Gmail Account Deletion: ഡിസംബർ 1 മുതൽ ഈ Gmail അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യും
അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യുന്ന നടപടികൾ ഗൂഗിൾ അടുത്ത ആഴ്ച ആരംഭിക്കും
രണ്ട് വർഷക്കാലമായി ഉപയോഗിക്കാത്ത അക്കൗണ്ടുകളാണ് ഡിലീറ്റ് ചെയ്തുതുടങ്ങുക
ആക്റ്റീവ് അല്ലാത്ത അക്കൗണ്ടുകൾ വൻ സാമ്പത്തിക ചെലവ് വരുത്തിവയ്ക്കുന്നു
Gmail അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യുന്ന നടപടികൾ ഗൂഗിൾ അടുത്ത ആഴ്ച ആരംഭിക്കും.ആക്റ്റീവ് അല്ലാത്ത അക്കൗണ്ടുകൾ വൻ സാമ്പത്തിക ചെലവ് വരുത്തിവയ്ക്കുന്നു എന്ന് മാത്രാമല്ല സുരക്ഷാ ഭീഷണികളും ഉയർത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഉപയോഗിക്കാത്ത അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യാൻ ഗൂഗിൾ തീരുമാനിച്ചത്.
Gmail ഡിലീറ്റ് ചെയ്യുന്നതിൽ നിന്ന് ഒഴിവാക്കിയ അക്കൗണ്ടുകൾ
ജിമെയിൽ, ഫോട്ടോകൾ, ഡ്രൈവ് ഡോക്യുമെന്റുകൾ, കോൺടാക്റ്റുകൾ എന്നിങ്ങനെയുള്ള ഗൂഗിൾ സേവനങ്ങൾ കഴിഞ്ഞ രണ്ട് വർഷക്കാലമായി ഉപയോഗിക്കാത്ത അക്കൗണ്ടുകളാണ് ഡിസംബർ 1 മുതൽ ഗൂഗിൾ ഡിലീറ്റ് ചെയ്തുതുടങ്ങുക. വിദ്യാഭ്യാസം, ബിസിനസ് തുടങ്ങിയവയുമായി ലിങ്ക് ചെയ്തിരിക്കുന്ന ഗൂഗിൾ അക്കൗണ്ടുകളെ നടപടിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേപോലെ, യൂട്യൂബ്, ബ്ലോഗ് തുടങ്ങിയ അക്കൗണ്ടുകളെയും ഡിലീറ്റ് ചെയ്യുന്ന അക്കൗണ്ടുകളുടെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
Gmail അക്കൗണ്ട് ഡിലീറ്റ് ആകാതിരിക്കാൻ….
അക്കൗണ്ടുകൾ ലിങ്ക് ചെയ്‌തിരിക്കുന്ന ഇമെയിൽ വിലാസങ്ങളിലേക്കും ഗൂഗിൾ നടപടി സംബന്ധിച്ച അറിയിപ്പുകൾ അയച്ചിരുന്നു. ഇതുവഴി തങ്ങളുടെ അക്കൗണ്ട് നില നിർത്താനുള്ള അവസരം ഉപയോക്താക്കൾക്ക് ഗൂഗിൾ നൽകുന്നു. അക്കൗണ്ട് നഷ്ടമാകാതിരിക്കാൻ എന്തൊക്കെ ചെയ്യണമെന്നും ഗൂഗിൾ ഈ മുന്നിറയിപ്പിൽ വിശദീകരിക്കുന്നുണ്ട്.
ജിമെയിൽ അക്കൗണ്ടുകൾ എന്തുകൊണ്ട് ഡിലീറ്റ് ചെയ്യുന്നു?
ഗൂഗിൾ അക്കൗണ്ട് ഉപയോഗപ്പെടുത്തിയാലും ഇല്ലെങ്കിലും അവരുടെ അക്കൗണ്ട് സംബന്ധിച്ച വിവരങ്ങൾ പാസ്വേഡുകൾ, ഹിസ്റ്ററി, ആക്ടിവിറ്റി, തുടങ്ങി നിരവധി വിവരങ്ങൾ ഗൂഗിൾ സൂക്ഷിച്ചുവയ്ക്കുന്നുണ്ട്. ഇത്തരത്തിൽ വിവരങ്ങൾ സൂക്ഷിക്കുക എന്നത് ചെലവേറിയ കാര്യമാണ്. ഉപയോഗിക്കാത്ത അക്കൗണ്ടുകളുടെ വിവരങ്ങളും ഇത്തരത്തിൽ സൂക്ഷിച്ചുവയ്ക്കപ്പെട്ടിരിക്കുന്നു.
കൂടുതൽ വായിക്കൂ: Poco X6 Neo spotted: Poco X6 Neo എന്ന പുത്തൻ ഫോൺ അവതരിപ്പിക്കാൻ ഒരുങ്ങി പോക്കോ
ജിമെയിൽ അക്കൗണ്ട് എങ്ങനെ നിലനിർത്താം
അക്കൗണ്ട് സംരക്ഷിക്കാനുള്ള വഴിയും അവസരവും ഗൂഗിൾ നൽകുന്നുണ്ട്. രണ്ടു വർഷമോ അതിലേറെയോ ആയി ഉപയോഗിക്കുന്നില്ലാത്ത അക്കൗണ്ടുകളാണ് ഗൂഗിൾ നോട്ടമിട്ടിരിക്കുന്നത്. ഏറെ നാളായി ഉപയോഗിക്കാതെ ഇട്ടിരിക്കുന്ന ഗൂഗിൾ അക്കൗണ്ട് ഉപയോഗപ്പെടുത്തി ഒരു ഇമെയിൽ അയയ്ക്കുകയോ, യൂട്യൂബിൽ ഒരു പാട്ടുകേൾക്കുകയോ ചെയ്താൽ നിസാരമായി അക്കൗണ്ട് സംരക്ഷിക്കാം.
ഒരിക്കൽ ഒരു ഗൂഗിൾ അക്കൗണ്ട് ഇല്ലാതാക്കിയാൽ, അതേ ജിമെയിൽ വിലാസം നിലനിർത്താനോ വീണ്ടെടുക്കാനോ സാധിക്കില്ല. ഗൂഗിൾ അക്കൗണ്ട് ഡിലീറ്റ് ആയാൽ ഐഡി മാത്രമല്ല, അതോടൊപ്പം അതിൽ സൂക്ഷിച്ചിട്ടുള്ള വീഡിയോകളും ചിത്രങ്ങളും ഉൾപ്പെടെയുള്ള വിവരങ്ങളും ഡിലീറ്റ് ആകും.