല.
കാരണം സൈബർ ഭീഷണി!
സൈബർ ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് ഈ അക്കൗണ്ടുകൾ ഇല്ലാതെയാക്കാൻ ഗൂഗിൾ ശ്രമിക്കുന്നത്. പുതിയ നടപടി ഉപഭോക്താക്കളുടെ സുരക്ഷ വർധിപ്പിക്കാൻ സഹായിക്കും. ഗൂഗിൾ ഡോക്സ്, ഗൂഗിൾ ഡ്രൈവ്, ഗൂഗിൾ മീറ്റ്, ഗൂഗിൾ ഫോട്ടോസ് എന്നിവ ഉപയോഗിക്കുന്നവരുടെ അക്കൗണ്ട് സുരക്ഷിതമായിരിക്കും എന്നും കമ്പനി അറിയിച്ചു.
Gmail അക്കൗണ്ടുകൾ ഇല്ലാതാക്കും മുൻപ് അറിയിപ്പ് നൽകും
ഒരു അക്കൗണ്ട് ഇല്ലാതാക്കും മുമ്പ് ഈ അക്കൗണ്ടിന്റെ ഉടമസ്ഥനെ ഒന്നിൽ കൂടുതൽ തവണ അറിയിച്ചതിന് ശേഷമായിരിക്കും ഈ അക്കൗണ്ടിന് എതിരെ നടപടി സ്വീകരിക്കു. നിങ്ങൾക്ക് അക്കൗണ്ട് ആവിശ്യമാണെങ്കിൽ ഇടയ്ക്കിടയ്ക്ക് അക്കൗണ്ടിൽ ലോഗ് ഇൻ ചെയ്യണമെന്നും ഈ അക്കൗണ്ട് ഉപയോഗിച്ച് എന്തെങ്കിലും പ്രവർത്തികൾ ചെയ്യണമെന്നും ഗൂഗിൾ നിർദേശിക്കുന്നു.
കൂടുതൽ വായിക്കൂ: Vi 5G Launch: അങ്ങനെ Vodafone Idea-യും 5G തുടങ്ങിയോ!
ഇത് ഒഴിവാക്കാൻ നിങ്ങൾ ചെയ്യേണ്ടത്…
ജിമെയിൽ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഗൂഗിൾ ഡ്രൈവുകൾ, ഡോക്സ്, ഗൂഗിൾ ഫോട്ടോസ് എന്നിവ ഇടയ്ക്കിടെ ഉപയോഗിക്കുക. ഈ അക്കൗണ്ടിൽ നിന്ന് ലോഗ് ഇൻ ചെയ്ത് യൂട്യൂബ് വീഡിയോകൾ കാണുക. ഇത്തരം വീഡിയോകൾക്ക് ഇതേ അക്കൗണ്ടിൽ നിന്ന് ലൈക്ക് ചെയ്യുക, കമന്റ് ചെയ്യുക തുടങ്ങിയ കാര്യങ്ങൾ ചെയ്താലും അക്കൗണ്ട് ആക്ടീവ് ആണെന്ന നിർദേശം ആയിരിക്കും ഗൂഗിളിന് ലഭിക്കുക.
ജിമെയിൽ പാസ്വേർഡ് മറന്നാൽ
നിങ്ങൾ പാസ്വേർഡ് മറന്നതുകൊണ്ട് ഉപയോഗിക്കാതെ ഇരിക്കുന്ന അക്കൗണ്ടുകൾക്ക് വളരെ എളുപ്പത്തിൽ തന്നെ പുതിയ പാസ്വേർഡ് നൽകി വീണ്ടും ഉപയോഗിക്കാവുന്നതാണ്.വളരെക്കാലമായി ഉപയോഗിക്കാത്ത ജിമെയിൽ അക്കൗണ്ടുകൾ സ്കാമർമാരും സൈബർ കുറ്റവാളികളും വലിയ രീതിയൽ ദുരുപയോഗം ചെയ്യുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ജിമെയിൽ അക്കൗണ്ടുകൾ 2 ഘട്ട വേരിഫിക്കേഷൻ നടത്തണം
എല്ലാ ജിമെയിൽ അക്കൗണ്ടുകളും 2 ഘട്ട വേരിഫിക്കേഷൻ നടത്തി ശക്തമാക്കണമെന്നാണ് ഗൂഗിൾ നിർദേശിക്കുന്നത്. ഇങ്ങനെ ചെയ്താൽ ഓൺലൈൻ തട്ടിപ്പുകാരിൽ നിന്ന് ഒരു പരുധിവരെ രക്ഷപെടാൻ സാധിക്കുന്നതാണ്. മാൽവെയർ പോലുള്ള ക്ഷുദ്ര വൈറസുകളുള്ള വെബ്സൈറ്റുകളിലേക്കായിരിക്കും ഈ ലിങ്കുകൾ നിങ്ങളെ കൊണ്ടുപോകുക.